For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയുടേയും ഡിംപലിന്റേയും ഗെയിം പൊളിഞ്ഞു, അവിടെ ബുദ്ധിപൂർവ്വം കളിച്ചത് ഋതു, കുറിപ്പ് വൈറലാകുന്നു

  |

  ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകാണ്.കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു ഇത് പ്രേക്ഷകരെ വളരെ അധികം സങ്കടത്തിലാക്കിയിരുന്നു. ഇപ്പോഴിത വിജയിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ബിഗ് ബോസ് അധികൃതർ. പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും സീസണ്‍ 3 യുടെ വിന്നറിനെ കണ്ടെത്തുക. ബിഗ് ബോസിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ മത്സരാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

  സ്റ്റൈലൻ ലുക്കിൽ സായ് പല്ലവി , ചിത്രം വൈറൽ

  ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെഹൃദയത്തിൽ ഇടം നേടിയ മത്സരാർഥിയാണ് ഋതു മന്ത്ര. മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമായ മുഖമായിരുന്നില്ല ഋതുവിന്റേത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഋതു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അവാസന റൗണ്ടിൽ വരെ ഇടംപിടിക്കാനും ഋതുവിന് കഴിഞ്ഞിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഋതു എന്ന മത്സരാർഥി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നതിനെ കുറിച്ചാണ്. ഷോയിലൂടെ ഋതു ജനങ്ങളുടെ മനസ്സിൽ ദീർഘനാൾ ഇടം പിടിക്കുകായാണ് ചെയ്തതെന്നാണ് ആരാധകൻ കുറിപ്പിൽ പറയുന്നുത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ....

  ചിലപ്പോൾ അതങ്ങനെയാണ് വഴിയിൽ മുറിഞ്ഞു പോകുന്ന ലക്ഷ്യങ്ങൾ ചിലർക്ക് വിജയങ്ങളാകും സമ്മാനിക്കുക .മലയാളികൾ അടുത്ത കാലത്ത് നെഞ്ചിലേറ്റി സ്വീകരിച്ച ബിഗ്‌ബോസ് മലയാളം സീസൺ 3 ഷോ അവസാനിപ്പിക്കേണ്ടി വന്നത് 95 എപ്പിസോഡില് ആയിരുന്നു. ചെന്നൈയിൽ ഷൂട്ട് ചെയ്തിരുന്ന ഷോ വർധിച്ച കോവിഡ് വ്യാപന സാഹചര്യങ്ങളിൽ തടയപ്പെടുകയായിരുന്നു.ഒരു ബിഗ്‌ബോസ് വിജയിയെ കണ്ടെത്തനാവാതെയാണ് ഷോ അവസാനിപ്പിക്കേണ്ടി വന്നതും.
  ഷോയിൽ നമുക്കു പരിചിതമായ പലമുഖങ്ങളും ഉണ്ടായിരുന്നു .മണിക്കുട്ടൻ അനൂപ് കൃഷ്ണൻ നോബി റംസാൻ മുതൽ ഭാഗ്യലക്ഷ്മി വരെ. എന്നാൽ പൊതു വേദിയിൽ പ്രേക്ഷകർക്ക് തീരെ പരിചിതമല്ലാത്ത മറ്റു ചിലരെയും നമ്മൾ കണ്ടു.മിഷേൽ ഡിംപൽ മുതൽ ഋതു മന്ത്രവരെ.എന്നാൽ ആരായിരുന്നു ഈ ബിഗ്‌ബോസ് സീസണിലെ യഥാർത്ഥ വിജയി എന്ന് അന്വേഷിക്കുക വളരെ രസകരമാണ്.

  ഈ ബിഗ്‌ബോസിൽ എത്തും മുൻപ് സ്റ്റാർ പരിവേഷമുണ്ടായിരുന്ന മണിക്കുട്ടൻ, മണിക്കുട്ടൻ സീരിയൽ രംഗത്തുകൂടി കുടുംബപ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ അനൂപ് കൃഷ്ണൻ പ്രശസ്ത യുവ നർത്തകനായ റംസാൻ ഇവരെയൊന്നും തീർച്ചയായും അവഗണിക്കേണ്ടതില്ല എന്നാൽ അവരൊക്കെയും നേരത്തെയുള്ള ജനപ്രീതി കൈവശം വച്ച് ഈ ഷോയിൽ എത്തിയവരാണ്. അല്ലാതെ നമുക്ക് പരാമർശിക്കാവുന്നവർ ഡിംപൽ ബാൽ (നേരത്തെ സൂര്യ ടിവിയിലെ ഇതേ സ്വഭാവത്തിലുള്ള മലയാളി ഹൗസ് റിയാലിറ്റി പങ്കെടുത്ത തിങ്കൾ ബാലിന്റെ സഹോദരി ) സൂര്യ മേനോൻ, ഋതു മന്ത്ര എന്നിവരാണ്. പക്ഷെ സൂര്യ തുടക്കം മുതൽ മണിക്കുട്ടനുമായി ഒരു ലൗ ട്രാക് സെറ്റു ചെയ്യാൻ ശ്രമിക്കുകയും പരാജയപ്പെടുകയുമാണ് ഉണ്ടായത്.

  ഇനി ഡിംപൽ ബാലിലേക്കു വന്നാൽ കൃത്യമായ മുന്നൊരുക്കങ്ങളോടെ ഷോയിൽ എത്തിയ മത്സരാർത്ഥിയായിരുന്നു ഒരു ക്യാൻസർ സർവൈവർ എന്ന ഇമേജ് നിലനിർത്തി ഷോയിൽ ഉടനീളം കളിക്കുവാനാണ് മികച്ച ഒരു ഗെയിമറായിരുന്നിട്ടും അവർ ശ്രമിച്ചത്. അതെ സമയം നേരത്തെ ചെയ്തു വച്ച ചില നാടകീയതകളും അതിനുണ്ടായിരുന്നു സ്‌കൂൾ മേറ്റിന്റെ മരണത്തിനു സാക്ഷിയായത് ഷോ തുടങ്ങും കുറച്ചു നാൾ മുൻപ് ആ സുഹൃത്തിന്റെ ചിത്രം പച്ചകുത്തി സെന്റിമെൻറ്സ് മാർക്കറ്റ് ചെയ്തത് ഒരേ സമയം സിംപതിയും കടുത്ത വിമർശനവും വിളിച്ചു വരുത്തി.പുറത്ത് സാമൂഹിക മാധ്യമങ്ങളിപ്പോടെ നല്ലരീതിയിൽ പി ആർ വർക്കും ഡിംപൽ ബാലിന് വേണ്ടി നടത്തിയിരുന്നു.പിതാവിന്റെ മരണത്തെ തുടർന്ന് രണ്ടാഴ്ചയോളം ഷോ വിട്ടു പോയ ഡിമ്പൽ പുറത്ത് നിന്നും കളിയുടെ ഗതിവിഗതികൾ മനസിലാക്കി ഷോയിൽ തിരിച്ചെത്തിയെങ്കിലും പ്രേക്ഷക ട്രെൻഡ് മണിക്കുട്ടനു അനുകൂലമാണോ എന്ന് സംശയിച്ചു അയാൾക്കൊപ്പം ചേരുകയായിരുന്നു.പക്ഷെ ഈ കൂട്ടുകെട്ട് മണിക്കുട്ടന്റെ പെർഫോമൻസിനെ ബാധിക്കുകയും അയാളെ അല്പം പിന്നോട്ടടിക്കുകയും ചെയ്തു.

  ഇനി ഋതു മന്ത്രയിലേക്കു വരാം.ഋതു ബിഗ്‌ബോസ്സ് ഷോയിൽ എത്തിയത് ഒരു വളർന്നു വരുന്ന മോഡൽ എന്ന നിലയിലാണ്. ഒന്നോ രണ്ടോ സിനിമയിൽ ഒന്നോ രണ്ടോ സീനിൽ മാത്രം മുഖം കാണിച്ചിട്ടുള്ള ഋതു അതിനു മുന്നേ മിസ്സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ 2018ൽ പ്രതിനിധീകരിച്ചു മിസ്സ് ടാലന്റ് സൗത്ത് പട്ടം നേടിയിരുന്നു എന്നതായിരുന്നു പറയാനുള്ള നേട്ടം. ദുൽഖർ സൽമാൻ ഉൾപ്പെടുള്ളവർ അഭിനയിച്ച ചില പരസ്യ ചിത്രങ്ങളിലും ചില ചിത്രങ്ങളിൽ ചെറിയ റോളുകളിലും ഒന്നോ രണ്ടോ സീനുകൾ മാത്രം അഭിനയിച്ചിരുന്നു . ഇതൊന്നും ഋതു മന്ത്ര എന്ന മത്സരാർത്ഥിയെ പ്രേക്ഷർക്ക് മുന്നിൽ പരിചിത മുഖമാക്കിയില്ല. എന്നാൽ ബിഗ്‌ബോസ് ഷോയിൽ ഉടനീളം കണ്ടന്റ് ക്രിയേറ്റ് ചെയ്തു നിറഞ്ഞു പെർഫോം ചെയ്തു 95 ദിവസവും ഷോയിൽ പ്രേക്ഷക പ്രീതിയുടെ നിന്നു. ഏതാണ്ട് എട്ട് ആഴ്ച എവിക്ഷൻ അഭിമുഖീകരിച്ച ഋതു മന്ത്ര പ്രേക്ഷക പിന്തുണയോടെ മാത്രം ആണ് ഷോയിൽ നിന്നത്. മികച്ച ഒരു അഭിനേത്രിയും ഗായികയും ആണെന്ന് പലവട്ടം തന്റെ പ്രകടനങ്ങളിലൂടെ ബിഗ്‌ബോസ് ഷോയുടെ ആരാധകരെ നിരന്തരം അവർ ഓർമ്മിപ്പിച്ചു.

  യക്ഷിവേഷമൊക്കെ യുട്യൂബിൽ മില്യൺ കാഴ്ചകൾ ആണ് നേടിയത്.അതെ പോലെ തന്നെ ഒന്നോ രണ്ടോ ടാസ്കുകളിൽ ഒഴികെ മികച്ച പ്രകടനവും ഋതു നടത്തി.
  വിരസമായ പാവക്കൂത്ത് ടാസ്കിനു ശേഷമുള്ള ഫില്ലറായി സ്ത്രീ വേഷം മണിക്കുട്ടനുമായി ചേർന്ന് നടത്തിയ സ്‌പെഷ്യൽ പെർഫോമൻസ് ആ ആഴ്ചയിലെ എപിസോഡുകളുടെ വിരസത തന്നെ മാറ്റിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഡിംപൽ ബാലിനെ രോഗം പറഞ്ഞു സെന്റിമെന്റ്സ് നേടുന്നുവെന്നു കിടിലം ഫിറോസ് പറഞ്ഞതിനെ ഹോസ്റ്റ് മോഹൻലാൽ ചോദ്യം ചെയ്യുകയും താക്കീതു ചെയ്യുകയും ചെയ്ത എപ്പിസോഡ് മുതൽ ഡിംപലിന്റെ ഇമേജ് സ്വാഭാവികമായി ബാക്കിയുള്ള മത്സരാർത്ഥികളെ ബാധിച്ചുവെങ്കിലും(അത് വരെ ഷോയിൽ ഏറ്റവും കൂടുതൽ നന്നായി എന്ന് കരുതാവുന്ന വിധത്തിൽ കളിച്ച മണിക്കുട്ടനെ പോലും അത് സാരമായി ബാധിച്ചു. ബിഗ്‌ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ളതു ഡിംപലിനായിരുന്നു എന്ന തെറ്റിദ്ധാരണയുടെ ഫലമായിരുന്നു ). ഇക്കാര്യം അല്പം പോലും അത് ഋതുവിനെ സ്പർശിച്ചില്ല .

  അതിനു കാരണം ഋതു ഇമേജ് വർധിപ്പിക്കാൻ പോയതായിരുന്നില്ല ബിഗ്‌ബോസ് കളിയ്ക്കാൻ തന്നെ പോയതായിരുന്നു. ആദ്യ എപ്പിസോഡ് മുതൽ താൻ പുറത്താക്കുമോ എന്ന സംശയത്തിൽ നിന്ന അവൾക്കു ഒന്നോ രണ്ടോ എവിക്ഷൻ കഴിഞ്ഞപ്പോൾ മനസിലായി താൻ അവിടെ നിൽക്കാനുള്ളവൾ തന്നെയാണ് ആണെന്ന്. എപ്പോഴും സെന്റിമെന്റ്സ് ട്രാക്കിൽ കളിക്കുന്ന ഡിമ്പലിനെപോലും ഒരർത്ഥത്തിലും താൻ ഭയക്കേണ്ടതില്ല ഇത് മത്സരമാണ് പോരാട്ടമാണ് എന്ന് ബിഗ്‌ബോസ് ഹൗസിനുള്ളിൽ മറ്റുള്ളവർ ഭയന്നപ്പോഴും അവൾ ഉറപ്പിച്ചു. ആരെയും ഭയമില്ലാതെ കളിക്കുന്ന ധീരയായ ഏക മത്സരാർത്ഥിയായിരുന്നു ബിഗ്‌ബോസ് ഹൗസിനുള്ളിലെ ഋതു.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  അതെ സമയം ബിഗ്‌ബോസ് ഷോയിലും പുറത്തും ഒരേപോലെ ആക്രമണം നേരിട്ട മത്സരാർത്ഥിയായിരുന്നു ഋതു മന്ത്ര. ഷോയിൽ ഒറ്റയ്ക്കായിരുന്നു അല്ലെങ്കിൽ ഗ്രൂപ്പുകൾക്ക് അതീതമായിരുന്നു അവരുടെ നിലനിൽപ്പ്. എന്നാൽ പുറത്ത് കരുതിക്കൂട്ടി ചിലർ സാമൂഹിക മാധ്യങ്ങളിലൂടെയും മറ്റു വഴികളിലും വ്യക്തിപരമായി ആക്ഷേപിച്ചു. വൻ അപവാദ പ്രചാരണം തന്നെയാണ്‌ നിരന്തരം ഋതു മന്ത്രയ്‌ക്കെതിരെ അവർ അഴിച്ചുവിട്ടത്. ബിഗ്‌ബോസ് ഷോ കഴിഞ്ഞു പുറത്ത് വരുമ്പോൾ താൻ സ്വയം സൃഷ്ടിച്ച അല്ലെങ്കിൽ ബിഗ്‌ബോസ് തനിക്കു നൽകിയ താര പരിവേഷം കണ്ട് ഒരു പക്ഷെ ഋതു മന്ത്രയും അമ്പരന്നേക്കാം. ബിഗ്‌ബോസ് ഷോ യുടെ ഫെയിം അധികകാലം നീണ്ടു നിൽക്കാനിടയുള്ള ഒന്നല്ല അതിനാൽ ഒരു കുറഞ്ഞ കാലയളവിൽ തന്നെ അത് കൃത്യമായി മാർക്കറ്റ് ചെയ്യുകയും അതിലൂടെ തന്റെ കലയെ അഭിമാനപൂർവം ജനഹൃദയങ്ങളിലേക്കു അവതരിപ്പിക്കാൻ കഴിയണം. അതിലൂടെ ദീർഘനാൾ അവരുടെ മനസിൽ ഇടം പിടിക്കാൻ കഴിയണം.അവിടെയാണ് ഋതു മന്ത്ര എന്ന പെൺകുട്ടി, കലാകാരി യഥാർത്ഥ വിജയം കൊയ്യുക.

  English summary
  Bigg Boss Malayalam Season 3: Who Is The Real Winner Of BB Season 3, How Soorya-Dimpal Game Plans Failed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X