ഫിറോസ് എന്ത് വിവരക്കേടാണ് കാണിക്കുന്നത്; സായി വിഷ്ണുവുമായിട്ടുള്ള വഴക്കില്‍ നിയമലംഘനം നടന്നുവെന്ന് ആരാധകര്‍
ബിഗ് ബോസിലേ ഏറ്റവും നല്ല ഗെയിമറായി മാറുകയാണ് ഫിറോസ് ഖാന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വീട്ടിലേക്ക് എത്തിയ ഫിറോസും ഭാര്യ സജ്‌നയും ആദ്യ ദിവസങ്ങളില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ആഴ്ചയിലെ മത്സരം പുറത്ത് നിന്ന് കണ്ട് വന്നതിന് ശേഷം ഡിംപലിനെ കുറിച്ച് ചോദ്യം ചെയ്തതിന്റെ പേരില്‍ ഇരുവര്‍ക്കും ശിക്ഷ ലഭിക്കുകയും ചെയ്തു.
വീണ്ടും സുന്ദരിയായി റായി ലക്ഷ്മി, ജിമ്മിൽ നിന്നടക്കമുള്ള ഗ്ലാമറസ് ഫോട്ടോസുമായി നടി
ഫിറോസ് സജ്‌നയ്‌ക്കൊപ്പം മിഷേലും നേരിട്ട് നോമിനേഷനിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും ബിഗ് ബോസിനുള്ളില്‍ ഫിറോസ് ഒരു നിയമലംഘനം നടത്തിയെന്ന കാര്യമാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. സായി വിഷ്ണുവുമായി പുതിയ എപ്പിസോഡില്‍ ഉണ്ടാവുന്ന വഴക്കിനെ കുറിച്ചാണ് പലരും ചൂണ്ടി കാണിക്കുന്നത്.

കഴിഞ്ഞ എപ്പിസോഡിന് അവസാനത്തിലാണ് സായി വിഷ്ണുവും ഫിറോസ്് ഖാനും തമ്മിലുള്ള വഴക്ക് കാണിക്കുന്നത്. ആദ്യ ആഴ്ചയില്‍ തന്റെ വീടിന് വാതില്‍ ഇല്ലെന്നും അനിയത്തിയെ സംരക്ഷിക്കാന്‍ തലയിണയ്ക്ക് അടിയില്‍ വെട്ടുക്കത്തി വെച്ചിട്ടുണ്ടെന്നും സായി പറഞ്ഞത് വലിയ ചര്‍ച്ചയാക്കിയിരുന്നു. ഇത്രയും പ്രായത്തിനിടയില്‍ ഒരു വാതിലുണ്ടാക്കാന്‍ അവന് സാധിച്ചില്ലേ എന്ന ചോദ്യം മുന്‍പും ഉയര്‍ന്ന് വന്നിരുന്നു. ഇതേ കാര്യമാണ് ഫിറോസ് ഖാനും കഴിഞ്ഞ ദിവസം സായിയോട് ചോദിച്ചത്.

എന്നാല്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തിലെത്തിയതോടെ മറ്റ് മത്സരാര്‍ഥികളും ഇടപ്പെട്ടു. ഇതോടെയാണ് ഫിറോസ് സായിയെ കുറിച്ച് പറഞ്ഞതില്‍ ചില നിയമലംഘനം നടന്നിട്ടില്ലേ എന്ന ആരോപണം ഉയര്‍ന്ന് വന്നത്. കാരണം സായി ആദ്യ ആഴ്ച പറഞ്ഞ കാര്യം ഫിറോസ് പുറത്ത് നിന്നുമാണ് കേട്ടത്. അത് അകത്ത് വന്ന് സംസാരിക്കാന്‍ പാടില്ലെന്ന നിയമത്തിലുള്ളതാണെന്നും ബിഗ് ബോസ് ഓഫിഷ്യല്‍ ഗ്രൂപ്പിലൂടെ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'ഫിറോസ് വെറും വിവരക്കേടാണ് ഈ കാണിക്കുന്നത്! സായിയോടുള്ള ഇഷ്ടവും വിരോധവും ഒക്കെ അവിടെ നില്‍ക്കട്ടെ. പക്ഷെ അവന്റെ വ്യക്തിപരമായ കാര്യം ചോദിച്ചത് നൂറു ശതമാനവും നിയമലംഘനം തന്നെയാണ്. അവന്‍ അവിടെ പറഞ്ഞിട്ടുള്ള കാര്യം തന്നെയല്ലേ ഇങ്ങേരു ചോദിച്ചത്. പിന്നെന്താ എന്നു സംശയിക്കുന്നവര്‍ അവന്‍ ആ കാര്യം പറയുമ്പോള്‍ ഇങ്ങേരു എവിടെ ആയിരുന്നെന്നു മാത്രം ചിന്തിച്ചാല്‍ മതി. പുറത്തു നിന്ന് കേട്ട കാര്യം അകത്തു വന്നു ചോദിക്കുന്നത് നിയമങ്ങളുടെ ലംഘനം അല്ലാതെ മറ്റൊന്നുമല്ല.

ഡിംപലിനോട് ജൂലിയറ്റിന്റെ കാര്യം ചോദിച്ചു ഇങ്ങേരു പണി വാങ്ങിച്ചതും ഓര്‍മ്മിപ്പിക്കുന്നു. ഇയാള്‍ ഇല്ലാത്ത ആ വീട് ശവപ്പറമ്പ് പോലെ ആയിരിക്കും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്. ഫിറോസിനോടുള്ള മത്സരബുദ്ധിയാണ് അവിടെ മറ്റു പലരെയും ആക്റ്റീവ് ആക്കി നിര്‍ത്തുന്നതും. അതുകൊണ്ട് തന്നെ ഇദ്ദേഹം അവിടെ തുടരണമെന്ന് ആഗ്രഹവും ഉണ്ട്.
Recommended Video

പക്ഷെ സ്വന്തം തെറ്റുകളില്‍ നിന്ന് ഒരിക്കലും പാഠം പഠിക്കാന്‍ ഫിറോസ് തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചു. പണി ഇരന്നു വാങ്ങുന്ന ലക്ഷണം ഉണ്ട്. മുന്‍പ് നേരിട്ടു നോമിനേഷനില്‍ വന്നു. ഇത്തവണ അതിലും വലിയ ശിക്ഷ കിട്ടാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ പറഞ്ഞത് ഈ ആഴ്ച ലാലേട്ടന്‍ വരുമ്പോള്‍ കൃത്യമായിട്ട് അറിയാം..


Click it and Unblock the Notifications