ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ഫാന്‍ ബേസ് വളര്‍ത്തുകയാണ്; ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികള്‍ ഇവരാണ്,കുറിപ്പ്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മത്സരാര്‍ഥികളാണ് ഫിറോസ് ഖാനും സജ്‌നയും. മലയാള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ദമ്പതിമാര്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെയും ഗെയിം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംഷയുണ്ട്. പുറത്ത് പ്രാങ്ക് ഷോ നടത്തി പറ്റിക്കാറുള്ള ഫിറോസ് ബിഗ് ബോസ് വീട്ടിലും ഇതേ സ്ട്രാറ്റര്‍ജി പിന്തുടരുകയാണ്.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

കഴിഞ്ഞ എപ്പിസോഡില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ പ്രാങ്ക് മണിക്കുട്ടന്‍ അടക്കം വീട്ടിലെ എല്ലാവരും വിശ്വസിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഇരുവരും ശക്തരായ മത്സരാര്‍ഥികളായി മാറി കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസ് ഓഫീഷ്യല്‍ ഗ്രൂപ്പില്‍ അബ്രഹാം ജോണ്‍ എന്ന ആരാധകന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഫിറോസ്-സജ്‌നയുടെ ഗെയിം തന്ത്രങ്ങള്‍

ഫിറോസ് - സജ്‌ന യുടെ ഗെയിം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ ഒരു പ്രാങ്ക് ഷോ ആയിരുന്നു. ഇവരുടെ ഗെയിമിനെ ഇങ്ങനെ വിലയിരുത്താം. ഇവരുടെ യഥാര്‍ത്ഥ ക്യാരക്ടര്‍ അറിയണമെങ്കില്‍ യൂട്യൂബില്‍ ഇവര്‍ ചെയ്യുന്ന പ്രാങ്ക് ഷോ, ഇവര്‍ പങ്കെടുത്ത ഡാന്‍സ് ഷോകള്‍ എന്നിവ കണ്ടിരിക്കുന്നത് നല്ലതാണ്. അത് കണ്ടിട്ട് ഷോ കണ്ടാല്‍ ഇവര്‍ ഹൗസില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതെന്താണ് എന്ന് മനസ്സിലാകും. ഇവരുടെ ഗെയിമിനെക്കുറിച്ച് പറയുന്നതിനു മുന്‍പ് പ്രാങ്ക് ചെയ്യുന്ന ഒരു വ്യക്തി സ്വതസിദ്ധമാക്കുന്ന കഴിവിനെപ്പറ്റി പറയണം.

 ഫിറോസ്-സജ്‌നയുടെ ഗെയിം തന്ത്രങ്ങള്‍

നല്ല ഒരു ആക്ടര്‍ക്ക് തന്റെ ഭാഗം നന്നായി അഭിനയിക്കാന്‍ സാധിക്കും. എന്നാല്‍ അഭിനയിക്കുന്നതിനൊപ്പം എതിരെ നില്‍ക്കുന്ന വ്യക്തിയുടെ മറുപടിയ്ക്ക് അനുസരിച്ച് നന്നായി ചെയ്യാനും അയാളെ താനുദ്ദേശിക്കുന്ന ദിശയിലേക്ക് പ്ലേ ചെയ്യാനുമുള്ള കഴിവാണ് ഒരാളെ നല്ല പ്രാങ്ക്സ്റ്റര്‍ ആക്കുന്നത്. ബിഗ് ബോസ് പോലൊരു ഗെയിമില്‍ ഈ കഴിവ് വളരെ പ്രാധാന്യമുള്ളതാണ്. മേല്‍ ഷേവിനിസ്റ്റുകളുടെ ഒരു വോട്ട് ബാങ്ക് ഉണ്ട്. ആദ്യ സീസണില്‍ സാബുവിനെയും രണ്ടാമതില്‍ രജിത്തിനെയും പിന്തുണച്ച ഒരു വോട്ട് ബാങ്ക്.

 ഫിറോസ്-സജ്‌നയുടെ ഗെയിം തന്ത്രങ്ങള്‍

ഫിറോസ് വന്ന ദിവസം മുതല്‍ നാഴികയ്ക്ക് നാല്‍പതു വട്ടം 'ആണത്വം' 'മകനെയാണിഷ്ടം' എന്ന് വെച്ചടിക്കുന്നത് ഇതുവരെ ആരും അവകാശം വെക്കാത്ത ഈ വോട്ട് ബാങ്കിനു വേണ്ടിയാണ് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. നാളിതുവരെയുള്ള ഗെയിമെടുത്താല്‍ കിട്ടുന്ന അവസരം എടുത്ത് മറ്റുള്ളവരെ പ്രൊവോക്ക് ചെയ്യുക. അടിയാക്കി സ്‌ക്രീന്‍ സ്‌പേസ് നേടുക. ഇതാണ് ഇവരുടെ ഗെയിം. സജ്‌നയുടെ ഏതാണ്ട് എല്ലാ അടികളും ഇത്തരത്തില്‍ ക്രിയേറ്റഡ് ആണ് (ആളുടെ അഭിനയിക്കാനുള്ള കഴിവ് ഇന്നലത്തെ പ്രാങ്കിലും യൂട്യൂബിലും കാണാം).

 ഫിറോസ്-സജ്‌നയുടെ ഗെയിം തന്ത്രങ്ങള്‍

കഴിഞ്ഞ സീസണിലെ രജിത് കുമാറിന്റെ ഗെയിമാണ് ഇത്. ഇവരുടെ തന്നെ അഡ്മിഷനില്‍ ഇവരുടെ ഇഷ്ട കണ്ടസ്റ്റന്റും രജിത്താണ്. രസകരമായ വസ്തുത എന്നത് ഇവരുടേത് രജിത് കുമാര്‍ സ്‌റ്റൈല്‍ വിക്ടിം ഗെയിം ആണ് എന്നത് മനസ്സിലാക്കാന്‍ മറ്റു കണ്ടസ്റ്റന്‍സിന് കഴിഞ്ഞിട്ടില്ല എന്നതാണ്. ഈ ഗെയിം പൊളിക്കാന്‍ വളരെ എളുപ്പമാണ്. പ്രൊവോക്ക് ആകാതെ ഇരിക്കുക. പകരം 'നീ പ്രൊവോക്ക് ആക്കാന്‍ ശ്രമിക്കുകയാണ്. എനിക്ക് താല്‍പര്യമില്ല' എന്നു പറഞ്ഞ് സ്‌ക്രീന്‍ സ്‌പേസ് നിഷേധിക്കുക.

Recommended Video

നോമിനേഷൻ ആഘോഷമാക്കി സജ്നയും ഫിറോസും | Filmibeat Malayalam
 ഫിറോസ്-സജ്‌നയുടെ ഗെയിം തന്ത്രങ്ങള്‍

സ്‌ക്രീന്‍ സ്‌പേസ് ലഭ്യമാകാത്തതോടെ മറ്റു ഗെയിമിലേയ്ക്ക് തിരിയാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. നിലവില്‍ ഇവരെ കൂളായി ഡീല്‍ ചെയ്യുന്ന കിടിലം പക്ഷേ ഇവര്‍ക്ക് സ്‌ക്രീന്‍ സ്‌പേസ് കൊടുക്കുന്നുണ്ട്. ഒഴിഞ്ഞു മാറുന്ന ഭാഗ്യവും 'എനിക്ക് നിങ്ങളെ പേടിയാണ്' എന്ന പ്രതിരോധ നിലപാട് ആണ് എടുക്കുന്നത്. റും അടിയും വഴക്കും മാത്രമാണേല്‍ നല്ല ഗെയിമര്‍ ആകില്ല. പക്ഷേ കഴിഞ്ഞ എപ്പിസോഡോടെ ടാസ്‌ക് ചെയ്യാനും പ്രാങ്കിലൂടെ എന്റര്‍ടെയിന്‍ ചെയ്യാനും കഴിയും എന്ന് തെളിയിച്ചു കഴിഞ്ഞു. നിലവില്‍ നല്ല ഒരു ഫാന്‍ ബേസ് വളര്‍ത്തി കൊണ്ടിരിക്കുന്ന ഇവര്‍ വളരെ ശക്തരായ മത്സരാര്‍ഥികളാണെന്ന് നിസ്സംശയം പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X