twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പെൺകുട്ടിയുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാണ്; ഋതുവിന്റെ വര്‍മ്മ വിളിയെ കുറിച്ച് ആരാധകര്‍ക്ക് പറയാനുള്ളത്

    |

    പുതിയ വീക്ക്‌ലി ടാസ്‌കായ നാട്ടുക്കുട്ടത്തില്‍ കോലത്ത് നാടും കലിംഗനാടും എന്നിങ്ങനെ രണ്ട് പഴയ നാടുവാഴികള്‍ തമ്മിലുള്ള വാക്കേറ്റമാണ് നടക്കുന്നത്. കലിംഗ നാട്ടില്‍ നിന്നും ഒരാളെ വിളിച്ച് വരുത്തി അവരുടെ തെറ്റ് കുറ്റങ്ങള്‍ ഏറ്റ് പറയിപ്പിക്കുന്നതാണ് ടാസ്‌ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യം കലിംഗ നാട്ടില്‍ നിന്നും ഋതു മന്ത്രയയെയാണ് ചോദ്യം ചെയ്തത്.

    നികിത ശർമ്മ എത്ര മനോഹരിയാണ്, അപ്സരിനെ പോലുള്ള ചിത്രങ്ങളുമായി നടി

    ബിഗ് ബോസ് വീടിനുള്ളില്‍ മുന്‍പ് ഋതു ജാതി പറഞ്ഞു എന്ന് ആരോപിച്ച് കൊണ്ടുള്ള വാക്കേറ്റമാണ് മണിക്കുട്ടന്‍ അടക്കമുള്ള ടീം നടത്തിയത്. ഋതു അങ്ങനെ വിളിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അതില്‍ തെറ്റുകാര്‍ നമ്മള്‍ കൂടിയാണെന്നും പറയുകയാണ് ആരാധകര്‍. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഒരു ആരാധകന്‍ ഋതുവിന്റെ വര്‍മ്മ എന്ന വിളിയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

    ഋതുവിന്റെ വര്‍മ്മ വിളിയെ കുറിച്ച് ആരാധകര്‍

    ഋതു മന്ത്ര ജാതീയമായി അധിക്ഷേപം നടത്തി എന്ന് പറയുന്നവരോട്. ന്യൂനപക്ഷ സമുദായത്തില്‍ വളര്‍ന്ന ഒരാള്‍ക്ക് ഭൂരിപക്ഷ സമുദായത്തിലെ ജാതികളെ കുറിച്ച് വല്ല്യ ധാരണ ഉണ്ടാവണമെന്നില്ല. അത് പോലെ തിരിച്ചും ഭൂരിപക്ഷ സമുദായത്തിലെ ആളുകള്‍ക്ക് പ്രത്യേകിച്ച് പുതുതലമുറകള്‍ക്ക് ന്യുനപക്ഷ സമുദായത്തിലെ ജാതികളെ കുറിച്ച ധാരണ ഉണ്ടാവില്ല. സുന്നി, ശിയ, സൂഫി, സലഫി എന്ന് പറഞ്ഞാല്‍ ഇവിടെ എത്ര പേര്‍ക്ക് അറിയാം? അത് പോലെ റോമന്‍ കത്തോലിക്ക, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് ,പൗരസ്ത്യ അസീറിയന്‍ സഭ, യഹോവയുടെ സാക്ഷികള്‍, ലാറ്റര്‍ ഡേ സെയിന്റ്‌സ്, ഒണ്‍നസ്സ് പെന്തകേസ്തല്‍ എന്ന് പറഞ്ഞാല്‍ ഈ സമുദായവുമായി ബന്ധപ്പെട്ട് കിടക്കുന്നവര്‍ക്ക് അല്ലാതെ പുറത്ത് നിന്നുള്ള ആര്‍ക്കെങ്കിലും ഇതിനെയൊക്കെ കുറിച്ച് ധാരണയുണ്ടോ?

     ഋതുവിന്റെ വര്‍മ്മ വിളിയെ കുറിച്ച് ആരാധകര്‍

    മുകളില്‍ പറഞ്ഞത് തന്നെയാണ് ഋതു മന്ത്രയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. ഭൂരിപക്ഷ സമുദായത്തിലെ ജാതികളെ കുറിച്ച് ധാരണയില്ലാത്തതിനാല്‍ തമാശ രൂപേണ വര്‍മ്മ എന്നല്ലേ വിളിച്ചത് ഈഴവന്‍ എന്നല്ലല്ലോ എന്ന് ഋതു പറഞ്ഞു എന്ന് പറയുന്നു. ഇത് ഒരു സമുദായത്തെ താഴ്ത്തി കെട്ടാനാണെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. കാരണം കേരളത്തിന്റെ പൊതു സമൂഹത്തിന്റെ ചിന്താഗതി ഇങ്ങനെ തന്നെയാണ്. ട്വന്റി ട്വന്റി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് ദേവരാജ പ്രതാപ വര്‍മ്മ എന്നാണ്? പകരം ദേവരാജ പ്രതാപ ഈഴവന്‍ എന്ന് പേരിട്ടാല്‍ ഇവിടെ എത്രപേര്‍ അതിനെ അംഗീകരിക്കും?

     ഋതുവിന്റെ വര്‍മ്മ വിളിയെ കുറിച്ച് ആരാധകര്‍

    പക്ഷെ അതിനെ അംഗീകരിക്കുന്നതില്‍ തെറ്റൊന്നും ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും കേരളത്തിന്റെ പൊതു ബോധത്തില്‍ അത്തരത്തില്‍ ഒരു ചിന്താഗതി വളര്‍ന്ന് വന്നിട്ടുണ്ട്. അതിന് ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണ്. ഒരാള്‍ വര്‍മ്മയല്ലലോ ഈഴവന്‍ എന്നല്ലേ എന്ന് പറയുബോള്‍ സമുദായത്തെ താഴ്ത്തി കെട്ടി എന്ന് പറയുന്നത് വര്‍മ്മയേക്കാള്‍ എന്തോ മോശമാണ് ഈഴവാണെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ? ഇത്തരം ബാലിശമായ ചിന്തകള്‍ പുതുതലമുറയ്ക്ക് തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നത്.

     ഋതുവിന്റെ വര്‍മ്മ വിളിയെ കുറിച്ച് ആരാധകര്‍

    ഋതു മന്ത്രയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് അറിഞ്ഞിട്ടും അതിനെതിരെ അപ്പോള്‍ പ്രതികരികരിക്കാനോ തിരുത്താനോ ശ്രമിക്കാത്ത മണിക്കുട്ടന്‍ ഒരു ടാസ്‌കില്‍ അതിനെ വിഷയമാക്കുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടാണ്. ജാതി, മതം ഇത് നമ്മുടെ നാട്ടിലെ സെന്‍സിറ്റീവ് ആയ വിഷയങ്ങളാണ് എന്ന് നന്നായി അറിയുന്ന ആള്‍ ആണ് മണിക്കുട്ടന്‍. ഒരു പെണ്‍കുട്ടിയുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയത്തെ മത്സരത്തിനായി ഉപയോഗിക്കുന്നതിലൂടെ മണിക്കുട്ടന്‍ പറയുന്ന സ്ത്രീ സ്‌നേഹം കള്ളമാണെന്ന് തെളിയിച്ചിരിക്കുകയാണ്.

      ഋതുവിന്റെ വര്‍മ്മ വിളിയെ കുറിച്ച് ആരാധകര്‍

    Nb : ഋതു മന്ത്ര ജാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. പക്ഷെ അതിന്റെ പേരില്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനും ഒറ്റപ്പെടുത്താനും ആണ് തീരുമാനമെങ്കില്‍ ജാതിക്കും മതത്തിനും പുല്ല് വില കല്‍പ്പിക്കുന്ന ഞാനടങ്ങുന്ന ഒരു പുതുതലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട് ഞങ്ങള്‍ ഋതുവിന് കവചമൊരുക്കും കാവലാള്‍ ആകും. എന്നുമാണ് ഗ്രൂപ്പില്‍ പറയുന്നത്.

    English summary
    Bigg Boss Malayalam Season 3: Viral Social Media Post About Rithu Manthra's Caste Remark
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X