For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശാലു മേനോനും സരിത എസ് നായരും ബിഗ് ബോസിലേക്ക്? അടുത്ത പതിപ്പിനെ കുറിച്ച് രസകരമായ വിവരങ്ങള്‍ വൈറല്‍

  |

  ഇന്ത്യയില്‍ ടെലിവിഷന്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്ന് തുടങ്ങിയ ഷോ ഇപ്പോള്‍ മലയാളത്തില്‍ എത്തി നില്‍ക്കുകയാണ്. കേരളത്തില്‍ രണ്ട് സീസണുകള്‍ നടന്നെങ്കിലും രണ്ടാം സീസണ്‍ കൊറോണ കാരണം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. ഉടനെ മറ്റൊരു സീസണ്‍ കൂടി വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ബിഗ് ബോസ് പ്രേമികള്‍.

  കൊവിഡ് പശ്ചാതലത്തില്‍ നിന്നും മാറിയതിന് ശേഷമായിരിക്കും ഷോ ആരംഭിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും മറ്റ് ഭാഷകളില്‍ ഉടന്‍ തുടങ്ങാന്‍ പോവുകയാണ്. ഹിന്ദിയിലും തമിഴിലുമാണ് അടുത്ത മാസങ്ങളില്‍ ബിഗ് ബോസ് തുടങ്ങുക. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ചില രസകരമായ കാര്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

  വര്‍ഷങ്ങളായി വിജയകരമായി സംപ്രേക്ഷണം ചെയ്ത് വരുന്ന ഹിന്ദി ബിഗ് ബോസ് വീണ്ടും ആരംഭിക്കാന്‍ പോവുകയാണ്. കൊവിഡ് വന്നതോടെ കാലതാമസം എടുത്തെങ്കിലും ബിഗ് ബോസ് ഹിന്ദിയുടെ 14-ാം സീസണ്‍ ഒക്ടോബര്‍ 3 മുതല്‍ പ്രദര്‍ശനത്തിനെത്തും. ഇത്തവണയും സല്‍മാന്‍ ഖാന്‍ തന്നെയാണ് അവതരകന്‍. കഴിഞ്ഞ ആഴ്ച പുതിയ സീസണിന്റെ ഫ്ളാഗ് ഓഫ് സല്‍മാന്‍ നിര്‍വഹിച്ചിരുന്നു. ലോക്ഡൗണ്‍ കാരണം ഇത്തവണ ഓണ്‍ലൈനിലൂടെയായിരുന്നു ഫ്ളാഗ് ഓഫ് ചടങ്ങ് നടത്തിയത്. മുന്‍ ബിഗ് ബോസ് താരങ്ങളായ സിദ്ധാര്‍ത്ഥ് ശുക്ല, ഹിന ഖാന്‍, ഗൗഹര്‍ ഖാന്‍ എന്നിവരൊക്കെ ഇതില്‍ പങ്കെടുത്തിരുന്നു.

  പതിനാലം സീസണിന് സല്‍മാന്‍ ഖാന്‍ വമ്പന്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ആഴ്ചയുടെ അവസാനം മാത്രമാണ് സല്‍മാന്‍ ഷോ യില്‍ എത്തുന്നതെങ്കിലും അവതാരകനെന്ന നിലയില്‍ പതിനാറ് കോടിയാണ് പ്രതിഫലമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ പന്ത്രണ്ട് മുതല്‍ പതിനാല് കോടി വരെയായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതിഫലം. തൊട്ടടുത്ത സീസണില്‍ അത് രണ്ട് കോടി കൂടുതലായി എന്നും പറയപ്പെടുന്നു.

  ഇനി പുതിയ സീസണില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേമികള്‍. ജാസ്മിന്‍ ഭാസിന്‍, നിഷാന്ത് മല്‍ക്കാനി, ഐജാസ് ഖാന്‍, സാറാ ഗുര്‍പാല്‍, നൈന സിംഗ്, പവിത്ര പുനിയ, അലി ഗോണി, ജാന്‍ സാനു കുമാര്‍, ഷഗുന്‍ പാണ്ഡെ, അകാങ്ക പുരി എന്നിങ്ങനെ ടെലിവിഷന്‍-സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖ താരങ്ങളൊക്കെ ഉണ്ടാവുമെന്നുള്ള സൂചനകളാണ് മുഴങ്ങി കേള്‍ക്കുന്നത്. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും വന്നിട്ടില്ല.

  ഹിന്ദിയിലും തമിഴിലും ഷോ ആരംഭിക്കുന്നതിന് ഏറെ മുന്‍പ് തന്നെ തെലുങ്കില്‍ തുടങ്ങിയിരുന്നു. നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ നാലാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബര്‍ ആറിനായിരുന്നു ഇവിടെ ഷോ ആരംഭിച്ചത്. ഇത്തവണ തെലുങ്കില്‍ പതിനാറ് മത്സരാര്‍ഥികള്‍ ആണ് പങ്കെടുക്കുന്നത്. നടി ലാസ്യ മഞ്ജുനാഥ് ആണ് തെലുങ്കിലെ ഈ സീസണിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ഥി എന്നാണ റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ നടിയും അവതാരകയുമായ ലാസ്യ 'സംതിങ് സ്പെഷ്യല്‍' എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

  വൈകാതെ തമിഴിലും അടുത്ത പതിപ്പ് ആരംഭിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് അറിയുന്നത്. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെയും നാലാം സീസണാണ് ഇനി തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും വരികയാണ്. ഒക്ടോബറില്‍ തമിഴ് ബിഗ് ബോസ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂലൈ ആദ്യം ആരംഭിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍പോട്ട് മാറ്റി വെക്കുകയായിരുന്നു. ഷോ യുടെപ്രമോ വീഡിയോ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

  രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam

  ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിലും ബിഗ് ബോസ് ആരംഭിച്ചതോടെ മലയാളത്തിന്റെ കാര്യം എന്താണെന്ന് അന്വേഷിക്കുകയായിരുന്നു ആരാധകര്‍. പകുതി വഴിയില്‍ നിര്‍ത്തിയ ഷോ യ്ക്ക് പകരം മറ്റൊരു സീസണ്‍ ആരംഭിക്കണമെന്നാണ് എല്ലാവരും ഒറ്റ വാക്കില്‍ പറയുന്നത്. അടുത്ത സീസണില്‍ മത്സരിപ്പിക്കാന്‍ സാധ്യത ഉണ്ടാവുന്ന ചില താരങ്ങളുടെ പേര് വിവരങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. രഹാന ഫാത്തിമ ശാലു മേനോന്‍, സരിത എസ് നായര്‍ തുടങ്ങിയവര്‍ അടുത്ത സീസണില്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കഴിഞ്ഞ തവണ റിമി ടോമി അടക്കമുള്ളവരുടെ പേരുകള്‍ പറഞ്ഞെങ്കിലും പ്രേക്ഷകര്‍ വിചാരിക്കാത്ത താരങ്ങളായിരുന്നു എത്തിയത്.

  English summary
  Bigg Boss Malayalam Season 3 To Start Soon, Rehana Fathima And Saritha Nair May Included
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X