Don't Miss!
- Sports
IPL 2021: ഡിസി രക്ഷപ്പെട്ടു, എസ്ആര്‍എച്ചിനെതിരേ നാണക്കേടിന്റെ റെക്കോര്‍ഡ് പഞ്ചാബിന്
- Finance
ധാർഷ്ട്യം നടക്കില്ല, ചൈനീസ് മാധ്യമങ്ങളുടെ കൂട്ടായ ആക്രമണം, മാപ്പ് പറഞ്ഞ് തടിയൂരി ആഗോള ഭീമൻ ടെസ്ല
- News
വാക്സിന് വിതരണത്തില്‍ കേരളം കടുത്ത അലംഭാവം കാണിക്കുന്നു, കേന്ദ്രത്തിനും കേരളത്തിനുമെതിരെ മുല്ലപ്പള്ളി
- Automobiles
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- Lifestyle
ഇളം ചൂടുവെള്ളം സൗന്ദര്യത്തിന് അവസാന വാക്ക്
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡിംപലിനെ പേടിയാണെന്ന് മജ്സിയ; അതിന് കാരണങ്ങളുണ്ടെന്ന് കണ്ടെത്തി ബിഗ് ബോസ് ആരാധകരും, കളികള്‍ മാറുന്നു
ബിഗ് ബോസില്‍ ഒപ്പം നിന്നവരെല്ലാം ഗെയിം തന്ത്രങ്ങള്‍ ഇറക്കിയതോടെ ഒറ്റയ്ക്ക് നിന്ന് പോരാടുകയാണ് ഡിംപല്‍ ഭാല്‍. ബാല്യകാല സുഹൃത്തിനെ കുറിച്ച് ഡിംപല്‍ പറഞ്ഞത് നുണക്കഥയാണെന്ന് പ്രചരിക്കപ്പെട്ടതിന് പിന്നാലെ വലിയ വഴക്കാണ് വീടിനുള്ളില്‍ നടന്നത്. പിന്നാലെ ഡിംപല്‍ നിരന്തരം ചായ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കിച്ചന് ടീമിനിടയിലും പ്രശ്നങ്ങള്‍ ഉടലെടുത്തു.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഡിംപലിന്റെ സുഹൃത്ത് കൂടിയായ മജ്സിയ പറഞ്ഞിരുന്നു. ഇത് മാത്രമല്ല തനിക്ക് ഡിംപലിനോട് സംസാരിക്കാന്‍ പേടി ആണെന്ന് കൂടി മജ്സിയ സൂചിപ്പിച്ചു. എന്തിനാണ് ഡിംപലിനെ പേടിക്കുന്നതെന്ന് ചോദിച്ചാല്‍ അതിന് കാരണങ്ങളുണ്ടെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകന്. ഒഫിഷ്യല്‍ ഗ്രൂപ്പില്‍ വന്ന പോസ്റ്റ് വായിക്കാം....

ഡിംപലിനോട് ഒരു കാര്യവും പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ല എന്ന് പറയുന്നു. അവള്‍ക്ക് അവളുടെതായ ശരികളാണുള്ളത്. ബാക്കി ഉള്ളവരുടെ അഭിപ്രായം അങ്ങനെ മനസ്സിലാക്കാന്‍ കൂടി ശ്രമിക്കാറില്ല. ഡിംപല്‍ ആരോഗ്യപരമായി വളരെ വീക്ക് ആണ്. അവളോട് സംസാരിക്കുമ്പോള്‍ തന്നെ അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറയുന്നു. അത് കൊണ്ട് പ്രഷർ ചെയത് സംസാരിക്കാന്‍ ഉള്ള പേടി. ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ എന്ന നിലയില്‍ വീട്ടില്‍ ഉള്ളവരും പുറത്ത് ഉള്ള ജനങ്ങളിലും സഹതാപ തരംഗം സൃഷ്ടിച്ച ആള് ആണ് ഡിംപല്‍. അത് കൊണ്ട് അവളോട് എതിരെ സംസാരിച്ച അകത്ത് ഉള്ളവരും പുറത്ത് ഉള്ളവരും ശത്രുക്കള്‍ ആവും എന്നുള്ള പേടി

ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ മൂഡ്സ്വിങ്ങ്സ് കാണിച്ച വ്യക്തി ആണ് ഡിംപല്‍. അടുത്ത നിമിഷം എങ്ങനെ പ്രതികരിക്കും എന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല. ഒരു മനശാസ്ത്ര കൂടി ആണ് ഡിംപല്‍. അപ്പൊ ഭാനു എന്തെങ്കിലും പറഞ്ഞ അത് ഇഷ്ട്ടപെട്ടിട്ടില്ല എങ്കില്‍ വീട്ടില്‍ ഉള്ള ബാക്കി ഉള്ളവരിലേക്കും പ്രേക്ഷകരിലേക്കും എങ്ങനെ വളച്ച് ഒടിച്ച് പ്രകടിപ്പിച്ച് ബാകി ഉള്ളവരുടെ വെറുപ്പ് തനിക്ക് കിട്ടും എന്നുള്ള ഭയം. ഡിംപല്‍ രണ്ട് ദിവസം മുന്നേ കരഞ്ഞത് ബിഗ് ബോസ് ഹൗസ് മൊത്തം കുലുക്കിയത് ആണ്. മേല്‍ പറഞ്ഞ സഹതാപ തരംഗം വെച്ച് എല്ലാവരും അവള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നതും കണ്ടു. സംസാരിച്ച കരഞ്ഞ് മെഴുകി വല്ല ആരോഗ്യ പ്രശ്നവും ഉണ്ടാവും എന്നുള്ള ഭയം.

പുതിയ വന്ന മത്സരാര്‍ത്ഥികള്‍ അല്ലാതെ ആരും ഇതുവരെ ഡിംപലിനോട് ചോദ്യം ചെയ്തിട്ട് ഇല്ല. ജൂലിയറ്റ് കഥയും കൂടി ചെന്നപ്പോ സഹതാപ തരംഗം ഇരട്ടി ആയി എന്നുള്ള തിരിച്ച് അറിവ്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് 'അവരോട് സംസാരിക്കില്ല, അവരുടെ ഭക്ഷണം കഴിക്കില്ല' എന്നുള്ള തീരുമാനങ്ങള്‍. പുറത്ത് ഉള്ള ജനങ്ങള്‍ അവരുടെ കഥ കേട്ടാല്‍ പുറത്ത് ഇറങ്ങുമ്പോള്‍ മുഖത്ത് തുപ്പും എന്ന പ്രസ്താവന.

തന്നെ എല്ലാവരും ഭയക്കുന്നു എന്ന് ഇടക്കിടക്ക് പറയുന്ന ആത്മ വിശ്വാസം പ്രകടിപ്പിക്കുന്ന ടിമ്പലിനോട് കയര്‍ത്ത് സംസാരിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രത്യഘാതങ്ങള്‍. ഇതില്‍ എന്തൊക്കെ കാരണം കൊണ്ട് ആയിരിക്കാം ഭാനുവിന് സംസാരിക്കാന്‍ പേടി തോന്നി കാണുന്നത്.. നിങ്ങള്‍ക്ക് തോന്നിയ കാരണങ്ങളും രേഖപ്പെടുത്തണം.