സായ് വിഷ്ണുവിന് വേണ്ടി കെണിയൊരുക്കി മത്സരാർഥികൾ, വീക്കിലി ടാസ്ക്കിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്....

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ3 സംഭവ ബഹുലമായി മുന്നോട്ടു പോകുകയാണ്. പതിനാല് പേരുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 13 മത്സരാർഥികളാണുളളത് ടോപ്പ് 5 എന്ന ലക്ഷ്യം കണ്ട് കൊണ്ടാണ് എല്ലാവരും ഇപ്പോൾ മത്സരത്തെ നേരിടുന്നത്. വാശിയേറിയ മത്സരമാണ് ഇപ്പോൾബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. 50ാം ദിവസത്തിന് ശേഷം അധികം കയ്യാങ്കളികളൊന്നും ഹൗസിൽ നടക്കുന്നില്ല.

ബെഡ്റൂമിൽ അതീവ ഗ്ലാമറസായി നടി, ചിത്രം വൈറലാകുന്നു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് 8ാം ആഴ്ചയിലെ വീക്കിലി ടാസ്ക്കാണ്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നാണ് ടാസ്ക്കിന്റെ പേര്. തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു ടാലന്റ് ഷോയായിരുന്നു ഇത്. മത്സരാർഥികൾ തങ്ങളുടെ മൂന്ന് കഴിവുകൾ ഷോയിലൂടെ പ്രദർശിപ്പിക്കാം. ഇതിനെ വിലയിരുത്തിയത് ശേഷം മറ്റുള്ളവർ പോയിന്റ് നൽകണം. ഇതായിരുന്നു ടാസ്ക്ക്. ടാസ്ക്ക് വളരെ രസകരമാണെങ്കിലും നാടകീയ മുഹൂർത്തങ്ങളാണ് ഹൗസിൽ അരങ്ങേറുന്നത്.

സായിയെ  ഫോക്കസ് ചെയ്യുന്നു

ബിഗ് ബോസിന്റെ വീക്കിലി ടാസ്ക്ക് ഹൗസിൽ മാത്രമല്ല പുറത്തും ചർച്ചയായിട്ടുണ്ട്. രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഹൗസിൽ ഗ്രൂപ്പിസത്തിനെതിരെ പ്രേക്ഷകർ രംഗത്തെത്തുകയാണ്. ചില മത്സരാർഥികളെ ഫോക്കസ് ചെയ്യുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത്തവണ ഇരയാകാൻ പോകുന്നത് സായ് ആണെന്നും സായിയെ ജയിലിലേയ്ക്ക് പറഞ്ഞു വിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഹൗസിൽ നടക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നു.

അഡോണിയും ടീം

വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മൂന്ന് പേരെയാണ് ക്യാപ്റ്റൻ സി ടാസ്ക്കിലേയ്ക്ക് തിരഞ്ഞടുക്കുക. അതുപോലെ തന്നെ മോശം പ്രകടനം കാഴ്ചവെച്ച് രണ്ട് പേരെ ജയിലിലേയ്ക്കും അയക്കും. ഇവിടെ സായിയെ ജയിലേയ്ക്ക് പറഞ്ഞ് വിടാനുളള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. അതിന് വേണ്ടിയാണ് ആദ്യമേ കോയിനുകൾ തീർക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു. കോയിൻ നൽകാൻ ഇല്ലയെന്ന് പറഞ്ഞ് നേമിനേറ്റ് ചെയ്യാനുള്ള പദ്ധതിയാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. വീക്കിലി ടാസ്ക്ക് ആരംഭിച്ചപ്പോൾ തന്നെ അഡോണി, കിടിലൻ ഫിറോസ്, റംസാൻ എന്നിവർ ചേർന്ന് പോയിന്റുകൾ വീതം വയ്ക്കുന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു. ഇനി നോബി, സന്ധ്യ, സൂര്യ, സായ് എന്നിവരാണ് പെർഫോം ചെയ്യാനുള്ളത്.

പ്രേക്ഷകന്റെ വാക്കുകൾ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു പ്രേക്ഷകന്റെ കമന്റാണ്. വീക്കിലി ടാസ്ക്കിന്റെ പ്രെമോ വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. 13 പേർ മത്സരിക്കുന്നുണ്ടെങ്കിൽ 13 പേർക്കും കോയിൻ കെടുക്കണമൊന്ന് ഫിറോസ് ഖാൻ സൂര്യയെ പിന്തുണച്ച് പറഞ്ഞിരുന്നു. ഇതിനെ പിന്തുണക്കുന്നതാണ് ആരാധകന്റെ കമന്റ്. വാക്കുകൾ ഇങ്ങനെ... പൊളി പറഞ്ഞതിലും കാര്യമുണ്ട്... പതിമൂന്നു പേർക്കും കോയിൻ കൊടുക്കണം എന്നറിയാവുന്നവർ ചിലർക്ക് കോയിൻ വാരിക്കോരി കൊടുത്തിട്ട് അവസാനം വരുന്നവരോട് കോയിൻ തീർന്നുപോയി എന്നു പറയേണ്ടി വരുന്നത് പ്ലാനിങ് ഇല്ലാത്തതു കൊണ്ടാണ്.... അത് എനിക്കും തോന്നി...ലാസ്റ്റ് സായി വരുമ്പോൾ എല്ലാരും ഇതേ കാരണം പറഞ്ഞു കോയിൻ കൊടുക്കില്ല... എന്നിട്ട് ജയിലിലേയ്ക്ക് നോമിനേറ്റ് ചെയ്യാമെന്നും ആരാധകർ പറയുന്നത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
സായിക്ക് പിന്തുണ

എന്നാൽ സായിയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സായിയെ വോട്ട് ചെയ്ത് ഹൗസിൽ നിർത്തുമെന്നാണ് ആരാധകർ പറയുന്നത്. സായിയെ സപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം തന്നെ അഡോണിയ്ക്ക് നേരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്യുന്നുണ്ട്. ദിവസം കഴിയുന്തോറും വെറുപ്പ് കൂടുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഫിറോസ് ഖാന്റെയും ഇമേജ് മാറിയിട്ടുണ്ട്. നെഗറ്റീവ് പോസിറ്റീവാക്കിയിരിക്കുകയാണ് പൊളി ഫിറോസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X