മിണ്ടാപൂച്ചയെ പോലിരുന്ന് മണിക്കുട്ടന്‍ കളിക്കുകയാണ്; ഫിറോസിനെ മുന്‍നിര്‍ത്തിയുള്ള താരത്തിന്റെ ഗെയിം പ്ലാന്‍

ലൂയിസ് വിന്‍സെന്റ്, മീശമാധവന്‍ എന്നിങ്ങനെ ബിഗ് ബോസില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ മണിക്കുട്ടന്‍ സ്‌കോര്‍ ചെയ്യുകയാണ്. ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ഫൈനലില്‍ എത്തുന്ന താരം മണിക്കുട്ടന്‍ ആയിരിക്കുമെന്ന പ്രവചനങ്ങള്‍ വന്ന് കഴിഞ്ഞു. എല്ലാവരോടും വഴക്കുണ്ടാക്കി സ്‌ക്രീന്‍ സ്‌പേസ് നേടുന്ന ഫിറോസ്-സജ്‌ന ദമ്പതിമാരെ മുന്നില്‍ നിര്‍ത്തി ഗെയിം കളിക്കുന്നതും മണിക്കുട്ടനാണ്.

വീണ്ടും സുന്ദരിയായി അനു ഇമ്മാനുവേൽ, വിവാഹത്തിനുള്ള ഒരുക്കമാണോന്ന് ആരാധകരും

മിണ്ടാപൂച്ചയെ പോലിരുന്ന് എല്ലാവരെയും പുറത്താക്കി മുന്നിട്ട് നില്‍ക്കാന്‍ മണിക്കുട്ടന് സാധിക്കുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിഗ് ബോസ് ഒഫീഷ്യല്‍ ഗ്രൂപ്പില്‍ വന്നൊരു കുറിപ്പില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ മണിക്കുട്ടന്റെ ഗെയിം പ്ലാനുകളെ കുറിച്ച് വിലയിരുത്തിയിരിക്കുകയാണ്.

 മണിക്കുട്ടനാണ് യഥാര്‍ഥ ഗെയിമര്‍

മണിക്കുട്ടന്‍: തനിക്കു തെറ്റെന്നു തോന്നുന്ന എന്തു കാര്യവും തുറന്നു പറയുന്ന മണിക്കുട്ടന്‍, ഡിംപല്‍ അസുഖം ഒരു ഗെയിം പ്ലാന്‍ ആയി എടുക്കുന്നു എന്നുള്ള ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കേട്ടിട്ടും ഒരിക്കല്‍ പോലും അതു പറഞ്ഞത് ശരിയായില്ല എന്നു അവരോട് പറയുന്നില്ല. എന്നാല്‍ ആ കാര്യം ഡിംപലിനോട് പലപ്പോഴായി പറഞ്ഞു. ഡിംപലിനെ പിരി കേറ്റുന്നതും കാണുന്നുണ്ട്. മണിക്കുട്ടന് ഭാഗ്യലക്ഷ്മിയുമായി നേരിട്ടൊരു ഗെയിം പറ്റാത്തത് ചിലപ്പോ ഒരേ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവര്‍ കൊണ്ടാകാം.

 മണിക്കുട്ടനാണ് യഥാര്‍ഥ ഗെയിമര്‍

അപ്പോ അവര്‍ക്കെതിരെ ആയുധമാക്കുവാന്‍ ഡിംപലിനെ ഉപയോഗിക്കുകയാവാം, ഈ അവസരത്തിലാണ് സജ്ന &ഫിറോസ് രംഗത്ത് വരുന്നത്. അവര്‍ വന്ന ഉടനെ തന്നെ ഭാഗ്യലക്ഷ്മിയേ നോട്ടമിട്ടപ്പോ മണിക്കുട്ടനു സന്തോഷമായി. കാരണം അവര്‍ ഭാഗ്യലക്ഷ്മിയേ പുറത്താക്കിയാല്‍ മണിക്കുട്ടന് ലോട്ടറി അടിച്ചത് പോലെയാണ്. ഭാഗ്യലക്ഷ്മിയുടെ മുന്നില്‍ തന്റെ ഇമേജ് പോവുകയുമില്ല. എന്നാല്‍ ഭാഗ്യലക്ഷ്മിയേ പുറത്താക്കുകയും ചെയ്യാം. അവര്‍ ഭാഗ്യലക്ഷ്മിയേയും കിടിലത്തേയും നോട്ടമിട്ടപ്പോള്‍ മണിക്കുട്ടന്റെ പകുതി ജോലി കുറഞ്ഞു, അതുകൊണ്ട് അവരെ സപ്പോര്‍ട്ട് ചെയ്യുന്നതും അതുകൊണ്ടാണ്.

  മണിക്കുട്ടനാണ് യഥാര്‍ഥ ഗെയിമര്‍

പോരാത്തതിന് ഇടയ്ക്കു ക്യാപ്റ്റന്‍സി ടാസ്‌കില്‍ അനൂപ് റംസനെ ക്യാപ്റ്റന്‍ ആക്കാന്‍ മണിക്കുട്ടനെ തഴഞ്ഞപ്പോ അനൂപിന് പണി കൊടുക്കാനും ഇതേ പൊളി ഫിറോസിനെ മണിക്കുട്ടന്‍ പിരി കേറ്റി വിടുന്നുമുണ്ട്. സത്യത്തില്‍ മണിക്കുട്ടന്റെ പാവയായിട്ടാണ് പലപ്പോഴും പൊളി ഫിറോസ് അവിടെ കാണിക്കുന്ന പ്രശ്‌നം ഉണ്ടാക്കുന്നത്, അനൂപും ഫിറോസും വഴക്കുണ്ടാക്കുമ്പോ ഭാഗ്യലക്ഷ്മിയോട് ചെവി പൊത്താന്‍ പറയുന്ന മണിക്കുട്ടന്‍ പിന്നീട് ഫിറോസിനോട് പറയുന്നത് ഞാന്‍ വേറെ ഒന്നും കേട്ടില്ല രമ്യയെ പറയുന്നത് മാത്രമേ കേട്ടിട്ടുള്ളു എന്നാണ്.

 മണിക്കുട്ടനാണ് യഥാര്‍ഥ ഗെയിമര്‍

അതായതു അനൂപിന് കൊടുത്തത് നന്നായി എന്നുള്ള അര്‍ത്ഥത്തില്‍, വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണം എന്നു പറഞ്ഞതും അപ്പോള്‍ മാത്രമാണ്. മണിക്കുട്ടന് ഭാഗ്യം, കിടിലം, അനൂപ് ഇത്രേം പേരെ ഫിറോസിനെ വെച്ചു പുറത്താക്കാന്‍ ആണ് പദ്ധതി. ഇന്നലെ തത്ത ആരെന്നു ചോദിച്ചപ്പോ ഭാഗ്യലക്ഷ്മിയേ പറയുമ്പോ കുറച്ചൂടെ വ്യക്തമാകുന്നുണ്ട. പൊതുവെ തന്നെ ബഹുമാനിക്കണം എന്നു ആഗ്രഹിക്കുന്ന ഭാഗ്യലക്ഷ്മി തത്ത നല്ലതാണെന്നു കരുതും എന്നതും പിന്നെ ചേച്ചി എല്ലാ കാര്യവും ഒരു 70% പറയും എന്നൊക്കെ പറഞ്ഞു അവരില്‍ പ്രീതി പിടിച്ചു പറ്റുന്നുമുണ്ട്.

  മണിക്കുട്ടനാണ് യഥാര്‍ഥ ഗെയിമര്‍

അതുപോലെ തന്നെ സജ്ന &ഫിറോസിനെ മറ്റുള്ളോരുടെ മുന്നില്‍ നോമിനേറ്റ് ചെയ്തു. അവരുടെ കൂടെയല്ല എന്നു കാണിക്കുന്നതോടൊപ്പം ഫിറോസിനോട് വ്യക്തിപരമായി നിങ്ങള്‍ സ്‌ട്രോങ് ആയോണ്ട് ഇടയ്ക്ക് വെച്ചു വാക്കുകളുടെ പേരില്‍ പുറത്തു പോകരുത് എന്നൊക്കെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. ഭാഗ്യലക്ഷ്മിക്ക് നേരെ ഡിമ്പലിനെ ആയുധമാക്കിയാല്‍ ഇത്രേം റിസള്‍ട്ട് വരില്ല എന്നുള്ള ഉറപ്പുകൊണ്ടാകാം ഫിറോസിനെ അവിടെ വേണം എന്നു മണിക്കുട്ടന്‍ ആഗ്രഹിക്കുന്നത്.

 മണിക്കുട്ടനാണ് യഥാര്‍ഥ ഗെയിമര്‍

ഭാഗ്യ, കിടിലം, അനൂപ് ഇവര്‍ പോയി കഴിഞ്ഞാല്‍ പിന്നെ പൊളി ഫിറോസിനെ ഡിംപലിനു നേരെ മണിക്കുട്ടന്‍ പ്രയോഗിക്കും. എന്നാല്‍ പൊളി ഫിറോസ് മണികുട്ടനെ കണ്ണുമടച്ചു വിശ്വസിക്കേണ്ട എല്ലാരേം ഒരു അകലത്തില്‍ നിര്‍ത്തണം എന്നു സജ്നയോട് പറയുമ്പോ ഇനി കളി മാറാന്‍ സാധ്യതയുണ്ട്. എന്തായാലും ഒന്നുറപ്പാണ് നല്ല പ്ലാന്‍ ചെയ്തു കളിക്കുന്നത് മണിക്കുട്ടന്‍ മാത്രമാണ്. പരദൂഷണം പറയേണ്ട സ്ഥലത്തു അതു പറയുകയും, പണി കൊടുക്കേണ്ടവര്‍ക്കു അവര്‍ അറിയാതെ പണി കൊടുക്കുകയും ഒക്കെ ചെയ്തു മിണ്ടപൂച്ചയെ പോലെ ഇരിക്കുന്നത് മണിക്കുട്ടനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X