For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയുടെ പ്രണയത്തെക്കാള്‍ മനോഹരമാണ് ഡിംപലിന്റെ സൗഹൃദം; മണിക്കുട്ടൻ പുറത്തായതിൻ്റെ പ്രധാന കാരണം ഇതാണ്

  |

  ബിഗ് ബോസ് വിജയ സാധ്യത ഏറ്റവും കൂടുതലുണ്ടായിരുന്ന മണിക്കുട്ടന്‍ പുറത്തേക്ക് പോയതോടെ പ്രേക്ഷകരും ആരാധകരും മത്സരാര്‍ഥികളുമെല്ലാം സങ്കടത്തിലാണ്. വീടിനുള്ളില്‍ നടന്ന മാനസിക പ്രയാസങ്ങളെ തുടര്‍ന്ന് തനിക്കിനി ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മണിക്കുട്ടന്‍ പുറത്തേക്ക് പോവുകയായിരുന്നു.

  നടി ഷമ്മു ലേശം ഹോട്ടാണ്, ഗ്ലാമറസ് ലുക്ക് പരീക്ഷിച്ചുള്ള നടിയുടെ ഫോട്ടോസ് കാണാം

  മണിക്കുട്ടന്‍ എന്നേക്കുമായി ബിഗ് ബോസിനോട് വിട പറഞ്ഞെന്ന അറിയിപ്പ് വന്നപ്പോള്‍ ഏറ്റവുമധികം സങ്കടപ്പെട്ടത് ഡിംപല്‍ ഭാല്‍ ആയിരുന്നു. സൂര്യ പൊട്ടിക്കരഞ്ഞെങ്കിലും കുറച്ച് സമയത്തിനുള്ളില്‍ അത് മാറി. എന്നാല്‍ ഡിംപലിനെ പാടെ തകര്‍ത്ത് കളഞ്ഞത് പോലെയായിരുന്നു മണിക്കുട്ടന്റെ പോക്ക്. ഇവിടെ പ്രണയത്തെക്കാള്‍ മനോഹരമായി നല്ല സൗഹൃദം മാറിയതിനെ കുറിച്ച് പറയുകയാണ് ആരാധകര്‍.

  പ്രണയത്തേക്കാള്‍ എത്ര മനോഹരമാണ് നല്ല സൗഹൃദങ്ങള്‍. മണിക്കുട്ടന്‍ തന്നെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഡിംപലിനെ നോമിനേറ്റ് ചെയ്ത് പറഞ്ഞത്. 'എനിക്ക് എന്നും എന്റെ കൂട്ടുകാരി എന്ന് അഭിമാനത്തോടെ പറയാവുന്ന ഡിംപല്‍ ഭാല്‍'. ഈ കഴിഞ്ഞ പ്രൊമോ വീഡിയോയില്‍ മണിക്കുട്ടന്‍ പുറത്തു പോയി എന്ന് പറയുമ്പോള്‍ ചാടി ഞെട്ടലോടെ എഴുന്നേല്‍ക്കുന്ന ഒരു കൂട്ടുകാരിയെ നിങ്ങള്‍ക്ക് കാണാം. അതുപോലെ മണിക്കുട്ടാ എന്ന വിളിപോലും എത്ര വേദനാജനകമാണ്.

  മുഖത്തു കാണുന്ന വിഷമത്തിനു പോലും ഒരു ആത്മാര്‍ഥതയുണ്ട്. സൂര്യയുടെ കരച്ചില്‍ കണ്ടിട്ട് ദേഷ്യം മാത്രമാണ് സത്യത്തില്‍ തോന്നുക. ലാലേട്ടനോട് എത്ര മാപ്പ് പറഞ്ഞാലും സൂര്യ പറഞ്ഞ ഒരു വാക്ക് ഇപ്പോളും മനസ്സിലുണ്ട്. ഫിറോസിക്ക എന്നോട് മണിക്കുട്ടനെ പറ്റി ചോദിച്ച സമയത്ത് കൂടുതലും, പറഞ്ഞോ എന്ന് ഞാന്‍ പറഞ്ഞില്ല. പക്ഷേ ഞാന്‍ സൈലന്റ് ആയിട്ട് ഇരുന്നു. ഞാന്‍ പറഞ്ഞു ഹേര്‍ട്ട് ആയെന്ന്. നോമിനേഷന്‍ റീസണ്‍സ് ഹേര്‍ട്ട് ആയിന്നു ഞാന്‍ പറഞ്ഞു. അതില്‍ നിന്ന് തന്നെ വ്യക്തമാണ് സൂര്യ മണിക്കുട്ടനെതിരെ ഒരു മൗന സമ്മതമാണ് അറിഞ്ഞു കൊണ്ട് ഫിറോസിന് കൊടുത്തതെന്ന്.

  നിന്റെ സ്‌നേഹം ആത്മാര്‍ത്ഥമായിരുന്നു എങ്കില്‍ നേരിട്ട് മണിക്കുട്ടനോട് ചോദിക്കണമായിരുന്നു സൂര്യ. അല്ലാണ്ട് ഈ വ്ര്യത്തികെട്ട ഗെയിമില്‍ നാലാളുടെ മുന്‍പില്‍ കയറ്റി വിചാരണയല്ലായിരുന്നു വേണ്ടിയിരുന്നത്. അവരത് മണിക്കുട്ടനെതിരെ ആയുധമാക്കും എന്നറിയാത്ത പൊട്ട പെണ്ണല്ല നീ അപ്പോള്‍ നിനക്കും വേണ്ടത് അതായിരുന്നു. സൂര്യയെ പോലെ പ്രണയത്തെ പോലും ഗെയിം ആക്കിയവരെ അവിടുന്ന് പുറത്ത് ആക്കണം. നല്ല സൗഹൃദങ്ങളില്‍ ഗെയിം മുന്‍പോട്ട് പോകട്ടെ. അത് കൊണ്ട് ജീവിതത്തിലും എല്ലാവര്ക്കും ഒരു പാഠമാണിത് സൗഹൃദങ്ങളെ മാത്രം എപ്പോളും ചേര്‍ത്തു നിര്‍ത്തുക.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ആണായത് കൊണ്ട് മണിക്കുട്ടന് നാണവും മാനവും ഒന്നും ഇല്ലെന്നാണോ. അയാളുടെ വീട്ടുകാര്‍ കാണില്ലെന്നാണോ. അവളെത്ര ക്യാമറ നോക്കി പുള്ളിയെ പറ്റി അതും ഇതും പറഞ്ഞു നടന്നു. അതൊന്നും ഇവളുടെ വീട്ടുകാര്‍ കാണില്ലേ. സൂര്യയെ എന്ത് കണ്ടാണ് മറ്റുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യുന്നത് ഒരു ഗെയിം ഇല്ല സ്പിരിറ്റ് ഇല്ല ഒരു ടാസ്‌ക് പോലും നന്നായി ചെയ്തിട്ടില്ല. കരച്ചിലും പ്രേമ നടകവും കാണാന്‍ വേണ്ടി അവളെ സപ്പോര്‍ട്ട് ചെയ്യുന്ന കൊറേ സീരിയല്‍ ഫാന്‍സും. കഷ്ടം. എന്തായാലും ഇത്രയൊക്കെ ചെയ്തിട്ട് അയാള്‍ പോയപ്പോ സൂര്യക്ക് കരയാന്‍ ഒരു യോഗ്യതയും ഇല്ല. സൗഹൃദം എന്നത് മനോഹരമാണ് അതില്‍ കരയുന്ന ഡിംപലിന്റെ വിഷമം കാണുമ്പോള്‍ സഹിക്കാന്‍ വയ്യ. എന്നും ആരാധകര്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Viral Social Media Post About Manikuttan And Dimpal's Friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X