സംഭവബഹുലമായ വീക്കിലി ടാസ്ക്കിന് ശേഷം ജയിൽ നോമിനേഷൻ, ട്വിസ്റ്റുമായി ബിഗ് ബോസ്

ഏറെ നാടകീയമായ നിരവധി സംഭവങ്ങളാണ് 10ാം ആഴ്ചയിൽ ബിഗ് ബോസ് ഹൗസിൽ നടന്നത്. വഴക്കുകൾ ബിഗ് ബോസ് ഹൗസിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഈ ആഴ്ച സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അനാവശ്യമായ തർക്കമായിരുന്നില്ല മത്സരാർഥികൾ തമ്മിൽ നടന്നത്. ടാസ്ക്കിനെ ചൊല്ലി നടന്ന വഴക്ക് മൂർച്ഛിക്കുകയായിരുന്നു. വീക്കിലി ടാസ്ക്കിനെ ചൊല്ലിയായിരുന്നു ഈ ആഴ്ച ഹൗസിൽ പ്രശ്നങ്ങൾ നടക്കുന്നത്.

bigg boss

വെള്ളിയാഴ്ച വീക്കിലി ടാസ്ക്ക് അവസാനിച്ചതോടെ ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്10ാം വാരത്തെ ജയിൽ നോമിനേഷന് വേണ്ടിയാണ്. നിരവധി സംഭവങ്ങൾ ഹൗസിൽ നടന്നതോടെ ആരൊക്കെ ജയിലിൽ പോകും എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. മോശം പ്രകടനം കാഴ്ചവെച്ച രണ്ട് പേരെയാണ് സാധാരണഗതിയിൽ ജയിലേയ്ക്ക് നോമിനേറ്റ് ചെയ്യുന്നത്. എന്നാൽ ഇത്തവണ എല്ലാവരും മികച്ച രീതിയിലുള്ള പ്രകടനമാണ് ഹൗസിൽ കാഴ്ചവെച്ചത്. 12 പേരും തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്നു. എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചതിനെ തുടർന്ന് രണ്ട് ആഴ്ചകളിൽ ബിഗ് ബോസ് ജയിൽ വാസം ഓഴിവാക്കിയിരുന്നു‌. എന്നാൽ ഈ വാരം അത് ഉണ്ടാകില്ല.

ജയിൽ നോമിനേഷനുമായി ബന്ധപ്പെട്ടുള്ള പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീക്കിലി ടാസ്ക്കിലെ ഗ്രൂപ്പുകളായി തിരിഞ്ഞാണ് മോശം പ്രകടനം കാഴ്ചവെച്ച മത്സരാർഥികളെ നോമിനേറ്റ് ചെയ്തത്. നിയമ വിരുദ്ധമായിട്ട് ടാസ്ക്ക് ചെയ്ത ഒരാളെയാണ് നോമിനേറ്റ് ചെയ്തത് എന്ന് പറയുന്ന സായ് വിഷ്ണുവിനെ പുറത്തു വന്ന പ്രെമോയിൽ കണാം. അതുപോലെ തന്നെ കിടിലൻ ഫിറോസിനേയും കാണിക്കുന്നുണ്ട്. എന്നാൽ ആരാണ് ജയിലേയ്ക്ക് പോകുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നില്ല,

പുതിയ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജയിൽ നോമിനേഷനെക്കാളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് പുതിയ ക്യാപ്റ്റനെ കുറിച്ചാണ്. സാധരണഗതിയിൽ ക്യാപ്റ്റനാണ് മത്സരാർഥിതകളെ ജയിലിൽ അടക്കുന്നത് അഡോണിയായിരുന്നു ഇത്തവണത്തെ ക്യാപ്റ്റൻ. എന്നാൽ പുറത്തു വന്ന വീഡിയോയിൽ സ്ത്രീയുടെ കൈകളാണ് കാണുന്നത്. രമ്യയുടെ കൈകളാണ് കാണുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. സന്ധ്യയുടെ പേരും ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X