പ്രണയം തന്ത്രമാക്കി മത്സരാര്‍ഥികള്‍; സൂര്യയും മണിക്കുട്ടനും എഞ്ചലും അഡോണിയും, ബിഗ് ബോസില്‍ കമിതാക്കളുടെ കാലം
പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള കണ്ടന്റ് തയ്യാറാക്കി സ്‌ക്രീന്‍ സ്‌പേസ് സ്വന്തമാക്കാനാണ് ബിഗ് ബോസിലെ ഓരോ മത്സരാര്‍ഥികളും ശ്രമിക്കുന്നത്. അതില്‍ ഏറ്റവും ഗുണം ചെയ്യുന്ന വിഷയം പ്രണയമാണ്. ആദ്യ രണ്ട് സീസണുകൡും ഇത് വര്‍ക്കൗട്ട് ആയത് കൊണ്ട് ഇത്തവണയും ഒരു പ്രണയത്തിനുള്ള സാധ്യതകളാണ് തെളിഞ്ഞ് വരുന്നത്.
മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
സൂര്യ-മണിക്കുട്ടന്‍, അഡോണി-എഞ്ചല്‍, റിതു-റംസാന്‍ എന്നിങ്ങനെ രസകരമായ പല ജോഡികളെയും ഈ ദിവസങ്ങളില്‍ കണ്ട് കഴിഞ്ഞു. അതേ സമയം ഇവരുടെ പ്രണയകഥ പ്രേക്ഷകരെ പറ്റിക്കാനുള്ള വെറും ശ്രമങ്ങളാണെന്ന് പറയുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ പേജുകളില്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇത് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

പേളി-ശ്രീനിഷ് താരദമ്പതിമാരെ പോലെ കുറഞ്ഞ ദിവസത്തിനുള്ളില്‍ ആദ്യ നോട്ടത്തില്‍ തന്നെ ഇഷ്ടത്തിലാവുന്നവരുണ്ട്. പക്ഷേ സൂര്യയുടെ പോലെ എവിക്ഷന്റെ തലേദിവസം എനിക്കിവിടെ ഒരു ക്രഷ് ഉണ്ട്. പുറത്ത് പറയാന്‍ പറ്റില്ല. നഷ്ടപ്രണയം ആകുമെന്ന് പറയുന്നത് പോലെയല്ലം. പുറത്ത് പോകില്ലെന്ന് അറിഞ്ഞപ്പോള്‍ ഒരു ബഹുമാനമേ ഉള്ളു അല്ലാതെ പ്രണയം ഒന്നുമല്ലെന്ന് മാറ്റി പറഞ്ഞിരുന്നു. പിന്നെയും നോമിനേഷനില്‍ പേര് വന്നപ്പോള്‍ വീണ്ടും പ്രണയം തുടങ്ങി. ലവ് ലെറ്റര്‍ കൊടുപ്പ് എന്ന് വേണ്ട സൂര്യ സകല ഉടായിപ്പും കാണിക്കുന്നുണ്ട്.

സൂര്യ തലയില്‍ ആയാലും ഇല്ലെങ്കിലും മണിക്കുട്ടന്റെ മുന്നോട്ടുള്ള പോക്കിന് ഒരു വലിയ മാറാപ്പു തന്നെയാണ് സൂര്യ. സൂര്യയുടെ ഈ നടപ്പും പാട്ടും എല്ലാം വ്യക്തമായ പ്ലാനോട് കൂടിയോ, ബിഗ് ബോസിന്റെ അറിവോട് കൂടിയോ ഉള്ളതാണ്. രണ്ടാം ആഴ്ചയില്‍ ഫ്രീ ആയി കിട്ടിയ ഇമ്മ്യൂണിറ്റി (ക്യാപ്റ്റന്‍സി) അതിന്റെ ഒരു തെളിവാണ്. ഒരു ജീവിത പങ്കാളിയെ കിട്ടിയാല്‍ സ്വീകരിക്കുമെന്ന് ആദ്യ ദിവസം ലക്ഷ്മി ജയന്‍ പറഞ്ഞിരുന്നു. ലക്ഷ്മി പക്ഷേ പ്രേമിച്ചാലേ അടങ്ങു എന്ന് പറഞ്ഞ് ആരെയും നോട്ടമിട്ടില്ല.

മണിക്കുട്ടന് റിതുവിന് പിന്നാലെ പോയെങ്കിലും ഇതുപോലെ ഒറ്റയ്ക്ക് നിന്ന് കളിക്കുന്നതാണ് നല്ലത്. മണിക്കുട്ടന് പിടിച്ചു നില്‍ക്കാന്‍ പ്രണയ നാടകത്തിന്റെ ആവശ്യമില്ല. ഇനി കുറെ കഴിയുമ്പോള്‍ മണിക്കുട്ടന്‍ കേള്‍ക്കാന്‍ പോകുന്നത്, മണിക്കുട്ടന്‍ സൂര്യയുടെ ഇമോഷന്‍ വെച്ച് കളിക്കുവാണ് എന്നൊക്കെ ആയിരിക്കും. പ്രണയം പതുക്കെ തുടങ്ങി അതിലൊരു സത്യസന്ധത കാണിക്കണം. അതിന് പ്രത്യേകിച്ചൊരു ഭംഗി ഉണ്ടാവും. അല്ലാതെ എഞ്ചല്‍ അഡോണി ബന്ധം പോലെ ആവരുതെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്.

അഡോണി എഞ്ചലുമായി സൗഹൃദത്തിലായതോടെ റിതു ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ സമയത്താണ് റംസാന്റെ ഇഷ്ടം പിടിച്ച് പറ്റാനുള്ള ശ്രമം ആരംഭിച്ചത്. രാത്രി വൈകിയും റംസാനോട് സംസാരിച്ച് ഇരിക്കുന്ന റിതു ഇടയ്ക്ക് റംസാന് സ്‌നേഹമില്ലെന്നും മറ്റുമൊക്കെ പറഞ്ഞിരുന്നു. ടാസ്‌കിന്റെ ഭാഗമായി ഒരു പ്രണയനാടകം തുടങ്ങാനുള്ള ശ്രമമാണോ റിതുവിനെന്നും സംശയിക്കേണ്ടി ഇരിക്കുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ബിഗ് ബോസിനുള്ളില്‍ ഒന്നിലധികം കമിതാക്കളെ കാണാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications