ഡിംപലും മജ്‌സിയയും എന്തെങ്കിലും നെഗറ്റീവ് വന്നാല്‍ പേടിച്ച് ഓടും, റിതുവിനോട് സായി
ബിഗ് ബോസ് മൂന്നാം സീസണിലെ മല്‍സരം കടുക്കുകയാണ്. മൂന്ന് പേര് പുറത്തായ ശേഷം ശക്തമായ മല്‍സരമാണ് മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. വീക്ക്‌ലി ടാസ്‌ക്കിലെ മികച്ച പ്രകടനത്തിലൂടെ മോഹന്‍ലാലിന്‌റെ അഭിനന്ദനം എല്ലാവരും നേടിയിരുന്നു. പലരും പല തരത്തിലുളള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാണ് ഷോയില്‍ മുന്നോട്ടുപോവുന്നത്. പ്രണയജോഡികള്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നെങ്കിലും അത് വളരെ കുറച്ച് ദിവസമാണുണ്ടായത്.
സാരിയില്‍ ഹോട്ടായി മല്ലിക ഷെരാവത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
എയ്ഞ്ചല്‍ പുറത്തുപോയതോടെ അഡോണി വീണ്ടും റംസാനൊപ്പമായി. മണിക്കുട്ടനോട് സൂര്യക്ക് തോന്നിയത് ശരിക്കുമുളള ഇഷ്ടമല്ലെന്ന് കഴിഞ്ഞ ദിവസം എല്ലാവര്‍ക്കും മനസിലായി. ബെസ്റ്റ് ഫ്രണ്ട്സാണ് തങ്ങളെന്നാണ് റംസാനും ഋതുവും പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം ഡിംപലിനെയും മജ്‌സിയെയും കൂട്ടത്തോടെ മറ്റുളളവര്‍ നോമിനേറ്റ് ചെയ്തിരുന്നു.

പലരും പലതരത്തിലുളള കാരണങ്ങളാണ് ഇവര്‍ക്കെതിരെ പറഞ്ഞത്. ഡിംപലിന്റെത് ശരിയായ വ്യക്തിത്വമല്ലെന്നായിരുന്നു റംസാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വന്തം പ്രശ്‌നങ്ങള്‍ മനസിലാക്കാത്ത ഒരാളാണ് ഡിംപലെന്ന് സൂര്യയും പറഞ്ഞു. അതേസമയം ഭാനു ഡിംപലിനെ അന്ധമായി വിശ്വസിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഭാഗ്യക്ഷമി പറഞ്ഞിരുന്നു. തുടര്‍ന്ന് ഡിംപലിനെയും മജ്‌സിയെയും കുറിച്ച് റിതുവും സായിവിഷ്ണുവും തമ്മില്‍ സംസാരമുണ്ടായി.

നോമിനേഷന് പിന്നാലെയാണ് ഇരുവരും സംസാരിച്ചത്. ഇപ്രാവശ്യം സജ്‌നയ്ക്ക് ഒകെ ആറ് വോട്ടേ ഉളളൂ. അവരാണ് ചില ആളുകളുടെ ഇഷ്ടമല്‍സരാര്‍ത്ഥിയെ റിതു പറയുന്നു. ഇരുന്ന് സംസാരിച്ച് പറയുന്നത് കേള്‍ക്കാനുളള ക്ഷമ വേണം. അതാണ് ശരിക്കും ധൈര്യം എന്ന് പറയുന്നതെന്ന് ഡിംപലിനെ കുറിച്ച് സായി പറഞ്ഞു. ഇതിപ്പോ എന്തെങ്കിലും നെഗറ്റീവ് വന്നാല്‍ തന്നെ അത് ക്യാമറയില്‍ വരരുതെന്ന് വിചാരിച്ച് പേടിച്ച് ഓടും.

അതാണ് ശരിക്കുമുളള പോയിന്‌റ്. ഡിംപലും ഭാനുവും അങ്ങനെയാണ് അവരെപറ്റി മോശമായാലോ എന്ന് വിചാരിച്ച് മാറും. സായി പറഞ്ഞു. ഫസ്റ്റ്‌ഡേ തന്നെ വലിയൊരു ഇമേജ് ഉണ്ടാക്കിവെച്ചിട്ടുളള ആള്‍ക്കാരായിരുന്നു രണ്ട് പേരും എന്ന് റിതു പറയുന്നു. ഈ പേടിച്ച് ഓടുന്ന ആള്‍ക്കാര്. എല്ലാവരുടെയും ഫേവറൈറ്റ് ആയിരുന്നു. ഈ വീട്ടില് ഭയങ്കര ഫേവറൈറ്റ് ആയിട്ടുളള ആള്‍ക്കാരായിരുന്നു.എല്ലാവരുടെയും ചെല്ലക്കുട്ടീസ്. അതേപിന്നെ കൊണ്ടുനടക്കാത്തതുകൊണ്ടാണ് വേറെ പ്രശ്‌നം.
Recommended Video

എന്തായിരുന്നു ഇവിടെ വരുമ്പോ അവരൊക്കെ. എന്റെ മോളാണ്, മറ്റേതാണ്. അങ്ങനെയൊക്കെ. എനിക്ക് ഇതൊക്കെ ആദ്യമേ മനസിലായിരുന്നു. പതുക്കെ ഇതൊക്കെ റെഡിയായിക്കോളൂം എന്ന്. നമ്മള് പിന്നെ ഇതേകുറിച്ച് പറഞ്ഞ് നമ്മള് മോശമാവണ്ട എന്ന് വിചാരിച്ചാണ് ഒന്നും പറയാഞ്ഞത്. ആള്‍ക്കാര് എന്നും ഇങ്ങനെ നില്‍ക്കില്ല. നീ ഇപ്പോ ഫേക്ക് ആണെങ്കില്‍ നിനക്ക് ഒരിക്കലും സ്ഥിരത കൈവരിക്കാന്‍ കഴിയില്ല. നീ സ്ഥിരതയുള്ളവനാണെങ്കില്‍. നിനക്ക് ഫേക്ക് ആകാന്‍ കഴിയില്ല റിതു പറഞ്ഞു. അപ്പോ നമ്മള് നമ്മളുടെ ഒരു ലെവലില്‍ ഇങ്ങനെ പോവ്വ്വാ. റിതു സായിയോട് പറഞ്ഞു.


Click it and Unblock the Notifications