അടിയും വഴക്കും കരച്ചിലും മാത്രമല്ല ഫാന്‍ ബേസിനുള്ള വഴിയെന്ന് മണിക്കുട്ടനും നോബിയും ഫിറോസും തെളിയിച്ചു
ഒത്തിരി പ്രതീക്ഷകളും ആകാംഷയുമെല്ലാം നിറച്ചാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ ആരംഭിച്ചത്. പല മത്സരാര്‍ഥികളും ശക്തരായി മാറുന്നത് കഴിഞ്ഞ എപ്പിസോഡുകളില്‍ നിന്നും വ്യക്തമാവുന്നതായി പ്രേക്ഷകരും വിലയിരുത്തി തുടങ്ങി. ഓരോരുത്തരുടെയും നിലപാടുകള്‍ക്ക് അനുസരിച്ചുള്ള സംസാരങ്ങളും പ്രവര്‍ത്തികളും വലിയ കലാപങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
കഴിഞ്ഞ ആഴ്ചയില്‍ വീക്ക്‌ലി ടാസ്‌ക് വരെ നിര്‍ത്തി വെക്കേണ്ട അവസയായിരുന്നു. എന്നാല്‍ ബിഗ് ബോസ് നല്‍കിയ പുതിയ ടാസ്‌കില്‍ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എണ്‍പതുകളിലെ കോളേജ് പശ്ചാതലമാക്കിയുള്ള ക്ലാസ് റൂമും വിദ്യാര്‍ഥികളുമാണ് കഴിഞ്ഞ രണ്ട് എപ്പിഡോസിലും കാണിച്ചത്. ഇത്തവണ എല്ലാവരും മത്സരത്തില്‍ ഉറച്ച് നിന്നതോടെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്ന് അതായിരുന്നുവെന്ന് പറയുകയാണ് ആരാധകര്‍.

ഇതുവരെ കണ്ടതില്‍ കഴിഞ്ഞ എപ്പിസോഡാണ് ഏറ്റവും മികച്ചതെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകന്‍. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മണിക്കുട്ടന്‍ അടക്കമുള്ള താരങ്ങളെ കുറിച്ച് ആരാധകര്‍ പറഞ്ഞിരിക്കുന്നത്. ' ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച എപ്പിസോഡ് ആയിരുന്നു ഇന്നലത്തേത്. ശത്രുതകള്‍ മറന്ന് കൈകോര്‍ത്ത് എല്ലാ കണ്ടസ്റ്റന്‍സും ചേര്‍ന്ന് മനോഹരമാക്കിയ ഒരു എപ്പിസോഡ്. മോണിങ് ടാസ്‌ക് തന്നെ 'കിടില'മായിരുന്നു. ആര്‍ജെ ആയ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ ഫിറോസിന് കഴിഞ്ഞപ്പോള്‍ കിട്ടിയത് വെച്ച് തട്ടിക്കൂട്ടി ചെയ്ത് പരസ്യങ്ങള്‍ ഉണ്ടാക്കി നോബി, മണിക്കുട്ടന്‍, അനൂപ് എന്നിവരും ശ്രദ്ധ നേടി.

വളരെ സാധ്യതയുള്ള, എന്നാല്‍ പലപ്പോഴും ബോറാകുന്ന ടാസ്‌കാണ് ക്ലാസ് റൂം ടാസ്‌ക്. കാരണം മുന്നൊരുക്കമില്ലാതെ ചെയ്യാനുള്ള കണ്ടസ്റ്റന്‍സിന്റെ കഴിവിനെ ഒരുപാട് ആശ്രയിക്കുന്ന ഒരു ടാസ്‌കാണിത്. പൊതുവെ ബോറാകാറുള്ള ഈ ടാസ്‌ക് എല്ലാവരും ചേര്‍ന്ന് ഗംഭീരമാക്കി. എടുത്തു പറയേണ്ടത് മണിക്കുട്ടന്‍, നോബി, ഡെയ്ഞ്ചര്‍ ഫിറോസ് എന്നിവരുടെ സംഭാവനകള്‍ ആണ്. മറ്റുള്ളവരില്‍ നിന്ന് മണിക്കുട്ടന്‍ ഒരു ക്ലാസ് ആയി മാറിയത് പോലെയായിരുന്നു.

തുടര്‍ന്ന് വന്ന ഫിറോസ് - സജ്‌ന പ്രാങ്ക് ആണ് ഇന്നലത്തെ ഹൈലൈറ്റ്. നാളിതു വരെ ഫിറോസ്-സജ്‌ന ആ ഹൗസില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗെയിമിലേക്ക് ഒരു കണ്ണാടിയായ ഈ പ്രാങ്ക് മണിക്കുട്ടന്‍ എന്ന വ്യക്തിയിലേക്കും ഒരു കണ്ണാടിയായി. സീസണ്‍ 1 ല്‍ ഒരുപാട് സീനുകള്‍ വീണ്ടും കാണാന്‍ തോന്നിയിട്ടുണ്ട്. ഈ സീസണില്‍ അത്തരത്തില്‍ റിപ്ലേ ചെയ്തു കണ്ട ഒറ്റ സീനാണ് പ്രാങ്ക് സീന്‍. മണിക്കുട്ടന്‍, ഡെയ്ഞ്ചര്‍ ഫിറോസ് എന്നീ കണ്ടസ്റ്റന്‍സിന്റെ ആധിപത്യം ഉറപ്പിച്ച എപ്പിസോഡായിരുന്നു ഇത്.
Recommended Video

നിലവില്‍ ഗെയിമിലൂടെ നല്ല ഫാന്‍ബേസ് ക്രിയേറ്റ് ചെയ്ത ഇവര്‍ തമ്മില്‍ ഉള്ള മത്സരമാകും വരിക എന്നു പ്രതീക്ഷിക്കുന്നു. അടിയും വഴക്കും കരച്ചിലും മാത്രമാണ് ഫാന്‍ബേസ് ക്രിയേറ്റ് ചെയ്യാനുള്ള വഴി എന്നു കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഈ എപ്പിസോഡ്. ടാസ്‌കുകള്‍ മികച്ചതാക്കിയും അതുവഴി പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്തും ഫാന്‍സിനെ നേടാം. അതിനുള്ള കഴിവ് വേണം എന്ന് മാത്രം...


Click it and Unblock the Notifications