ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടന്‍, ലോഗോ പുറത്തുവിട്ട് ടൊവിനോ തോമസ്‌

By Midhun Raj

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ വെച്ചാണ് ബിഗ് ബോസ് 3യുടെ പ്രഖ്യാപനമുണ്ടായത്. നടന്‍ ടൊവിനോ തോമസാണ് സീസണ്‍ 3യുടെ ലോഗോ പുറത്തിറക്കിയത്. ഫെബ്രുവരിയില്‍ ബിഗ് ബോസ് 3 ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാം സീസണ്‍ ഉടന്‍ എത്തുമെന്ന് സ്റ്റാര്‍ സിംഗറിന്‌റെ അവതാരക ജൂവല്‍ മേരിയും വേദിയില്‍ പറഞ്ഞിരുന്നു.

Recommended Video

Bigg Boss Malayalam 3 coming soon; Tovino Thomas unveils the logo

"വളരെ കുറച്ചുദിവസങ്ങള്‍ക്കുളളില്‍ ഈയൊരു വലിയ കാഴ്ച, ഈയൊരു മഹാവിസ്മയം നിങ്ങള്‍ വീണ്ടും കാണും, ആരൊക്കെയാകും നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആ ബിഗ് ബോസ് ഹൗസിലേക്ക് പോവുകയെന്ന് അറിയാനായി കാത്തിരിക്കൂ എന്നാണ് ജൂവല്‍ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ പറഞ്ഞത്. അതേസമയം മോഹന്‍ലാല്‍ തന്നെയായിരിക്കും മൂന്നാം സീസണിലും അവതാരകനായി എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബിഗ് ബോസ് 3 ആരംഭിക്കുന്നതിന്‌റെ

ബിഗ് ബോസ് 3 ആരംഭിക്കുന്നതിന്‌റെ സന്തോഷം ഷോയിലെ മുന്‍മല്‍സരാര്‍ത്ഥിയും നടിയുമായ ആര്യയും തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു. ലോഗോ ലോഞ്ച് ഇവന്റിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആര്യ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ബിഗ് ബോസ് രണ്ടാം സീസണ്‍ കോവിഡ് വ്യാപനത്തിന്‌റെ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചിരുന്നു.

75ാം ദിവസമാണ് ഷോ അവസാനിപ്പിക്കുന്നതായി

75ാം ദിവസമാണ് ഷോ അവസാനിപ്പിക്കുന്നതായി മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലെത്തി മല്‍സരാര്‍ത്ഥികളെ അറിയിച്ചത്. ബിഗ് ബോസ് രണ്ടാം സീസണില്‍ ആര്യ, ഫുക്രു, എലീന പടിക്കല്‍, അലക്‌സാന്‍ഡ്ര, ആര്‍ജെ രഘു, സുജോ മാത്യൂ, അമൃത സുരേഷ്-അഭിരാമി സുരേഷ്, പാഷാണം ഷാജി തുടങ്ങിയവരാണ് അവസാനം വരെ ഉണ്ടായത്.

അതേസമയം ആദ്യ സീസണില്‍

അതേസമയം ആദ്യ സീസണില്‍ സാബു മോന്‍ അബ്ദുസമദാണ് ടൈറ്റില്‍ വിന്നറായത്. പേളി മാണി രണ്ടാമതും ഷിയാസ് കരീം മൂന്നാം സ്ഥാനത്തും എത്തി. ബിഗ് ബോസ് മലയാളം ആദ്യ രണ്ട് സീസണുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മല്‍സരാര്‍ത്ഥികളുടെ പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ബിഗ് ബോസ് അവസാനിക്കുന്നത് വരെ

ബിഗ് ബോസ് അവസാനിക്കുന്നത് വരെ മല്‍സരാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ രണ്ട് സീസണുകളും അവതരിപ്പിച്ചത്. ബിഗ് ബോസില്‍ ലാലേട്ടന്റെ അവതരണവും ശ്രദ്ധേയമായി മാറിയിരുന്നു. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണൂകളിലും സംഭവിച്ചത്. മറ്റ് ഭാഷകളില്‍ വലിയ വിജയമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനും അവതരിപ്പിച്ച ബിഗ് ബോസ് പതിപ്പുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

നടി ബിപാഷ ബസുവിന്‌റെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Read more about: mohanlal bigg boss tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X