ഫിനാലെയ്ക്കായി ലാലേട്ടന്‍ എത്തി? ബിഗ് ബോസ് പുതിയ വിശേഷങ്ങള്‍ ഇങ്ങനെ, അപ്‌ഡേറ്റ് പുറത്ത്‌

By Midhun Raj

ബിഗ് ബോസ് ഫിനാലെ എഷ്യാനെറ്റ് ഉടന്‍ തന്നെ സംപ്രേക്ഷണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ആദ്യ സീസണ്‍ പോലെ ഇത്തവണയും ഗ്രാന്‍ഡ് ആക്കി തന്നെയാണ് ഫിനാലെ നടത്തുന്നത്. അതേസമയം ബിഗ് ബോസ് ഫെെനലിനെ കുറിച്ചുളള പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വ്‌ളോഗര്‍ രേവതി. ലാലേട്ടന്‍ എത്തിയെന്ന സൂചനകളാണ് രേവതി പുതിയ വീഡിയോയിലൂടെ നല്‍കുന്നത്. ഫിനാലെയില്‍ ഓണം ഷൂട്ട് തന്നെ പല രീതിയിലുണ്ടെന്ന് വീഡിയോയില്‍ പറയുന്നു.

bigg-boss-malayalam-3

'ഓണം പ്രോഗ്രാമുകളായി ഡാന്‍സ്, പാട്ട്, ടോക്ക് ഷോ അങ്ങനെ എല്ലാം ഉണ്ട്. പിന്നെ ഓണം ടാസ്‌ക്കുകള്‍. ഫിനാലെ ഷൂട്ട് രണ്ട് രീതിയിലാണ്. ഡാന്‍സ്, പാട്ട് അങ്ങനത്തെ സംഭവങ്ങളും, പിന്നെ ലാലേട്ടന്‍ വിന്നറിനെ പ്രഖ്യാപിക്കുന്നതും ഇങ്ങനെ പല രീതിയിലാണ് ഷൂട്ട് പോവുന്നത്. ഇത് എഡിറ്റ് ചെയ്ത് ഇവര്‍ ഫിനാലെ എപ്പിസോഡാക്കി മാറ്റും. ഓണം സെലിബ്രേഷന്‍ ഇന്നലെ കഴിഞ്ഞു. ഇന്ന് ഓണം ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക്‌
കൊടുത്തിരിക്കുന്നത്. ഓണകളികളൊക്കെ ആയിരിക്കും അവര്‍ക്ക് കൊടുത്തത്'.

നടി പ്രഗ്യാ ജെയ്‌സ്വാളിന്‌റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍. കാണാം

ഓണപരിപാടികളുടെ മൊത്തം ഷൂട്ട് കഴിഞ്ഞിട്ടില്ല എന്നാണ് സൂചനകളെന്നും രേവതി പറയുന്നു. ഫിനാലെ ഷൂട്ട് കഴിഞ്ഞിട്ടില്ല. ലാലേട്ടന്‍ അവിട എത്തികഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്‌. 'ലാലേട്ടന്‍ ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കുന്നതും എവിക്ഷനുമൊക്കെ നാളെയാണ്(ജൂലായ് 24) ഷൂട്ട് ചെയ്യുന്നത് അറിയുന്നു. സ്‌പെഷ്യല്‍ ഗസ്റ്റുകളൊക്കെ വരുന്നുണ്ട്. അപ്പോ നാളെ തന്നെ ആയിരിക്കാനാണ് സാധ്യത. അടുത്ത ദിവസങ്ങളില്‍ തന്നെ വിജയി ആരാണെന്ന് അറിയാന്‍ ചാന്‍സുണ്ട്‌. ആഗസ്റ്റ് 1ന് ഫിനാലെ ടെലികാസ്റ്റ് ചെയ്യാനാണ് സാധ്യത. ഒരു പ്രൈം ടൈമില്‍ തന്നെയായിരിക്കും'.

Recommended Video

Bigg boss 3 Malayalam finale | FilmiBeat Malayalam

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X