For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലത്തിന്റെ പ്രശ്‌നം അയാളുടെ സംസാരമാണ്; ഫിറോസ് ഖാന്റെ സ്ട്രാറ്റര്‍ജി നടക്കാതെ പോയിട്ടുള്ളത് അവിടെയാണ്

  |

  ബിഗ് ബോസില്‍ നല്ല മത്സരം കാഴ്ച വെക്കുന്നവരാണ് കിടിലം ഫിറോസും ഡെയിഞ്ചര്‍ ഫിറോസും. എല്ലാവരോടും പരസ്പരം കൊമ്പ് കോര്‍ക്കുന്ന കാര്യത്തില്‍ ഫിറോസ് ഖാന്‍ പിന്നിലല്ല. എന്നാല്‍ ആരോടും വഴക്കിന് നില്‍ക്കാതെ നന്നായി സംസാരിക്കുന്ന പ്രകൃതമാണ് കിടിലം ഫിറോസിന്റേത്. അതേ സമയം ഇരുവരും നല്ല മത്സരാര്‍ഥികളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

  അനുപമയല്ല ആ വധു സഞ്ജനയാണ്, താരത്തിൻ്റെ വിവാഹ ചിത്രങ്ങൾ കാണാം

  ബിഗ് ബോസില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന വഴക്കുകള്‍ ഫിറോസുമാര്‍ തമ്മില്‍ ചേരുമ്പോഴാണെന്ന് പറയുകയാണ് ആരാധകര്‍. ബിഗ് ബോസ് ആരാധകരുടെ ഓഫിഷ്യല്‍ ഗ്രൂപ്പില്‍ അബ്രഹാം ജോണ്‍ എഴുതിയ കുറിപ്പില്‍ സൂചിപ്പിക്കുന്നതും ഇതാണ്.

  ഡെയ്ഞ്ചറും കിടിലവും ഏറ്റുമുട്ടുമ്പോള്‍. ഗെയിമില്‍ ഇതുവരെ ഏറ്റവും ഇഷ്ടമുള്ളതായി തോന്നിയ കണ്ടസ്റ്റന്‍സാണ് സജ്‌ന - ഫിറോസ്. മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകൂ എന്ന് ബിഗ് ബോസ് പറഞ്ഞപ്പോള്‍ 'ഇരട്ടിയായി തിരിച്ചു കൊടുക്കും' എന്ന് പറഞ്ഞിറങ്ങിയവര്‍. ഇന്ന് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ കൂടും കിടക്കയും എടുത്തോണ്ടോടുന്ന മറു കണ്ടസ്റ്റന്റ്‌സ്. ബിഗ് ബോസ് ഭാഷയില്‍ പറഞ്ഞാല്‍ തുരത്തി തുരത്തിയടി.

  എതിര്‍ കണ്ടസ്റ്റന്‍സിനെ അറ്റാക്ക് ചെയ്യുന്ന ഡെയ്ഞ്ചറിന്റെ ഈ സ്ട്രാറ്റര്‍ജി അല്‍പമെങ്കിലും നടക്കാതെ പോയിട്ടുള്ളത് കിടിലത്തിന്റെ അടുത്താണ്. ഒരു ചെവിയും കൊടുക്കാതെ നോബി പറഞ്ഞതു പോലെ 'പോടാ' എന്നു പറഞ്ഞ് കൂളായി ഇന്‍സള്‍ട്ട് ചെയ്തങ്ങു വിടും. പോരാത്തതിന് മുന്‍ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡില്‍ ഡെയ്ഞ്ചറിന്റെ ഗെയിം അയാള്‍ക്ക് തിരിച്ചും കൊടുത്തു - ഡെയ്ഞ്ചിനെ പ്രകോപിപ്പിച്ചു കൊണ്ട്..

  കിടിലത്തിന്റെ പ്രശ്‌നം അയാളുടെ സംസാരമാണ്. 'മോനേ', 'മക്കളേ' എന്ന് വിളിച്ചുള്ള പ്രഭാഷണം കേട്ടാല്‍ ഉറങ്ങിക്കിടക്കുന്ന ഗാന്ധിജി വരെ വടിയെടുത്തടിക്കും. അതുകൊണ്ടു തന്നെ ഫാന്‍സുമില്ല. ആകെയുള്ള നാലും മൂന്നും ഏഴ് ഫാന്‍സ് ആവട്ടെ ഇവിടെ ഇക്കാന്റെ ഹേറ്റേഴ്‌സിന്റെ നടുവില്‍ വാ തുറക്കാനാകാതെ നില്‍ക്കുവാണ്. ഫാന്‍സ് ഇല്ല എന്ന ഒറ്റ കാരണത്താല്‍ ഒരു കണ്ടസ്റ്റന്റിന്റെ മികച്ച ഗെയിം ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ്.

  Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam

  നാളെ മലര്‍ന്നു കെടന്ന് ഡയലോഗടിച്ച് ഈ ക്ണാപ്പന്‍ ഈ പോസ്റ്റിട്ടതില്‍ എന്നെ പശ്ചാതപിക്കുകയും ചെയ്യിപ്പിക്കും എന്നറിയാം. പക്ഷേ നിലവില്‍ ഹൗസിലെ അടികളില്‍ ഞാന്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഇവര്‍ തമ്മിലുള്ള ഫൈറ്റിലാണ്. അറ്റാക്ക് ചെയ്യുമ്പോള്‍ കരഞ്ഞോണ്ടോടുന്നവരും അടുക്കളയിലൊളിക്കുന്നവരും ഒക്കെ പോട്ടെ. ഡെയ്ഞ്ചര്‍, നിങ്ങള്‍ കളിക്കുന്ന അഗ്രസീവ് ഗെയിമിന് ഒത്ത പോരാളിയാണ് കിടിലം. ഗെയിമിലെ നിങ്ങളുടെ വിജയവും കിടിലത്തെ നിങ്ങള്‍ എങ്ങനെ നേരിടുന്നു എന്നതിന് അനുസരിച്ചിരിക്കും.

  English summary
  Bigg Boss Malayalam Season 3: Viral Post About Firoz Khan And Kidilam Firoz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X