റംസാനെയും ഡിംപലിനെയും ഒഴിവാക്കാൻ പറ്റില്ല; വോട്ട് ചെയ്യുമ്പോ സത്യത്തിനൊപ്പം ആവണമെന്ന് രഞ്ജു രഞ്ജിമര്‍

ബിഗ് ബോസിലെ ടൈറ്റര്‍ വിന്നറെ തിരഞ്ഞെടുക്കാന്‍ ഇനി ദിവസങ്ങളെ അവശേഷിക്കുന്നുള്ളു. മത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. സെലിബ്രിറ്റി ട്രാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമറും തന്റെ പ്രിയ മത്സരാര്‍ഥികളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണിപ്പോള്‍. റംസാനും ഡിംപലുമാണ് രഞ്ജുവിനേറെ പ്രിയപ്പെട്ടവര്‍. അതിനുള്ള കാരണവും ലൈവ് വീഡിയോയില്‍ താരം പറയുന്നുണ്ട്.

'എല്ലാവര്‍ക്കും നമസ്‌കാരം. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം കേരളം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ഫൈനല്‍ വോട്ടിങ്ങ് നടന്നു കൊണ്ടിരിക്കുകയാണ്. നമ്മള്‍ക്ക് എല്ലാവര്‍ക്കും നമ്മുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ ഉണ്ടാകും. പക്ഷെ എന്നെ സംബന്ധിച്ച്, അതായത് രഞ്ജു രഞ്ജിമാര്‍ എന്ന വ്യക്തി എന്ന നിലയിലും, ട്രാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും എനിക്ക് അതിലെ രണ്ടു വ്യക്തികളെ ഒഴിവാക്കാന്‍ പറ്റില്ല.

renju-ramzan

ഒന്ന് ഡിംപല്‍, രണ്ട് റംസാന്‍. മറ്റൊന്നും കൊണ്ടല്ല, അവരെ രണ്ട് പേരെയും ഒഴിവാക്കാന്‍ പറ്റില്ലെന്ന് പറയുന്നത് ട്രാന്‍സ് കമ്മ്യൂണിറ്റിയെ ഒരുപാട് സഹായിക്കുന്ന രണ്ട് വ്യക്തികള്‍ ആണ് ഇവര്‍. ഇവരുടെ സാന്നിധ്യം ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ല. റംസാനെ പറ്റി പറയുകയാണെങ്കില്‍ അവന്‍ പിച്ചവച്ചു നടക്കുന്നത് മുതലും അവന്‍ ഡാന്‍സിന്റെ വേദിയിലേക്ക് കയറുന്ന സമയം മുതല്‍ അറിയാവുന്നതാണ്. അന്ന് മുതല്‍ ഇന്ന് വരെ എവിടെ വെച്ച് കണ്ടാലും രഞ്ജുമ്മാ എന്ന് വിളിച്ച് ഓടി വരികയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന ആളാണ് എന്റെ റംസാന്.

പൂക്കൾ കൊണ്ട് ശരീരം മറച്ചു, അർദ്ധ നഗ്നയായിട്ടുള്ള നടി ജാക്വലീൻ ഫെർണാണ്ടസിൻ്റെ ഫോട്ടോസ് കാണാം

പിന്നെ ഡിംപല്‍ ഒരുപാട് വിനയാന്വിതയായ ഒരാളാണ്. എനിക്ക് അറിയാവുന്ന ഡിംപല്‍ സഹജീവികളോട് സ്‌നേഹത്തോടും കരുണയോടും കൂടി പെരുമാറാന്‍ അറിയുന്ന വ്യക്തിയാണ്. വിഷമങ്ങളില്‍ മറ്റുളളവരുടെ കണ്ണുനീര്‍ ഒപ്പി ശീലമുള്ള വ്യക്തിത്വം ആണ് ഡിംപലിന്റേത്. അതുകൊണ്ടു എല്ലാ ദിവസവും എന്റെ വോട്ട് റംസാനും ഡിംപലിനും വേണ്ടിയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെന്ന് തോന്നുന്നവര്‍ക്ക് ചെയ്യാം. പക്ഷേ അത് സത്യത്തിന്റെ കൂടെ ആയിരിക്കണം. എന്നുമാണ് രഞ്ജു പറയുന്നത്.

Recommended Video

Mani Kuttan response after Bigg Boss got postponed

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X