ഗംഭീരമായ നൃത്ത ചുവടുകളുമായി ബിഗ് ബോസ് ഹൗസിലേയ്ക്ക് ഡിംപൽ ഭാൽ, ആരാണ് ഈ സുന്ദരി
വർണാഭമായ ആഘോഷത്തോടെ ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുകയാണ്. പ്രണയദിനത്തിൽ ആരംഭിച്ച ഷോയായത് കൊണ്ട് തന്നെ ചുവന്ന റോസാപ്പൂവ് നൽകിയാണ് മേഹാൻലാൽ മത്സരാർഥികളെ സ്വീകരിച്ചത്. പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങൾക്കൊപ്പം അപരിചിതരും ഇക്കുറി ഷോയിൽ എത്തിയിട്ടുണ്ട്.
Recommended Video

സിനിമ സീരിയൽ താരം നോബി മാർക്കോസാണ് ആദ്യത്തെ മത്സരാർഥി. നോബിക്ക് ശേഷം ഹൗസിലെത്തിയ മത്സരാർഥിയെ ചുറ്റിപ്പറ്റിയുള്ള ചർച്ച സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഡിംപൽ ബാൽ ആണ് രണ്ടാമത്തെ മത്സരാർഥി. മലയാളി പ്രേക്ഷകർക്ക് അത്ര പരിചിതമായ മുഖമല്ല ഡിംപൽ. പിറന്നാൾ ദിവസമാണ് ഡിമ്പിൾ ഷോയിൽ എത്തിയിരിക്കുന്നത്.
സൈക്കോളജിസ്റ്റാണ് ഡിംപിൽ. പകുതി മലയാളിയാണ് . മലയാളികൾക്ക് അത്രസുപരിചിതയല്ലാത്തത് കൊണ്ട് തന്നെ തന്നെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചും ഡിംപിൽ ആദ്യം തന്നെ പങ്കുവെച്ചിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ നട്ടെല്ല് അലിഞ്ഞ് പോകുന്ന അപൂർവ്വ ക്യാൻസർ ബാധിച്ചിരുന്നു. മൂന്ന് വർഷം അത് തുടർന്ന് പോയിരുന്നു.12 വയസ്സിൽ തന്ന ഏറെ വേദന നേരിട്ടിരുന്നു. അതിനാൽ മറ്റുള്ളവരുടെ ദുഃഖം വളരെ വേഗം മനസ്സിലാക്കാൻ സാധിക്കുമെന്നും ഡിംപൽ ഷോയിൽ പറഞ്ഞു.
എനിക്ക് ആരെയുംപോലെ ആവണ്ട. എനിക്ക് ഞാനായി ജീവിച്ചാല്‍ മതി. എനിക്ക് പെര്‍ഫെക്ട് ആവണ്ട. ഞാന്‍ യുണീക്ക് ആണെന്ന് എനിക്കറിയാം. 18 വര്‍ഷത്തിനു ശേഷമാണ് ഞാനൊരു പെര്‍ഫോമന്‍സ് ചെയ്യുന്നത്. അതിന്‍റെ ഒരു ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളധികം ആവേശമായിരുന്നുവെന്ന് ഡിംപൽ തന്നെ പരിചയപ്പെടുത്തി കൊണ്ട് പ്രേക്ഷകരോട് പറഞ്ഞു.റിയാൽ ആയി ഇരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ഇടുക്കി സ്വദേശിയാണ് ഡിംപലിന്റെ അമ്.ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് അച്ഛന്‍. രജ്പുത്ത് വംശജനാണ് അദ്ദേഹം. പേരിനെ കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്


Click it and Unblock the Notifications