സ്ത്രീധനം വാങ്ങിയാണോടാ കല്യാണം കഴിക്കുന്നത്, വീട്ടിൽ എല്ലാവര്‍ക്കും സുഖമല്ലേ, അനൂപിന്റെ മറുപടി വൈറൽ
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അനൂപ് കൃഷ്ണൻ. പരമ്പരയിലെ കല്യാൺ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീതാകല്യാണം എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ അനൂപ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സീരിയലിൽ സജീവമായി നിൽക്കുമ്പോഴാണ് അനൂപ് ബിഗ് ബോസ് ഷോയിൽ എത്തുന്നത്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഫൈനൽ എട്ടിലെ ഒരു മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ.
ഗ്ലാമറസ് ലുക്കിൽ തെന്നിന്ത്യൻ താരസുന്ദരി, ചിത്രം കാണാം
മലയാളം ബിഗ് ബോസ് ഷോയിലൂടെയാണ് അനൂപിന്റെ പ്രണയം പ്രേക്ഷകർ അറിയുന്നത്. നടൻ തന്നെയാണ് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഭാവി വധുവിന്റെ പേര് മാത്രമായിരുന്നു അന്ന് പറഞ്ഞത്. പിന്നീട് മോഹൻലാൽ എത്തിയ ഒരു വാരാന്ത്യം എപ്പിസോഡിൽ ഇഷയുമായുള്ള പ്രണയകഥ വെളിപ്പെടുത്തുകയായിരുന്നു. ഈ അടുത്ത കാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിയാണ് ഡോക്ടർ ഐശ്വര്യ.

ദിവസങ്ങൾക്ക് മുൻപായിരുന്നു അനൂപിന്റേയും ഇഷയുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. വളരെ ലളിതമായി കുടംബാംഗങ്ങൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഇഷ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നെങ്കിലും നിശ്ചയദിവസമായിരുന്നു അനൂപിന്റെ പ്രണയിനിയെ പ്രേക്ഷകർ നേരിൽ കണ്ടത്. ഇതിന് മുൻപ് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പോലും താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നില്ല. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഇഷയെ കാണാൻ വേണ്ടി കാത്തിരുന്നത്.

ഇഷയ്ക്കും അനൂപിനും ആശംസകളുമായി സഹതാരങ്ങളും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു. ആശംസകൾക്കൊപ്പം തന്നെ വിമർശനങ്ങളും തല പൊക്കിയിരുന്നു. ഇതിന് മറുപടിയുമായി അനൂപ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനൂപിന്റെ വാക്കുകളാണ്. സ്ത്രീധനം വാങ്ങിയാണോ കല്യാണം കഴിക്കുന്നത് എന്നുള്ള ആരാധകന്റെ ചോദ്യത്തിനുള്ള നടന്റെ മറുപടിയാണ് വൈറലാകുന്നത്. ഇത് ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചിട്ടുണ്ട്.

''എടാ നീ സ്ത്രീധനം വാങ്ങിയാണോടാ കല്യാണം കഴിക്കുന്നത്, നിന്റെ മറുപടി പ്രതീക്ഷിക്കുന്നു. നീയൊരു ആണണെന്ന് വിശ്വസിക്കുന്നു, അങ്ങനെയെങ്കില്‍ നീ സ്ത്രീധനം വാങ്ങില്ലെന്നായിരുന്നു ആരാധകന്റെ ചോദ്യം. മോനെ എനിക്ക് എന്റെ അച്ഛന്‍ പറഞ്ഞു തന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം സ്വയം ജീവിക്കാന്‍ കഴിവില്ലെങ്കില്‍ മറ്റൊരാളെ കൂടെക്കൂട്ടരുതെന്നാണ്. അപ്പോള്‍ ഒരാളെ കൂടെക്കൂട്ടിയിട്ടുണ്ടെങ്കില്‍ അന്തസ്സായി ജീവിക്കാനും അറിയാം, വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ, അന്വേഷണം പറയൂട്ടോ എന്നായിരുന്നു അനൂപിന്റെ മറുപടി''. നടന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.
Recommended Video

അനൂപിന്റെ മറുപടിയെ പിന്തുണച്ച് നിരവധി പേർ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട് . ബിഗ് ബോസ് ഷോയിലെ മികച്ച മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ. എല്ലാവരോടു മികച്ച സൗഹൃദമായിരുന്നു താരത്തിനുണ്ടായിരുന്നത്. അനൂപിന്റ ഈ ഗുണം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം അനൂപിന് ആരാധകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. സീസൺ 3 ലെ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ പ്രതീക്ഷിക്കുന്ന മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ. ഫിനാലെയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











