twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകള്‍ വാഴാത്ത ബിഗ് ബോസ് ആയി മാറുകയാണോ? പുറത്ത് പോയവര്‍ നാലും പേരും അങ്ങനെയാണെന്ന് ആരാധകന്റെ കുറിപ്പ്

    |

    ബിഗ് ബോസില്‍ ക്യാപ്റ്റന്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും ഒരു വോട്ട് വീതം ലഭിച്ച നോമിനേഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഒടുവില്‍ ഡിംപല്‍, ഫിറോസ്-സജ്‌ന, മജ്‌സിയ, സൂര്യ, സായി വിഷ്ണു, അനൂപ്, എന്നിവര്‍ എലിമിനേഷനില്‍ വരികയും ചെയ്തു. എന്നാല്‍ ഇതുവരെയുള്ള എലിമിനേഷന്‍ കണക്കിലെടുക്കുമ്പോള്‍ സ്ത്രീകള്‍ വാഴാത്ത ബിഗ്ബോസ് ആയി മാറുകയാണോന്നുള്ള സംശയം പങ്കുവെച്ചിരിക്കുകയാണ് ആരാധകര്‍.

    കോഫി ഷോപ്പിൽ നിന്നും കിടിലൻ ഫോട്ടോഷൂട്ട്, വൈറലായി നടി നേഹ മാലിക്കിൻ്റെ ചിത്രങ്ങൾ

    ബിഗ്ബോസ് ഷോ 5 ആഴ്ച്ചകള്‍ പിന്നിട്ടപ്പോള്‍ ഇതുവരെ പുറത്തായത് 4 പേര്‍. ആ 4 പേരും സ്ത്രീകളാണ് എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതില്‍ 3 പേരും വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥികളാണെന്നതാണ് അതിനേക്കാള്‍ രസകരമായ കാര്യമെന്ന് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ സുദേവ് കെ വി പറയുന്നു. വിശദമായി വായിക്കാം...

     1) ലക്ഷ്മി ജയന്‍

    1) ലക്ഷ്മി ജയന്‍

    ഒരേ സമയം ആണിന്റെയും പെണ്ണിന്റെയും ശബ്ദം മാറി മാറി അനുകരിച്ച് പാടാന്‍ കഴിവുള്ള അപൂര്‍വ്വം ഗായകരിലൊരാളാണ് ലക്ഷ്മി. ആദ്യത്തെ ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടിയെങ്കിലും നിര്‍ഭാഗ്യം കൊണ്ട് അവസരം നഷ്ടപ്പെട്ടു. നല്ലൊരു സ്പാര്‍ക്ക് ഉണ്ടായിട്ട് പോലും എപ്പോഴും ഞാന്‍ മോശമാണ്, എനിക്ക് ഇതില്‍ തുടരാന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞ് സ്വയം ഡീഗ്രേഡ് ചെയ്ത് ഗെയിമിലുള്ളവരുടെയും പ്രേക്ഷകരുടെയും മനസ്സില്‍ മോശം മത്സരാര്‍ത്ഥി ഇമേജ് ഉണ്ടാക്കി. ഇതോടെ ഷോയില്‍ നിന്നും പുറത്തായി.

     2) മിഷേല്‍ ഡാനിയേല്‍

    2) മിഷേല്‍ ഡാനിയേല്‍

    ഡിമ്പല്‍ പറഞ്ഞ ജൂലിയറ്റിന്റെ കഥയുടെ യാഥാര്‍ത്ഥ്യം ചോദിച്ചു കൊണ്ടാണ് മിഷേല്‍ ഇതിലേക്ക് കടന്നു വന്നത്. തുടക്കത്തില്‍ തന്നെ നിയമലംഘനം നടത്തിയതോടെ പ്രേക്ഷകരുടെ കണ്ണിലെ കരടായി.നോമിനേഷനില്‍ ഉണ്ടായിട്ട് പോലും ഡിംപലിനോട് തര്‍ക്കം കഴിഞ്ഞതിന് ശേഷം ഒരിടത്തും ആക്റ്റീവ് ആയി കണ്ടിട്ടില്ല. അര്‍ഹിച്ചിരുന്ന എലിമിനേഷന്‍ തന്നെയായിരുന്നു.

     3) ഏയ്ഞ്ചല്‍ ടിമി തോമസ്

    3) ഏയ്ഞ്ചല്‍ ടിമി തോമസ്

    മോഡലായ എയ്ഞ്ചല്‍ ഷോയിലേക്ക് വരുമ്പോള്‍ ചെറിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. പക്ഷേ അഡോണിയുമായി 'ലൗ സ്‌ട്രേറ്റജി' എന്ന ട്രാക്കിലൂടെ പോയത് വന്‍ തിരിച്ചടിയായി. നിഷ്‌കളങ്ക പെണ്‍കുട്ടി എന്ന ഇമേജ് കൊണ്ടുവരാന്‍ ശ്രമിച്ചതും പാളിപ്പോയി. മിഷേലിനെപ്പോലെ അര്‍ഹിച്ച എലിമിനേഷന്‍.

     4) രമ്യ പണിക്കര്‍

    4) രമ്യ പണിക്കര്‍

    മോഡലും നടിയുമായ രമ്യ ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ ശക്തയായ ഒരു മത്സരാര്‍ത്ഥിയായി തോന്നി. വന്നതിന്റെ പിറ്റേന്ന് ഫിറോസ് ഖാനുമായി ഉണ്ടായ തര്‍ക്കവും അങ്ങനെ തന്നെ തോന്നിച്ചു. പക്ഷേ പിന്നീട് രമ്യയ്ക്ക് സ്‌ക്രീന്‍ സ്‌പെയ്‌സ് ഒട്ടുമില്ലായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഏതാനും ദിവസങ്ങള്‍ മാത്രമാണ് രമ്യ നല്ല രീതിയില്‍ പെര്‍ഫോം ചെയ്തത്. പതിഞ്ഞ തുടക്കം പ്രേക്ഷകരുടെ ഇഷ്ടം നേടുന്നതിന് തടസ്സമായി.

    Recommended Video

    അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
    ഷോയുടെ ജെഡ്ജ്‌മെന്റ് തെറ്റാണെന്ന് തോന്നുന്നു

    NB: ഇതുവരെ പുറത്തായവരില്‍ ലക്ഷ്മിയും രമ്യയും കുറച്ചു കാലം കൂടി ഷോയില്‍ തുടര്‍ന്നിരുന്നെങ്കില്‍ നല്ല മത്സരാര്‍ഥികളായേനെ എന്ന് തോന്നിയിട്ടുണ്ട്. ഷോയില്‍ കാര്യമായ ഒരു സംഭാവനയും നല്‍കിയിട്ടില്ലാത്ത നോബി, സൂര്യ, സന്ധ്യ, എന്നിവര്‍ അകത്തും ലക്ഷ്മിയും രമ്യയും പുറത്തും നില്‍ക്കുമ്പോളാണ് ഈ ഷോയുടെ ജെഡ്ജ്‌മെന്റ് എത്ര തെറ്റാണെന്ന് തോന്നുന്നത്. എന്നും കുറിപ്പില്‍ പറയുന്നു.

    English summary
    Bigg Boss Malayalam Season 3: Viral Post About Bigg Boss Elimination
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X