ഈ വഴക്കോടെ ഫിറോസ് നോമിനേഷനില്‍ വരുമെന്ന് ഉറപ്പായി; ബിഗ് ബോസിലെ പ്രധാന വഴക്കിനെ കുറിച്ച് വൈറല്‍ കുറിപ്പ്

ബിഗ് ബോസില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി പഠിച്ച് വെച്ച പല തന്ത്രങ്ങളും പയറ്റുകയാണ് മത്സരാര്‍ഥികള്‍. ആദ്യ എലിമിനേഷനില്‍ ഇടംനേടുന്നത് ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇതിനിടെ ഫിറോസും സായി വിഷ്ണുവും തമ്മിലുണ്ടായ പ്രശ്‌നം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഫിറോസ് പ്ലാന്‍ ചെയ്ത കാര്യങ്ങളെല്ലാം തകര്‍ന്ന് വീണൊരു അവസ്ഥയാണ് ഇതിലൂടെ ഉണ്ടായതെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകന്‍.

വൈറല്‍ കുറിപ്പ് വായിക്കാം

സായി വിഷ്ണു - ഫിറോസ് വഴക്കിനെ പറ്റി. ഒരു കാര്യവുമില്ലാതെ വഴിയേ പോയ അടി ഫിറോസ് ചോദിച്ചു മേടിച്ചു എന്നേ പറയാനുള്ളൂ. ഇന്നല്ലെങ്കില്‍ നാളെ ആരോടെങ്കിലും പോയി condescending ആയി വര്‍ത്തമാനം പറഞ്ഞ് അടി മേടിക്കും എന്ന് കരുതിയെങ്കിലും അത് സായിയില്‍ നിന്നാകും എന്ന് കരുതിയില്ല.
സായിയെ കുറിച്ചല്ല പറഞ്ഞത് എന്ന വാദം നിലനില്‍ക്കില്ല. വ്യക്തമായി 'മോനേ' എന്ന് വിളിച്ചു തന്നെയാണ് പറഞ്ഞത്

sai-firoz

എന്തു തത്വമായാലും അത് ഇത്തരത്തില്‍ പറയുന്നതില്‍ എന്തു കാര്യം? മാപ്പു പറയാനുള്ള മടിയും കണ്ടു. 'നിനക്കതു വിഷമമായെങ്കില്‍ നീ അതു മനസ്സില്‍ നിന്ന് കളഞ്ഞേക്ക് ' എന്നത് ഒരു ക്ഷമാപണമല്ല. നേരെ മറിച്ചാണ്. സായി ഒരു വീക്ക് കണ്ടസ്റ്റന്റാണ് എന്ന തിരിച്ചറിവാണ് ഈ ക്ഷമ പറയാനുളള മടിയ്ക്ക് കാരണം. പക്ഷേ അതേ കാരണം കൊണ്ട് തന്നെ ഈ പ്രശ്‌നത്തില്‍ ഫിറോസിന് നേട്ടമുണ്ടാകാന്‍ സാധ്യതയില്ല. കോട്ടമേ ഉണ്ടാക്കുള്ളൂ.

നിങ്ങളുടെ വഴക്കുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക എന്നത് ബിഗ് ബോസിന്റെ ഒരു അലിഖിത നിയമമാണ്. സ്‌ട്രോങ് ആയ കണ്ടസ്റ്റന്റിനോട് ഏറ്റുമുട്ടുന്നത്, വാദത്തില്‍ തോറ്റാല്‍ പോലും ഒരു നേട്ടമാണ്. അതു പോലെയല്ല വീക്ക് ആയ ഒരു കണ്ടസ്റ്റന്റ് എടുത്തിട്ട് ഇടം വലം ഊക്കുന്നത്. ഈ വഴക്കോടെ ഫിറോസ് നോമിനേഷനില്‍ വരുമെന്ന് ഉറപ്പാണ്. സായി എന്ന കണ്ടസ്റ്റന്റിന് തന്റെ വരവറിയിക്കാനും സാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X