റംസാനും മണിക്കുട്ടനുമടക്കമുള്ള സംഘം കുറഞ്ഞ സമയത്തിനുള്ളില്‍ കാണിച്ച മിടുക്ക്; കൈയ്യടിച്ച് ആരാധകരും

ബിഗ് ബോസില്‍ രമ്യ ഒഴികെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന ഓരോരുത്തരും പുറത്തായിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പണിഷ്‌മെന്റ് വാങ്ങി ഫിറോസ് ഖാനും ഭാര്യ സജ്‌നയുമാണ് പുറത്തായത്. അതുവരെ വലിയ ബഹളങ്ങളും വാക്കേറ്റവും മാത്രമുണ്ടായിരുന്ന ബിഗ് ബോസ് ഒന്ന് ശാന്തമായി. മത്സരാര്‍ഥികള്‍ സമാധാനത്തോടെ ഗെയിം തന്ത്രങ്ങള്‍ പയറ്റുകയാണ്.

വർക്കൌട്ടിന് ഇറങ്ങിയതാണോ, നടി പൂജ ഹെഡ്ഹേയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

ഏറ്റവുമൊടുവില്‍ ഒരു അവാര്‍ഡ് നൈറ്റ് ഷോ ആണ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരും പ്രാക്ടീസ് ചെയ്ത് മനോഹരമായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊരു ടാലന്റ് ഷോ ആക്കി മാറ്റുകയാണോ എന്ന തരത്തിലുള്ള നെഗറ്റീവ് കമന്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍.

 മത്സരാര്‍ഥികള്‍ കിടിലന്‍ പെര്‍ഫോര്‍സ് ആണ്

ഇന്നലത്തെ അവാര്‍ഡ് നൈറ്റ് ടാസ്‌ക് കണ്ടിട്ട് ഇവിടെ പലരും പറയുന്നത് കണ്ടു ഇതെന്താ ടാലന്റ് ഷോ ഇതുവരെ തീര്‍ന്നില്ലേ എന്ന്. അവാര്‍ഡ് നൈറ്റ് ടാസ്‌ക് ഇതിനു മുമ്പുള്ള രണ്ടു സീസണിലും നടന്നിട്ടുള്ള ഒരു ടാസ്‌ക് ആണ്. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും എല്ലാ സീസണിലും നടക്കാറുള്ള ഒരു ടാസ്‌ക് ആണ് അവാര്‍ഡ് നൈറ്റ്. ഇതൊന്നും അറിയാത്തത് കൊണ്ടല്ല പക്ഷേ എന്തെങ്കിലും ഒരു കുറ്റം പറഞ്ഞ് അല്ലേ പറ്റൂ. എന്ന് പറഞ്ഞിട്ട് ഇതെന്താ ഈ ടാസ്‌ക് മാത്രമേ ഉള്ളോ എന്നൊക്കെ ഇവിടെ പലരും ചോദിക്കുന്നത് കണ്ടു.

മത്സരാര്‍ഥികള്‍ കിടിലന്‍ പെര്‍ഫോര്‍സ് ആണ്

ഈ മത്സരാര്‍ഥികള്‍ക്കും വേണമെങ്കില്‍ ഇതിനു മുമ്പുള്ള സീസണുകളിലെ പോലെ ചുമ്മാ അവാര്‍ഡ് മാത്രം കൊടുത്തിട്ട് പോകാമായിരുന്നു. പക്ഷേ ഇവര്‍ അതിനെ ഒരു പ്രോപ്പര്‍ അവാര്‍ഡ് നൈറ്റ് ആക്കാന്‍ ശ്രമിച്ചു. നമ്മള്‍ എത്രയോ വലിയ വലിയ അവാര്‍ഡ് ഷോ ഒക്കെ കാണാറുള്ളതല്ലേ. അതിലൊക്കെ അവാര്‍ഡ് മാത്രം കൊടുക്കല്‍ അല്ലാതെ ഡാന്‍സും പാട്ടും സ്‌കിറ്റും ഒക്കെ ഉണ്ടാവും. ഉച്ചയ്ക്കാണ് ഇവരോട് അനൗണ്‍സ് ചെയ്തത് അവാര്‍ഡ് നൈറ്റ് ഉണ്ടാവുമെന്ന്. എന്നിട്ട് രാത്രിക്കുള്ളില്‍ ഫുള്‍ പ്രാക്ടീസ് ചെയ്ത് അവര്‍ വന്ന് ഇത്രയും ചെയ്തു.

 മത്സരാര്‍ഥികള്‍ കിടിലന്‍ പെര്‍ഫോര്‍സ് ആണ്

ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയൊക്കെ മനോഹരമാക്കി ചെയ്തതിന് അവര്‍ക്ക് സ്‌പെഷ്യല്‍ അഭിനന്ദനങ്ങള്‍ കൊടുക്കുകയാണ് വേണ്ടത്. റംസാന്‍ എന്നുള്ള ഒരു അത്യുഗ്രന്‍ ഡാന്‍സര്‍ ഉള്ളത് കൊണ്ടും നോബി എന്നു പറയുന്ന ഒരു കോമഡി എക്‌സ്‌പെര്‍ട്ട് ഉള്ളതു കൊണ്ടും ആയിരിക്കാം. പക്ഷേ എന്നിരുന്നാല്‍ പോലും എല്ലാ മത്സരാര്‍ഥികളും അവരെ കൊണ്ട് ആവുന്ന രീതിയില്‍ വളരെ മനോഹരം ആക്കി മാറ്റി ഇന്നലത്തെ എപ്പിസോഡ്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
 മത്സരാര്‍ഥികള്‍ കിടിലന്‍ പെര്‍ഫോര്‍സ് ആണ്

മണിക്കുട്ടന്‍ സൂര്യ ഡാന്‍സ് എടുത്തു പറയേണ്ടതാണ്. കാരണം അവരുടെ ഡാന്‍സ് കണ്ടു കഴിഞ്ഞാല്‍ ഒത്തിരി ദിവസം പ്രാക്ടീസ് ചെയ്ത് കളിച്ച ആള്‍ക്കാരെ പോലെ തോന്നും അത്രയ്ക്ക് പെര്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. ഇത് കുറ്റം പറയാന്‍ വേണ്ടി മാത്രം ഇരിക്കുന്നവര്‍ക്ക് കുറ്റം പറയാം പക്ഷേ എന്ത് പറഞ്ഞാലും ശരി കഴിഞ്ഞ രണ്ട് സീസണിലെ അവാര്‍ഡ് ഷോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്ര ഭംഗിയായി അവതരിപ്പിച്ചത് ഈ സീസണില്‍ തന്നെയാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X