കൈയ്യിലിരുപ്പ് കൊണ്ട് നന്നായി ഒറ്റപ്പെടുന്നുണ്ട്; ബിഗ് ബോസില്‍ നിന്നും ഔട്ടാവാന്‍ സാധ്യത ഇവരാണ്, കുറിപ്പ്

ബിഗ് ബോസിലേ് കളികള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. ഇതുവരെ പതുങ്ങി ഇരുന്ന പലരും മുന്നോട്ട് കുതിക്കാന്‍ തുടങ്ങി. ആദ്യ എലിമിനേഷനില്‍ ഭൂരിഭാഗം പേരും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് റിതു മന്ത്രയാണ്. ഏഴോളം പേരാണ് റിതുവിനെ നോമിനേറ്റ് ചെയ്തത്. ബാക്കി കൂടുതല്‍ പേരും നാല് വോട്ടുകള്‍ സ്വന്തമാക്കിയവരാണ്.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

എലിമിനേഷന്‍ കണ്ടസ്റ്റന്‍സിനെ പറ്റി ബിഗ് ബോസ് മലയാളം ഒഫിഷ്യല്‍ ഗ്രൂപ്പില്‍ അബ്രഹാം ജോണ്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ശ്രദ്ധേയരായ നാല് മത്സരാര്‍ഥികളെ കുറിച്ചും അവര്‍ ഷോ യില്‍ നടത്തുന്ന ഗെയിം തന്ത്രങ്ങളെ കുറിച്ചുമൊക്കെയാണ് കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.

1. റിതു മന്ത്ര

1. റിതു മന്ത്ര

ഹൗസിലെ രസകരമായ മത്സരാര്‍ഥികളില്‍ ഒരാള്‍ ആയാണ് ഞാന്‍ റിതുവിനെ കാണുന്നത്. കാരണം ചുറ്റും നടക്കുന്നത് ഗെയിമാണ് എന്ന് നല്ല ബോധമുള്ള വ്യക്തിയാണ്. ആ രീതിയിലാണ് മറ്റുള്ളവരോട് പെരുമാറുന്നതും. അതില്‍ ഒരു സത്യസന്ധത ഉണ്ട്. 'അവള്‍ അത്ര കൂട്ടുകൂടുന്നില്ല' എന്നതായിരുന്നു നോമിനേറ്റ് ചെയ്യാന്‍ പ്രധാന കാരണം. മറ്റു കണ്ടസ്റ്റന്‍സിന് പോകണം എന്നുള്ളതു കൊണ്ട് ഹൗസില്‍ നില്‍ക്കട്ടെ എന്നാണ് എനിക്ക്. ഡിംപളുമായി വികസിച്ച് ചെയ്തു വരുന്ന ടെന്‍ഷന്‍ ഭാവിയില്‍ ഉപയോഗപ്പെടാന്‍ സാധ്യതയുണ്ട്.

 2. സന്ധ്യ മനോജ്

വളരെ സാമര്‍ഥ്യമുള്ള ഒരു കണ്ടസ്റ്റന്റാണ് സന്ധ്യ. കാര്യങ്ങള്‍ കൃത്യമായി പറയാന്‍ കഴിയും എന്നത് മുന്‍പ് ഫിറോസിനെ ഊക്കി വിട്ടപ്പോള്‍ ശ്രദ്ധിച്ചു. നിലവില്‍ ഹൗസില്‍ ഒരു സ്‌പേസ് ക്രിയേറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അധികമാരും ആളെ ശ്രദ്ധിച്ചിട്ടില്ല എന്നുള്ളതു കൊണ്ടും ഡേയ്ഞ്ചര്‍ സോണില്‍ ആണ് എന്നുള്ളതു കൊണ്ടും ഞാന്‍ നിലവില്‍ വോട്ട് ചെയ്യുന്നത് സന്ധ്യയ്ക്കാണ്.

  3. കിടിലന്‍ ഫിറോസ്

കൈയ്യിലിരുപ്പ് കൊണ്ട് നല്ലതുപോലെ ഹൗസില്‍ ഒറ്റപ്പെടുത്തപ്പെടുന്നുണ്ട് ഇപ്പോള്‍. ഉപദേശം കുറഞ്ഞ് ഒന്ന് സൈലന്റ് ആയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച എയറിലായിരുന്നെങ്കിലും ഈ ആഴ്ച ഇയാള്‍ രക്ഷപ്പെടട്ടേ എന്നാണ്. പക്ഷേ അങ്ങനെ രക്ഷപ്പെട്ട്, പുറത്ത് ഇവന്റെ പിള്ളേര്‍ എന്തോ മറിയ്ക്കുന്നുണ്ട് എന്ന് തോന്നി അഹങ്കാരം തിരിച്ചു വരാതിരുന്നാല്‍ മതി.

Recommended Video

Bigg Boss Malayalam Season 3 : അവസാന അടവും പാളി ഋതുമന്ത്ര | FilmiBeat Malayalam
  4. ലക്ഷ്മി ജയന്‍

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നല്ല വെറുപ്പിക്കലാണ്. 'പുറത്തുള്ളവര്‍ എന്ത് പറയും' എന്ന പേടിയിലാണ് അവിടെ നില്‍ക്കുന്നത്. മനസ്സില്‍ ദേഷ്യം വെയ്ക്കാത്ത ആളാണ് എന്ന് തോന്നിയിരുന്നെങ്കിലും ഡിംപല്‍ - മിഷേല്‍ വഴക്കിനിടെ റംസാനുമായി കോര്‍ക്കുന്നത് കണ്ടപ്പോള്‍ മാറി. സംഭവം പണി എടുക്കുന്നില്ല എന്ന് റംസാന്‍ പറഞ്ഞതിന്റെ ദേഷ്യം തീര്‍ത്തതാണ്. ഉള്ളിലുള്ള ദേഷ്യം പുറത്തു വരാതിരിക്കാന്‍ പണി പെടുന്നുണ്ടെങ്കിലും ഇടയ്ക്കിടെ യഥാര്‍ത്ഥ സ്വഭാവം പുറത്തു വരും. വളരെ ടാലന്റ് ഉള്ള വ്യക്തിയാണ്. പക്ഷേ നിലവില്‍ ഔട്ടാവാന്‍ ഏറ്റവും യോഗ്യയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X