twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കി സൂര്യയും മണിക്കുട്ടനും; ഇരുവരുടെയും ഡാൻസിന് 50 ലക്ഷത്തിനടുത്ത് കാഴ്ചക്കാർ

    |

    മലയാളത്തിലും ബിഗ് ബോസ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മൂന്ന് സീസണ്‍ അവസാനിക്കുമ്പോള്‍ ഏറ്റവും ജനപ്രീതി ആര്‍ജിച്ചത് ഇത്തവണത്തേത് ആയിരുന്നു. സെലിബ്രിറ്റികളും പുതുമുഖങ്ങളുമെല്ലാം അടങ്ങിയ മത്സരാര്‍ഥികളെയാണ് ഇത്തവണ കൊണ്ട് വന്നത്. മുന്‍വിധികള്‍ ഒന്നുമില്ലാതെ മത്സരം കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുകയും ചെയ്തു.

    പ്രിയപ്പെട്ട വളർത്ത് നായക്കൊപ്പം വേദിക, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

    എന്നാല്‍ ഈ സീസണ്‍ പ്രേക്ഷകര്‍ക്കിടയിലും റേറ്റിങ്ങിലും ഹിറ്റായോ എന്ന കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. അതേ സമയം ഏറ്റവും കൂടുതല്‍ പേരും കണ്ടത് മണിക്കുട്ടനും സൂര്യയും തമ്മിലുള്ള ഒരു രംഗമാണെന്നുള്ളതാണ് ശ്രദ്ധേയം. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് മില്യണിന് മുകളില്‍ ആളുകള്‍ ഇത് കണ്ട് കഴിഞ്ഞുണ്ടെന്നാണ് അറിയുന്നത്. വിശദമായി വായിക്കാം.

     സൂര്യയ്ക്കും മണിക്കുട്ടനും ഒരു റെക്കോര്‍ഡ് കൂടി

    ഇത്തവണത്തെ ബിഗ് ബോസ് സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാക്കിയ വിഷയം മണിക്കുട്ടനോട് സൂര്യയ്ക്ക് തോന്നിയ ഇഷ്ടമായിരുന്നു. സൂര്യ ഇഷ്ടം പറഞ്ഞപ്പോഴും തനിക്ക് താല്‍പര്യമില്ലെന്ന് പല തരത്തിലും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം മണിക്കുട്ടന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലെന്ന് അറിഞ്ഞതോടെ താനും അത് വേണ്ടെന്ന് വെക്കുന്നതായി സൂര്യ വ്യക്തമാക്കി. നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്ന ഉറപ്പ് കൂടി ഇരു താരങ്ങളും മുന്നോട്ട് വെച്ചിരുന്നു. അതിനിടയിലാണ് വൈറല്‍ വീഡിയോയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്.

      സൂര്യയ്ക്കും മണിക്കുട്ടനും ഒരു റെക്കോര്‍ഡ് കൂടി

    ബിഗ് ബോസ് നല്‍കിയ ടാസ്‌കുകള്‍ എല്ലാം മികവുറ്റ പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ച വെച്ചത്. ഒപ്പം സൂര്യയ്‌ക്കൊപ്പം ഒരു ഡാന്‍സും അവതരിപ്പിച്ചിരുന്നു. ഉറുമി എന്ന സിനിമയിലെ ആരാന്നെ ആരാന്നെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമായിരുന്നു ഇരുവരും ചുവടുവെച്ചത്. ഒരു മിനുറ്റും ഇരുപത് സെക്കന്‍ഡും മാത്രമുള്ള വീഡിയോ അമ്പത് ലക്ഷത്തിന് അടുത്ത് കാഴ്ചക്കാരെയാണ് യൂട്യൂബിലൂടെ നേടിയിരിക്കുന്നത്. ബിഗ് ബോസ് വീഡിയോസില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള വീഡിയോയും ഇതാണ്.

     സൂര്യയ്ക്കും മണിക്കുട്ടനും ഒരു റെക്കോര്‍ഡ് കൂടി

    സൂര്യ, മണിക്കുട്ടന്‍ ഡാന്‍സിനൊപ്പം ബാക്കിയുള്ള മത്സരാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സും ഇതിലുണ്ടായിരുന്നു. അയ്യപ്പനും കോശിയിലെയും ഹിറ്റ് പാട്ടാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ബിഗ് ബോസിലെ അവാര്‍ഡ് നൈറ്റ് ടാസ്‌കിലായിരുന്നു മത്സരാര്‍ഥികളെല്ലാം ചേര്‍ന്ന് ഡാന്‍സ് ചെയ്തത്. ഓരോരുത്തരും ഒന്നിനൊന്ന് മികച്ചതെന്ന് പറയാവുന്ന പെര്‍ഫോമന്‍സ് ആയിരുന്നു. ഈ ഡാന്‍സിനെ കുറിച്ച് പുറത്ത് വന്നതിന് ശേഷം സൂര്യയും വ്യക്തമാക്കിയിരുന്നു.

    Recommended Video

    Mani Kuttan response after Bigg Boss got postponed
     സൂര്യയ്ക്കും മണിക്കുട്ടനും ഒരു റെക്കോര്‍ഡ് കൂടി

    ഒരു നടി എന്നത് കൊണ്ട് മണിക്കുട്ടനൊപ്പം പെര്‍ഫോം ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. അവിചാരിതമായിട്ടാണ് ഞങ്ങള്‍ രണ്ടാള്‍ക്കും ഡാന്‍സ് ചെയ്യാനുള്ള അവസരം കിട്ടുന്നത്. അതിന്റെ കൊറിയോഗ്രാഫി റംസാന്‍ മാത്രമല്ല, മണിക്കുട്ടനും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. പക്ഷേ റംസാന്‍ ചെയ്തതാണെന്ന രീതിയിലാണ് പുറത്ത് പോയിരിക്കുന്നത്. എന്നാല്‍ കുറേ സ്‌റ്റെപ്പുകള്‍ മണിക്കുട്ടനും ചേര്‍ന്നാണ് ഒരുക്കിയത്. മണിക്കുട്ടന്‍ നല്ല ഡാന്‍സറും കൊറിയോഗ്രാഫറുമാണ്. ഞാന്‍ മോശമായാല്‍ ആളുടെ പെര്‍ഫോമന്‍സിനെ കൂടി ബാധിക്കും. അതുകൊണ്ട് ഭയങ്കര ടെന്‍ഷനടിച്ചാണ് അത് ചെയ്തതെന്നുമാണ് സൂര്യ വെളിപ്പെടുത്തിയത്.

    English summary
    Bigg Boss Malayalam Season 3: Unique Record Create By Soorya And Manikuttan In BB History, Know What
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X