For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫൈനല്‍ ഫൈവ് എന്ന് എല്ലാവരും പറഞ്ഞ മത്സരാര്‍ഥി; ഡീഗ്രേഡിങ് കൊണ്ടൊന്നും ഡിംപല്‍ തളരില്ല, കുറിപ്പ് വൈറലാവുന്നു

  |

  ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് ഡിംപല്‍ ഭാലിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. പപ്പയെ കുറിച്ച് നിരന്തരം പറയാറുള്ള ഡിംപലിന് മുന്നിലേക്ക് പപ്പയുടെ വേര്‍പാടിന്റെ വാര്‍ത്തയാണ് എത്തുന്നത്. കരഞ്ഞ് സങ്കടപ്പെട്ട് വീട്ടില്‍ നിന്നും പുറത്ത് പോയ താരം വൈകാതെ തിരികെ വന്നു. ശേഷം ഗംഭീരമായി തന്നെ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു.

  സിംപിളാണ്, സ്റ്റൈലിഷും, ഇഷ റെബ്ബയുടെ വേറിട്ട ചിത്രങ്ങൾ വൈറലാവുന്നു

  ഇനി ബിഗ് ബോസ് വിന്നര്‍ ഡിംപല്‍ ആവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ പേജുകളില്‍ ഡിംപലിനെ സപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം ഡീഗ്രേഡിങ്ങും നടക്കുന്നതായിട്ടാണ് അറിയുന്നത്. എന്നാല്‍ അതൊന്നും അവളോടുള്ള ഇഷ്ടം ഇല്ലാതാക്കുന്നില്ലെന്ന് പറയുകയാണ് ഒരു ആരാധകനിപ്പോള്‍. വിശദമായി വായിക്കാം...

  എഫ് ബിയിലെ ചില ഡീഗ്രേഡ് പോസ്റ്റുകള്‍ക്കപ്പുറം ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ ഇടങ്ങളില്‍ ഡിംപലെന്ന ശക്തയായ മത്സരാര്‍ത്ഥിയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. ബിഗ് ബോസിലേക്ക് വരുമ്പോള്‍ 10കെ ഫോളോവേഴ്സ് പോലും ഇല്ലാതിരുന്ന ഡിംപല്‍ ഇപ്പോള്‍ 231 കെ ഫാമിലിയിലേക്ക് എത്തിയിരിക്കുകയാണ്. കുറ്റപ്പെടുത്തി നാല് പോസ്റ്റ് ഇടുമ്പോള്‍ ഇല്ലാതാവുന്ന ഒന്നല്ല അവളോടുള്ള ഇഷ്ടമെന്നും ഫേസ്ബുക്കിനപ്പുറം ഒരു ലോകമുണ്ടെന്നും ഇനിയെങ്കിലുമൊന്ന് മനസിലാക്കൂ.

  ചെറിയ കുട്ടിപട്ടാളങ്ങള്‍ മുതല്‍ അമ്മമാര്‍ വരെ അവളെ നെഞ്ചോട് ചേര്‍ക്കുന്നു. എല്ലാ പ്രതിസന്ധികളിലും ഈ നീളന്‍മുടിക്കാരിയെ ഹൃദയത്തിലേക്ക് ചേര്‍ത്ത് വെച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. അതോടൊപ്പം നിങ്ങളുടെ സ്‌നേഹം വോട്ടുകളായി ഡിംപലിന് നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നല്‍കുന്ന എല്ലാ ടാസ്‌ക്കിലും മികച്ച പ്രകടനം കാഴ്ചവെച്ച് ശക്തയായ മത്സരാര്‍ത്ഥിയാണെന്ന് ഓരോ നിമിഷവും തെളിയിച്ചവളാണ് ഡിംപല്‍.

  അവിടെയുള്ളവര്‍ ഒരേ സ്വരത്തില്‍ ഫൈനല്‍ ഫൈവിലേക്ക് നിര്‍ദ്ദേശിച്ച ഒരാള്‍. അവളൊരു അസാധ്യ ഗെയിമർ ആണെന്ന് കിടിലം ഫിറോസ് പറഞ്ഞോരാള്‍. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ തനിക്ക് പകരം മറ്റൊരാള്‍ മത്സരിക്കേണ്ട. ഇടറി വീണാലും ഞാന്‍ തനിയെ മത്സരിച്ചോളാമെന്ന് പറഞ്ഞ മനോധൈര്യത്തിന്റെ ഉറച്ച ശബ്ദം. ശരീരത്തിലെ ഒരു അടയാളമല്ല നിന്റെ മൂല്യം അളക്കുന്നത്, തളര്‍ന്നു വീണാലും എഴുന്നേറ്റ് നിന്ന് പോരാടാനുള്ള നിന്റെ പോരാട്ട വീര്യമാണ് നിന്നെ അടയാളപ്പെടുത്തുന്നത് എന്ന് പറഞ്ഞോരാള്‍. അതായിരുന്നു ഡിംപല്‍.

  Mani Kuttan response after Bigg Boss got postponed

  തുടക്കം മുതല്‍ അവസാനം വരെ മത്സരവീര്യം ചോര്‍ന്നു പോകാതിരുന്ന ഒരു മത്സരാര്‍ത്ഥി. കൂടെയുള്ളവര്‍ അവരുടെ ഏറ്റവും ശക്തയായ എതിരാളിയായി ഒരാളെ കാണുക എന്നത് ഒരു മത്സരാര്‍ത്ഥിയുടെ വിജയമാണ്. ആ വിജയം കരസ്ഥമാക്കിയ ഒരാളാണ് ഡിംപല്‍. അവളുടെ പരിശ്രമങ്ങളെ അവളിലെ മത്സരാര്‍ത്ഥിയെ നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്. അവളെ സ്നേഹിക്കുന്നവര്‍ എല്ലാവരും മറക്കാതെ ഡിംപലിന് വേണ്ടി വോട്ട് ചെയ്യണം. ഇതുവരെ അവളെ സ്‌നേഹിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി.

  English summary
  Bigg Boss Malayalam Season 3: Why Degrading Won't Affect Dimpal Bhal, A Viral Write-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X