ഫിറോസിന് വിനയായത് ഈ വിവേകമില്ലായ്മ ആണ്; ദമ്പതിമാര്‍ പുറത്ത് പോവാനുള്ള കാരണം, പുലിക്കുട്ടി കിടിലം ഫിറോസ് തന്നെ
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാര്‍ഥിയാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. ആദ്യമായി ദമ്പതിമാര്‍ ഒരുമിച്ച് മലയാളത്തില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയോടെയാണ് ഫിറോസും സജ്‌നയും എത്തിയത്. മറ്റാരെക്കാളും നന്നായി പെര്‍ഫോം ചെയ്യുന്ന ശക്തരായ മത്സരാര്‍ഥികളായിരുന്നു ഇരുവരും.
ഗ്ലാമറസായി അർച്ചന അച്ചു, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം
മത്സരത്തില്‍ മുന്നിട്ട് നിന്നെങ്കിലും ചില സംസാരങ്ങളും പ്രവര്‍ത്തികളും കൊണ്ട് അവരെ പുറത്താക്കേണ്ട സാഹചര്യം വരികയായിരുന്നു. അങ്ങനെ അവതാരകനായ മോഹന്‍ലാല്‍ എത്തി ഇരുവരെയും മത്സരത്തില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചു. ഫിറോസും സജ്‌നയും തിരിച്ചറിയാതെ പോയതും ആദ്യ ദിനം മുതല്‍ കിടിലം ഫിറോസ് അറിഞ്ഞ് കളിക്കുന്നതിനെ കുറിച്ചും പറയുകയാണ് ആരാധകരിപ്പോള്‍.

എന്തു കൊണ്ട് ഫിറോസും സജ്നയും ബിഗ് ബോസിന പുറത്തു പോകേണ്ടി വന്നു. ആരായിരിക്കും ഇനിയുള്ള കളികള്‍ നിയന്ത്രിക്കുക. ബിഗ് ബോസ് പോലെ മെന്റല്‍ യുദ്ധം നടക്കുന്ന ഒരു കോമ്പറ്റിഷേന്‍ ഗേമില്‍ ഒരാള്‍ക്ക് അത്യാവശ്യം വേണ്ട ഒരു ഗുണം ആണ് വിവേകം. ഫിറോസിനു ഏറ്റവും വിന ആയത് ഈ വിവേകമില്ലായ്മ ആണ്. സ്വന്തം നിലനില്‍പ് അപകടത്തിലാകുന്ന സന്ദര്‍ഭത്തില്‍ വെട്ടി ഒഴിയാനുള്ള വിവേകം ഫിറോസ് കാണിച്ചില്ല. എതിരാളികള്‍ ശക്തരാകുകയാണെങ്കില്‍ സന്ധി ചെയ്യണം എന്ന കാര്യം ഫിറോസ് മറന്നു.

പുറത്തെ കാര്യം പറയാന്‍ പറഞ്ഞു രമ്യ വെല്ലുവിളിച്ചപ്പോള്‍ പുറത്തു നടന്ന അപ്രധാനമായ എന്തെങ്കിലും ഒരു കാര്യം വെളിപ്പെടുത്തുകയോ, സോറി പറഞ്ഞോ, സമര്‍ത്ഥമായി പിന്‍വാങ്ങി അത്രയും മോശമായ സിറ്റുവേഷന്‍ വളരെ നിസ്സാരമായി ഇല്ലാതാക്കമായിരുന്നു. ഇത് ചെയ്യുന്നതിന് പകരം വാശിയും വീറും അനാവശ്യമായി കാണിക്കാന്‍ ശ്രമിച്ചു. അത് പുറത്തേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു. ഏതു ടെന്‍ഷന്‍ നിറഞ്ഞ സിറ്റുവേഷനും ഇല്ലാതാകാന്‍ വിവേകപൂര്‍ണമായ ചെറിയ ഒരു ഇടപെടല്‍ മതി.

കഴിഞ്ഞ തവണത്തെ പോലെ ഒരു ഒതുക്കപ്പെടുന്ന സിറ്റുവേഷന്‍ ഉണ്ടാക്കാന്‍ ഫിറോസ് കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ മറ്റുള്ള മത്സരാര്‍ത്ഥികള്‍ പ്രത്യേകിച്ച് കിടിലം അത് തിരിച്ചറിഞ്ഞു ഒഴിവാകപ്പെടുകയോ എതിര്‍ക്കപെടുകയോ ചെയ്തു. നല്ല വിദ്യാഭ്യാസവും എക്‌സ്പീരിയന്‍സുമുള്ള രജിത് കുമാര്‍ പയറ്റിയ തന്ത്രങ്ങള്‍ വിവേകമില്ലാതെയും ബുദ്ധിശൂന്യതയോടെയും പ്രയോഗിച്ചത് ഗുണത്തെക്കാളെരെ ദോഷം ചെയ്തു എന്ന് വേണം കരുതാന്‍. കിടിലം ഫിറോസിന്റെ നീക്കങ്ങള്‍ വളരെ ശ്രദ്ദിക്കേണ്ടതാണ്.

അന്‍പതാം ദിവസം വരെ പതുങ്ങി ഇരുന്ന ആളുടെ മറ്റൊരു രൂപം ആണ് ഇപ്പോള്‍ അവിടെ കാണുന്നത്. എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുകയും പറയേണ്ട കാര്യങ്ങള്‍ പോയിന്റ് സഹിതം കൃത്യമായി പറയുന്നത് ശ്രദ്ധിക്കുക. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സംഭവങ്ങളില്‍ കിടിലം ഫിറോസ് പറയുന്ന കാര്യങ്ങളും അത് പറയുന്ന ടൈമിങ്ങും ശ്രദ്ധിച്ചാല്‍ മനസിലാകും. പൊളി ഫിറോസിന്റെ പുറത്തേക്കുള്ള യാത്രക്ക് കാരണമായ രണ്ടു ദിവസത്തെ തര്‍ക്കം മൂപ്പിക്കുന്നതില്‍ കിടിലം ഫിറോസിന്റെ ഇടപെടല്‍ ശക്തമായിരുന്നു.
Recommended Video

കൂടാതെ മുന്‍പ് പൊളി ഫിറോസിനെ പുറത്താക്കും എന്ന് കിടിലം പറഞ്ഞതും ഇതിന്റെ ഒപ്പം ചേര്‍ത്ത് വായിക്കുക. വിദ്യാഭ്യാസത്തിന്റെയും, ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് എക്‌സ്പീരിയന്‍സിന്റെയും വ്യത്യാസം കിടിലത്തിന്റെ പ്രവര്‍ത്തിയിലും വാക്കുകളിലും മറ്റുള്ളവരെ അപേക്ഷിച്ചു കാണാനുണ്ട്. ഈ വിദ്യാഭ്യാസവും എക്‌സ്പീരിയന്‍സും ഉള്ളതായി തോന്നിയിട്ടുള്ള രണ്ടു മത്സരാര്‍ത്ഥികള്‍ ആണ് കിടിലം ഫിറോസും സന്ധ്യ മനോജും. അഡോണിക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും മാനേജ്‌മെന്റ് എക്‌സ്പീരിയന്‍സ് കുറവാണ്. അത് പ്രവര്‍ത്തിയില്‍ കാണാനുണ്ട്. പ്രേക്ഷക പിന്തുണ കിട്ടിയാല്‍ കിടിലം ഫിറോസ് ഫൈനല്‍ വരെ പോകാനുള്ള എല്ലാ സാധ്യതയും ഉണ്ട്.


Click it and Unblock the Notifications