ബിഗ് ബോസ് സീസൺ 3ലെ ഇന്റർനാഷണൽ സ്റ്റാർ, പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി മജിസിയ ഭാനു
താരങ്ങൾ മാത്രമല്ല ഇക്കുറി മറ്റ് ചിലരും ബിഗ് ബോസ് ഹൗസിൽ എത്തുന്നുണ്ട്. ഇതാദ്യമായിട്ടാണ് മലയാളം ബിഗ് ബോസ് ഷോയിൽ ഒരു സ്പോർട്സ് താരം എത്തുന്നത്. കേരളത്തിന്റെ കരുത്തിന്റെ പ്രതീകം കൂടിയായ മജിസിയ ഭാനുവാണ് സീസൺ 3യിലെ മത്സരാർഥി. മലയാളി പ്രേക്ഷകർ അധികം കേട്ടിട്ടില്ലാത്ത പേരാണ് മജ്സിയ.അമ്മയുടേയും അച്ഛന്റേയും പേരുകൾ ചേർത്താണ് താരത്തിന് വ്യത്യസ്തമായ പേര് നൽകിയിരിക്കുന്നത്.
Recommended Video

കോഴിക്കോട് വടകര ഓർക്കാട്ടേരി സ്വദേശിയാണ് മജിസിയ. പവർ ലിഫ്റ്റിംഗ് താരം എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് മജിസിയ. വ്യക്തമായ ഉദ്ദേശത്തോടെയാണ് താരം ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. അച്ഛൻ അമ്മ, സഹോദരൻ എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണ് മജിസിയയുടേത്. മുസ്ലീം കുടുംബത്തിൽ ജനിച്ച് വളര്‍ന്ന താരം ഒരുപാട് പേരുടെ എതിർപ്പുകൾ മറി കടന്നാണ് പവര്‍ ലിഫ്റ്റിംഗിലേക്ക് എത്തിയത്. മകൾക്ക് എല്ലാത്തിനും പിന്തുണയുമായി ഉമ്മയും വാപ്പയുംകൂടെയുണ്ടായിരുന്നു
ബോക്സിംഗ് പഠിക്കണമെന്നായിരുന്നു മജിസിയയുടെ ആഗ്രഹം. എന്നാൽ ഒടുവിൽ പവര്‍ ലിഫ്റ്റിംഗിലേക്ക് എത്തുകയായിരുന്നെന്നും മോഹൻലാലിനോട് മജിസിയ പറഞ്ഞു.
മജിസിയ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം നേടി കൊടുത്തു. കേരളത്തിലെ ചെറിയ മത്സരങ്ങളില്‍ തുടങ്ങിയ മജിസിയ 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം ആലപ്പുഴയില്‍ നിന്ന് ഏഷ്യന്‍ ക്ലാസിക്ക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും (ഡെഡ് ലിഫ്റ്റ്) വെള്ളി മെഡൽ ലഭിച്ചു. പിന്നീട് 2018 ലോകപവര്‍ലിഫ്റ്റിംഗ് ലോകകപ്പില്‍ സുവര്‍ണ നേട്ടം നേടാൻ മജിസിയയ്ക്ക കഴിഞ്ഞു.
2019ലും ലോക ചാമ്പ്യനായ മജിസിയ ഇതിനിടെ 2018ല്‍ ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ആറാം റാങ്കും സ്വന്തമാക്കിയിരുന്നു. ഹിജാബ് ധരിച്ചാണ് ലോക വേദികളില്‍ തിളങ്ങിയത്. ഇത് ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു


Click it and Unblock the Notifications