ഡിംപലിനെ മറികടന്ന് അനൂപ്, മണിക്കുട്ടനും സായിയും മുന്നില്‍? ബിഗ് ബോസ് വിജയി ഈ മല്‍സരാര്‍ത്ഥിയോ

By Midhun Raj

ബിഗ് ബോസ് ഷോയുടെ എല്ലാ പതിപ്പുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച ഹിന്ദി സീസണുകള്‍ വന്‍വിജയമായതിന് പിന്നാലെയാണ് ബിഗ് ബോസ് മറ്റ് ഭാഷകളിലേക്കും എത്തിയത്. മലയാളത്തിലെ ആദ്യ സീസണില്‍ സാബു മോന്‍ വിജയി ആയപ്പോള്‍ രണ്ടാം സീസണ്‍ 75ാംദിവസം അവസാനിപ്പിക്കേണ്ടി വന്നു. അതേസമയം കോവിഡ് സാഹചര്യത്തിലും 95 ദിവസങ്ങള്‍ സംപ്രേക്ഷണം ചെയ്ത ശേഷമാണ് ബിഗ് ബോസ് മൂന്നാം സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. എപ്പിസോഡുകള്‍ ഇനി ഉണ്ടാവില്ലെന്ന് അറിയിച്ച ചാനല്‍ ഗ്രാന്‍ഡ് ഫിനാലെ നടത്തുമെന്ന് അറിയിക്കുകയായിരുന്നു.

തെലുങ്ക് നടിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

മേയ് 24 മുതലാണ് ബിഗ് ബോസ് 3യുടെ വോട്ടിങ് വീണ്ടും പുനരാരംഭിച്ചത്. പ്രേക്ഷകര്‍ക്ക് തങ്ങളുടെ ഇഷ്ടമല്‍സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനുളള അവസരം വീണ്ടും നല്‍കുകയായിരുന്നു. വോട്ടിംങ് അവസാനിച്ചതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആരാകും എന്നറിയാനുളള കാത്തിരിപ്പിലാണ് എല്ലാവരും. ഏട്ട് മല്‍സരാര്‍ത്ഥികളില്‍ മിക്കവര്‍ക്കും വിജയ സാധ്യതകളുണ്ടെന്നാണ് കമന്റുകള്‍ വരുന്നത്.

അതേസമയം വോട്ടുകളില്‍

അതേസമയം വോട്ടുകളില്‍ എറ്റവും പിന്നില്‍ നില്‍ക്കുന്നത് ഋതു മന്ത്രയാണെന്നുളള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിഗ് ബോസിലെ വനിതാ മല്‍സരാര്‍ത്ഥികളില്‍ ശ്രദ്ധേയയായിരുന്നു ഋതു. ടാസ്ക്കുകളിലും മറ്റും മികച്ച പ്രകടനം കാഴ്ചവെച്ച താരം തന്‌റെ സ്വഭാവം കൊണ്ടാണ് എല്ലാവരുടെയും പ്രിയങ്കരിയായത്. എന്നാല്‍ ബിഗ് ബോസ് അവസാനത്തിലേക്ക് എത്തുമ്പോള്‍ വോട്ടുകളുടെ കാര്യത്തില്‍ ഋതു പിന്നിലാണെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഋതുവിന് പുറമെ കിടിലം ഫിറോസ്

ഋതുവിന് പുറമെ കിടിലം ഫിറോസ്, നോബി തുടങ്ങിയവരും ഫൈനല്‍ ഫൈവില്‍ എത്തില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നു. ബിഗ് ബോസ് 3യിലെ ശക്തനായ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്. വേറിട്ട ഗെയിം സ്ട്രാറ്റര്‍ജികളും പ്ലാനുകളുമായാണ് കിടിലം ഷോയില്‍ മുന്നോട്ടുപോയത്. തനിക്ക് എതിരാളികളെന്ന് തോന്നുവര്‍ക്കെതിരെ ഗെയിം കളിക്കുകയെന്ന തന്ത്രമാണ് കിടിലം ബിഗ് ബോസ് 3 യില്‍ നടപ്പിലാക്കിയത്. എന്നാല്‍ ഡിംപലിനെതിരായ ചില പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങളുണ്ടാക്കി.

ഇതിന് ശേഷം ശ്രദ്ധേയ തിരിച്ചുവരവാണ്

ഇതിന് ശേഷം ശ്രദ്ധേയ തിരിച്ചുവരവാണ് കിടിലം നടത്തിയത്. എന്നാല്‍ വോട്ടുകളുടെ കാര്യത്തില്‍ അദ്ദേഹം പിന്നിലാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. നോബിക്ക് ബിഗ് ബോസില്‍ കാര്യമായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചില്ലെന്നത് പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ വീക്ക്‌ലി ടാസ്‌ക്കുകളിലും മറ്റും പറഞ്ഞ കൗണ്ടറുകളെല്ലാം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. എന്നാല്‍ ഗെയിമിന്‌റെ കാര്യത്തില്‍ അദ്ദേഹത്തിന്‌റെ പ്രകടനം അത്ര മികച്ചുനിന്നില്ല എന്നാണ് മിക്കവരുടെയും അഭിപ്രായം. കൂടാതെ ചില ടാസ്‌ക്കുകളില്‍ പകരം ആളെ വെക്കുന്നതും നോബിക്ക് വിമര്‍ശനങ്ങള്‍ വരാന്‍ കാരണമായി.

നോബിയും ഫൈനല്‍ ഫൈവില്‍ എത്താന്‍

നോബിയും ഫൈനല്‍ ഫൈവില്‍ എത്താന്‍ സാധ്യതകളില്ലെന്നാണ് അറിയുന്നത്. അതേസമയം റംസാനാണ് വോട്ടുകളുടെ അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്തുളളത് എന്നറിയുന്നു. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആരാധകരുളള മല്‍സരാര്‍ത്ഥിയാണ് റംസാന്‍. ബിഗ് ബോസിന് മുന്‍പ് ഡാന്‍സ് റിയാലിറ്റി ഷോകളിലെല്ലാം പങ്കെടുത്ത് പ്രേക്ഷക പ്രശംസ നേടിയിരുന്നു താരം. ബിഗ് ബോസില്‍ വളരെ ആക്ടീവായി കണ്ട മല്‍സരാര്‍ത്ഥിയായിരുന്നു റംസാന്‍. എന്നാല്‍ ഇടയ്ക്ക് സംഭവിച്ച ചെരുപ്പേറും മറ്റും വലിയ വിമര്‍ശനങ്ങളുണ്ടാക്കി. എന്നാലും ബിഗ് ബോസിലെ ശക്തനായ മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയാണ് റംസാന്‍.

റംസാന് മുന്നിലായി നാലാം സ്ഥാനത്താണ്

റംസാന് മുന്നിലായി നാലാം സ്ഥാനത്താണ് ഡിംപലുളളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്വീന്‍ ഓഫ് ബിഗ് ബോസ് എന്ന പേരിലാണ് ഡിംപല്‍ അറിയപ്പെടുന്നത്. പ്രകടനത്തിന്‌റെ കാര്യത്തില്‍ വനിതാ മല്‍സരാര്‍ത്ഥികളില്‍ മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് ഡിംപല്‍. പിതാവിന്‌റെ വിയോഗത്തെ തുടര്‍ന്ന് ഇടയ്ക്ക് പുറത്തുപോവേണ്ടി വന്നെങ്കിലും പിന്നീട് ശ്രദ്ധേയ തിരിച്ചുവരവാണ് താരം നടത്തിയത്.

വോട്ടുകളുടെ അടിസ്ഥാനത്തില്‍

വോട്ടുകളുടെ അടിസ്ഥാനത്തില്‍ ഡിംപലിനെ മറികടന്ന് അനൂപ് മുന്നിലെത്തി എന്നാണ് അറിയുന്നത്. ബിഗ് ബോസില്‍ ഇടയ്ക്ക് സൈലന്റായി കണ്ട മല്‍സരാര്‍ത്ഥിയായിരുന്നു അനൂപ്. പിന്നീട് ക്യാപ്റ്റന്‍സി ലഭിച്ച ശേഷം മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്. ടാസ്‌ക്കുകളിലും മറ്റും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ അനൂപിന് സാധിച്ചു. ഇത് അനൂപിനുളള പ്രേക്ഷകപിന്തുണ കൂടാന്‍ കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്.

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam
വോട്ടിംഗില്‍ മണിക്കുട്ടനും ഒന്നാമതും

വോട്ടിംഗില്‍ മണിക്കുട്ടന്‍ ഒന്നാമതും സായി വിഷ്ണു രണ്ടാമതും തന്നെയാണ് നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥികളാണ് ഇരുവരും. ബിഗ് ബോസിലെ എറ്റവും പോപ്പുലറായ നടനാണ് മണിക്കുട്ടന്‍. എംകെ തന്നെ ബിഗ് ബോസ് കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം മല്‍സരാര്‍ത്ഥികളുടെ സ്ഥാനങ്ങള്‍ മാറിമറിയാനുളള സാധ്യതകളുമുണ്ട്. സ്ഥിരീകരിക്കാത്ത വോട്ട് വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. എന്നിരുന്നാലും അര്‍ഹനായ ഒരു മല്‍സരാര്‍ത്ഥി ബിഗ് ബോസില്‍ ഒന്നാമത് എത്തും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X