ആദ്യം പുറത്താവാന്‍ പോവുന്നത് ലക്ഷ്മി; ഭര്‍ത്താവിനോടൊപ്പം ജീവിച്ച നാളുകളെ പറ്റി ലക്ഷ്മി പറഞ്ഞത്, വൈറൽ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 സംഭവബഹുലമായി കൊണ്ടിരിക്കുകയാണ്. ഓരോരുത്തരും ശക്തമായ പ്രകടനം കാഴ്ച വെക്കാന്‍ തുടങ്ങിയതോടെ മത്സരം കടുക്കുകയാണ്. എന്നാല്‍ ആദ്യം ആരായിരിക്കും എലിമിനേഷനിലൂടെ പുറത്തേക്ക് പോവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഓരോരുത്തരും ശക്തമായി നില്‍ക്കുന്നതില്‍ പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എലിമിനേഷന്‍.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
ശനിയാഴ്ച അവതാരകരനായ മോഹന്‍ലാല്‍ എത്തുമ്പോള്‍ എലിമിനേഷന്‍ ഉണ്ടാവുമോ അതോ ഞായറാഴ്ചയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അതേ സമയം ഗായിക ലക്ഷ്മി ജയന്‍ ആദ്യ എലിമിനേഷനില്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താകുമോ? എന്ന സംശയം ഉയര്‍ന്ന് വരികയാണ്. ബിഗ് ബോസ് ഓഫിഷ്യല്‍ ഗ്രൂപ്പില്‍ ഇക്കാര്യം ചര്‍ച്ചയാവുകയും ചെയ്തു.

ആണിന്റെയും പെണ്ണിന്റെയും ശബ്ദത്തില്‍ സ്റ്റേജുകളില്‍ കയറി പാടാന്‍ കഴിവുള്ള അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് ലക്ഷ്മി ജയന്‍. അവിടെ കയറിയാല്‍ കാണികളെ ഇളക്കുന്ന ഗായികയും. ഗര്‍ഭത്തില്‍ ഉള്ള കുഞ്ഞിനെ പാട്ട് പഠിപ്പിക്കാനായി ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്വയം പാട്ട് പഠിച്ച ലക്ഷ്മി നല്ലൊരു പെര്‍ഫോമിങ് ഗായികയായി പേരെടുത്തുവെങ്കിലും ബിഗ് ബോസ് ഹൗസില്‍ അത് അത്ര പ്രയോജനം ചെയ്തതായി കാണുന്നില്ല. തനിക്ക് അമ്മയെന്ന നിലയിലുള്ള ഒരു വൈകാരിക അടുപ്പം മോനോട് തോന്നിയത് അവന്റെ രണ്ടാം വയസ്സില്‍ ആയിരുന്നു എന്ന് ലക്ഷ്മി ഒരു വീക്കിലി ടാസ്‌കില്‍ പറയുന്നതു കേട്ടു.

അന്നാണ് ശരിക്കും മോനുമായി കണക്ട്ട് ആയത് എന്നും. ഇപ്പോള്‍ കുഞ്ഞിന്റെ കമ്പനി വളരെ ഇഷ്ടപ്പെടുന്നു. തന്റെ വിവാഹ ജീവിതത്തെപ്പറ്റി ലക്ഷ്മി കൂടുതല്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എല്ലാം പൊതുവേദിയില്‍ തുറന്നു പറയാന്‍ പലരും ആഗ്രഹിക്കുകയില്ലല്ലോ. വീട്ടില്‍ ഒരു മകനെപ്പോലെ ജീവിച്ച ഒറ്റമോള്‍ക്ക് വീട്ടുജോലി ചെയ്യാന്‍ മടിയുണ്ടെങ്കില്‍ അതില്‍ അതിശയം വേണ്ടാ. ലക്ഷ്മി പറഞ്ഞ ഈ ഒരു ഡയലോഗ് മതി, വിവാഹമോചനം ആഗ്രഹിക്കുന്ന എല്ലാ അസന്തുഷ്ട ദമ്പതികളുടെയും കണ്ണുകള്‍ തുറന്നുകിട്ടാന്‍.

'താഴെ പതിച്ച ശേഷമേ നാം എത്ര ഉയരത്തില്‍ ആയിരുന്നു നിന്നത് എന്നു മനസ്സിലാകുകയുള്ളൂ'. ഭര്‍ത്താവിനോടൊപ്പം ജീവിച്ച നാളുകളെ പറ്റിയാണ് അവര്‍ അങ്ങനെ പറഞ്ഞത് എന്ന് ഓര്‍ക്കുക. ഭര്‍ത്താവില്‍ നിന്നകന്നപ്പോഴാണ് ലക്ഷ്മിക്ക് അത് മനസ്സിലായത്. കാലത്ത് മുഷിഞ്ഞ തുണികള്‍വരെ എടുത്തു കൊണ്ട് പോയി അമ്മായിയമ്മ കഴുകിക്കൊടുക്കുമായിരുന്നു എന്ന് അവര്‍ തന്റെ അനുഭവ വിവരണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ അങ്ങനെ സഹായിക്കാന്‍ ആരുമില്ലാത്തതിനാല്‍ ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള പരിശീലനക്കളരിയാകും ബിബി വീട് എന്നതില്‍ ലക്ഷ്മിക്ക് അതേറ്റം സഹായകമാകും.
Recommended Video

മനസ്സാക്ഷിക്കുത്ത് ഒഴിവാക്കാന്‍ എതിരാളിക്കെതിരെ ഉണ്ടാക്കുന്ന എല്ലാ സ്ട്രാറ്റജികളും വേണ്ടെന്നു വെയ്ക്കുന്നതായി ചിലരോട് ലക്ഷ്മി രഹസ്യം പറയുമ്പോള്‍ തോല്‍ക്കാന്‍ പോകുന്നത് ആരാണെന്ന് അവര്‍ ചിന്തിക്കുന്നില്ല. കളിക്കാന്‍ വന്നവര്‍ ജയിക്കാനായ് കളിക്കണം എന്ന ബിഗ് ബോസിന്റെ നിര്‍ദ്ദേശവും ലക്ഷ്മി മറക്കുന്നു അതുകൊണ്ടാണ് ബിഗ് ബോസ് ഫൈനല്‍ വരെ പോകേണ്ടിയിരുന്ന ലക്ഷ്മി ഇപ്പോള്‍ ശ്വാസം കിട്ടാതെ കൈകാലുകള്‍ ഇട്ടടിക്കുന്നത്. ലക്ഷ്മിയുടെ വോട്ടിങ് നില അവരെ പുറത്താക്കുമോ എന്ന് ഇന്നോ നാളെയോ അറിയാം. അതുവരെ കാത്തിരിക്കാം...
ജീവ് കിഴക്കേകര


Click it and Unblock the Notifications











