twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബംഗാളി ഡാകിനി എന്ന് വിളിച്ച് പരിഹസിച്ചു; ഡീഗ്രേഡ് ചെയ്യാൻ നോക്കിയിട്ടും ഡിംപലിനെ തോല്‍പ്പിക്കാൻ സാധിച്ചില്ല

    |

    പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ പുറത്ത് പോയതോടെ തിരിച്ച് വരുന്നതും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തിരിച്ച് വന്നതിന് ശേഷം വ്യാപകമായി വിമര്‍ശനങ്ങളായിരുന്നു ഡിംപലിനെ കാത്തിരുന്നത്. താരത്തിന്റെ കുടുംബത്തെയും സഹോദരങ്ങളെയും അധിഷേപിക്കുന്ന വിധത്തിലേക്ക് വരെ കാര്യങ്ങളെത്തി. ഏതൊക്കെ സാഹചര്യം വന്നാലും അവളെ തോല്‍പ്പിക്കാന്‍ പറ്റില്ലെന്ന് പറയുകയാണ് ആരാധകര്‍.

    ബൈക്കിന് മുകളിൽ നിന്നും ഗ്ലാമറായി ഫോട്ടോ എടുക്കാൻ പറ്റും, വേറിട്ട രീതി പരീക്ഷിച്ച് മൃദുല ഭാസ്കർ

    നെഗറ്റീവ് കമന്റുകള്‍ വന്നിട്ടും ഫാന്‍സിന്റെ എണ്ണം കുറക്കാനോ ഔട്ട് ആക്കാനോ ആര്‍ക്കും സാധിച്ചിട്ടില്ല. കാരണം ഈ നീളന്‍ മുടിക്കാരി പ്രേക്ഷകരുടെ മനസിനെ അത്രയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഒരു ആരാധിക പറയുന്നത്. വിശദമായി വായിക്കാം...

     ഡിംപലിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല

    വന്ന ദിവസം മുതല്‍ ബംഗാളി ഡാകിനി എന്നൊക്കെ വിളിച്ച് പരിഹസിച്ച് ഡീഗ്രേഡ് ചെയ്യാന്‍ പലരും നോക്കിയപ്പോഴും അവളെ ഒരുകൂട്ടം ആളുകള്‍ ചേര്‍ത്ത് പിടിച്ചു. അവളുടെ അച്ഛന്റെ വംശം മാത്രം നോക്കി പോയവര്‍ ഒരിക്കലും മലയാളിയായ ഇടുക്കിക്കാരിയുടെ കൂടി മകളാണ് ഡിംപല്‍ എന്ന് പറയാനുള്ള അന്തസ്സ് കാണിച്ചില്ല. രജ്പുത് എന്ന് കളിയാക്കിയപ്പോള്‍ അവള്‍ പറഞ്ഞത് രജ്പുത് അഭിമാനമല്ല അവിടെ പെണ്‍കുട്ടികള്‍ക്ക് സ്ഥാനമില്ല എന്നാണെന്നും വിമര്‍ശകര്‍ പറഞ്ഞില്ല.

     ഡിംപലിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല

    കാരണം അവളെ എങ്ങനെയെങ്കിലും ഔട്ട് ആക്കണം എന്ന ആഗ്രഹം മാത്രമേ അവരുടെ ഉള്ളിലുണ്ടായുള്ളു. അതിന് വേണ്ടി ഏറ്റവും മോശമായ രീതിയില്‍ അവളെ കുറ്റപ്പെടുത്തി കൊണ്ടേ ഇരുന്നു. അവള്‍ ചിരിച്ചാല്‍ സംസാരിച്ചാല്‍ ഒന്ന് തുമ്മിയാല്‍ ഒക്കെ അത് അവര്‍ക്ക് കുറ്റമായി. അവളുടെ വസ്ത്രത്തെ കുറിച്ച് സദാചാരക്കാരുടെ പോസ്റ്റുകള്‍ ഉയര്‍ന്നപ്പോഴും വസ്ത്രമല്ല ഒരാളുടെ വ്യക്തിത്വം തീരുമാനിക്കുന്നതെന്നും ശരീരത്തില്‍ ഉണ്ടാവുന്ന ഒരു അടയാളമല്ല നിങ്ങളുടെ മൂല്യം തീരുമാനിക്കുന്നതെന്നും ആ വീടിനുള്ളില്‍ നിന്നവള്‍ ഉറക്കെ വിളിച്ച് പറഞ്ഞു.

     ഡിംപലിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല

    ഇത്രയൊക്കെ ചെയ്തിട്ടും അവളുടെ ഫാന്‍സിനെ കുറയ്ക്കാനോ അവളെ ഔട്ട് ആക്കാന്‍ ആ കുറ്റം പറഞ്ഞവര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ പതിയെ ആ നീളന്‍ മുടിക്കാരി ഓടി ചാടി കേറിയത് ലക്ഷകണക്കിന് മലയാളി ജന മനസുകളിലേക്കാണ്. അവളിലെ ശക്തയായ മത്സരാര്‍ത്ഥിയെയും വീണു പോകുമ്പോഴും എഴുന്നേറ്റ് നിന്ന് പോരാടണമെന്ന അവളുടെ പോരാട്ട വീര്യത്തെയും ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തു..അവളുടെ എല്ലാമായ പപ്പ മരണപ്പെട്ടു ആ വീട്ടില്‍ നിന്ന് കരഞ്ഞു കൊണ്ട് അവള്‍ ഇറങ്ങി പോയപ്പോള്‍ കൂടെ നമ്മളും കരഞ്ഞു.

     ഡിംപലിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല

    മകള്‍ ബിഗ് ബോസ് വിന്നറാവണമെന്ന അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹത്തെ നമ്മളും നെഞ്ചോട് ചേര്‍ത്ത് വെച്ചു കൊണ്ട് അവളെ തിരികെ കൊണ്ടു വരാന്‍ ഏഷ്യാനെറ്റിനോട് നിരന്തരമായി ആവശ്യപ്പെട്ടു. അത്രയധികം അവള്‍ നമ്മുടെയൊക്കെ ഹൃദയത്തിലേക്ക് കയറി കൂടിയിരുന്നു. ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നടത്തിയിട്ടും അവളുടെ കുടുംബത്തെ വരെ അവഹേളിച്ചിട്ടും അവളെ ആ ഷോയില്‍ നിന്ന് ഔട്ട് ആക്കി കളയാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചില്ല. അവളിലെ മത്സരാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ഈ വിമര്‍ശിക്കുന്നവര്‍ക്കാവില്ലല്ലോ ആകെയുള്ളത് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുക എന്നത് മാത്രമാണ്.

    Recommended Video

    Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
     ഡിംപലിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല

    ഇത്രയൊക്കെ സംഭവിച്ചിട്ടും ആ നീളന്‍ മുടിക്കാരിയെ ഹൃദയത്തിലേക്ക് ചേര്‍ത്ത് വെച്ച എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഒരായിരം നന്ദി? നിങ്ങളുടെ സ്‌നേഹം ഇനിയും അവളോടൊപ്പം ഉണ്ടാവണം. നാളെ മുതല്‍ വോട്ടിംഗ് തുടങ്ങുകയാണ് അടുത്ത ഒരാഴ്ച നിങ്ങളുടെ സ്‌നേഹം വോട്ടുകളായി അവള്‍ക്ക് നല്‍കണം. ചുറ്റും നിന്ന് അവളെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ അവളെ വിജയത്തിലേക്കെത്തിക്കാന്‍ നമ്മളൊന്നിച്ചു നില്‍ക്കണം. ആര്‍ക്കും വോട്ട് സ്പ്‌ളിറ്റ് ചെയ്യരുത്. എല്ലാരും ഡിംപലിനൊപ്പം ഉണ്ടാവണം...

    English summary
    Bigg Boss Malayalam Season 3: Why Degraders Failed When Target Dimpal's Physical Condition
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X