For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയെ പുറത്താക്കിയാലും കുഴപ്പമില്ല; മണിക്കുട്ടന്റെ ഇറങ്ങിപ്പോക്ക് വമ്പന്‍ തിരിച്ചടിയാണ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പുതിയ എപ്പിസോഡുകള്‍ പ്രേക്ഷകരെ നിരാശരാക്കി കൊണ്ടാണ് വരുന്നത്. ഫിറോസ്-സജ്‌ന ദമ്പതിമാരെ പോലെ തന്നെ ശക്തനായ മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടന്‍. ഇരുകൂട്ടരും പുറത്തായതോടെ കണ്ടന്റ് പോലും ഇല്ലാതായെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. അതേ സമയം മണിക്കുട്ടനെ തിരിച്ച് കൊണ്ട് വരണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്.

  സ്വന്തം ഇഷ്ടപ്രകാരം പോയതാണെങ്കിലും മണിക്കുട്ടന്‍ അവിടെ നിന്നിറങ്ങാന്‍ ചില സാഹചര്യങ്ങള്‍ ഉണ്ടായി. അതിലൊന്ന് സൂര്യയുടെ പ്രണയനാടകമാണ്. മണിക്കുട്ടന്റെ ഇറങ്ങിപ്പോക്ക് ബിഗ് ബോസ് ഷോയ്ക്ക് ഒരു വന്‍ തിരിച്ചടി തന്നെയാണ്. അതുകൊണ്ട് മണിക്കുട്ടനെ തിരിച്ചു കൊണ്ടുവരാന്‍ അവര്‍ സൂര്യയെ പുറത്താക്കിയാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന് പറയുകയാണ് ആരാധകര്‍.

  മണിക്കുട്ടന്‍ മടങ്ങിവരുമോ എന്നൊരു ചോദ്യം കേരളക്കരയില്‍ ഉയരുന്നുണ്ട്. ഈയാഴ്ച്ച സൂര്യ പുറത്തായാല്‍ ഒരുപക്ഷേ മോഹന്‍ലാലിന്റെ ആവശ്യപ്രകാരം മണിക്കുട്ടന്‍ തിരിച്ചുവരാന്‍ സാദ്ധ്യതയുണ്ട് എന്നു കരുതാം. കിടിലന്‍ ഫിറോസുമായി ചേര്‍ന്ന് സൂര്യ തന്റെ പൊളിഞ്ഞ പ്രണയം ഉപയോഗിക്കുമെന്നുള്ള ഭയം ആയിരുന്നു മണിക്കുട്ടന് ഉണ്ടായിരുന്നതെന്ന് പോകാനുള്ള കാരണങ്ങള്‍ കണ്‌ഫെഷന്‍ മുറിയില്‍ വെച്ച് പറയുമ്പോള്‍ വ്യക്തമായിരുന്നു. സന്ധ്യ തനിക്ക് എതിരെ കച്ചിത്തുറു പോലെ കെട്ടിയുണ്ടാക്കിയ അനാവശ്യപ്രശ്‌നം ഒരു കാരണമായി നമ്മെ കേള്‍പ്പിച്ചുവെങ്കിലും രണ്ടാമത്തെ കാരണമായ സൂര്യയുടെ പ്രണയക്കളി ആയിരുന്നു പ്രധാനപെട്ടത്.

  അതിന് ബിഗ് ബോസ് ടീമിന്റെ പരോക്ഷമായ പിന്തുണയും മോഹന്‍ലാല്‍ അത് വരും ആഴ്ചളില്‍ ഊതിപ്പെരുപ്പിച്ച് ബിഗ് ബോസ് ഷോയുടെ റേറ്റിങ് കൂട്ടാന്‍ ഉപയോഗിക്കും എന്നതും, അങ്ങനെ അത് തന്റെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുമെന്നും, മാത്രമല്ല കലാജീവിതം തന്നെ ഇല്ലാതാക്കുമെന്നും മണിക്കുട്ടന്‍ ഭയന്നു. എങ്കില്‍ അതില്‍ കാര്യവും യാഥാര്‍ത്ഥ്യവും ഉണ്ട്. (ആ പ്രധാനപ്പെട്ട കാരണം മണിക്കുട്ടന്‍ പറഞ്ഞത് എപ്പിസോഡില്‍ പ്രക്ഷേപണം ചെയ്തില്ല എന്നതും കൂട്ടി വായിക്കുക.).

  എങ്ങനെയും മണിക്കുട്ടനെ തകര്‍ത്ത് കപ്പ് നേടുക, ഫ്‌ളാറ്റ് നേടുക എന്ന ആര്‍ത്തിയോടെ കാത്തിരിക്കുന്ന കിടിലന്റെ കുതന്ത്രങ്ങളില്‍ സൂര്യ അറിയാതെ വീണിരിക്കുന്നു. അത് മണിക്കുട്ടന്‍ മനസ്സിലാക്കിയതോടെ അതിനോട് എത്ര ചെറുത്തു നിന്നാലും തന്റെ ഇമേജ് നശിക്കുമെന്നും ആ പോരാട്ടങ്ങളില്‍ തന്റെ ശക്തി ചോരുകയേ ഉള്ളൂ എന്നും മണിക്കുട്ടന്‍ ചിന്തിച്ചിരുന്നു. അത് തന്നെയല്ല, നേരും നെറിയും ഉള്ള തന്റെ നീതി വഴിയിലൂടെയുള്ള ഗെയിം തന്ത്രങ്ങളില്‍ അത് കഠിനമായ മുള്ളുകള്‍ വിതക്കുമെന്നും മണിക്കുട്ടന്‍ മുമ്പില്‍ കണ്ടു. അതുണ്ടാക്കുന്ന മുറിവുകളില്‍ നിന്ന് ചോര വാര്‍ന്നു പോകുമ്പോള്‍ തനിക്ക് ഒരിക്കലും വിജയിയാകുക സാധ്യവുമല്ല.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  മോഹന്‍ലാല്‍ അത് ആഴ്ചയുടെ അവസാന എപ്പിസോഡുകളില്‍ എടുത്തിട്ട് അലക്കി ചര്‍ച്ചയാക്കുമ്പോള്‍ താനും മോഹന്‍ലാലുമായുള്ള ബന്ധം വഷളാകാനും സാദ്ധ്യതയുണ്ടെന്ന് അയാള്‍ മനസ്സില്‍ കണ്ടിരിക്കും. അങ്ങനെ തന്റെ സിനിമാ ഭാവി എന്നന്നേക്കുമായി അടയുകയും ചെയ്യും. അതിലും നല്ലത് സ്വരം നല്ലപ്പോള്‍ പാട്ടു നിര്‍ത്തുന്നത് തന്നെയാണ്. ഏതായാലും മണിക്കുട്ടന്റെ ഇറങ്ങിപ്പോക്ക് ബിഗ് ബോസ് ഷോയ്ക്ക് ഒരു വന്‍ തിരിച്ചടി തന്നെയാണ്. അതുകൊണ്ട് മണിക്കുട്ടനെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ സൂര്യയെ പുറത്താക്കിയാലും ആശ്ചര്യപ്പെടേണ്ടതില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ഈയാഴ്ച അവസാനം നമുക്ക് കാണാന്‍ സാധിക്കും. അല്ലെങ്കില്‍ ആ പ്രതീക്ഷയും ഉപേക്ഷിക്കുന്നതാണ് അഭികാമ്യം എന്നും ജീവ് കിഴക്കേകര എന്ന ആരാധകന്‍ ഫാന്‍സ് ഗ്രൂപ്പില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Viral Social Media Post About Soorya's Eviction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X