ഈ ദമ്പതിമാരെ എന്തിനാണ് ബിഗ് ബോസില്‍ കൊണ്ട് വന്നത്? സംശയങ്ങള്‍ക്കെല്ലമുള്ള ഉത്തരങ്ങളുമായി ആരാധകര്‍

മലയാളം ബിഗ് ബോസിലേക്ക് ആദ്യമായിട്ടാണ് ദമ്പതിമാരെ കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഷോ മുന്നോട്ട് എങ്ങനെയായിരിക്കും എന്ന ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. ഒടുവില്‍ ഫിറോസും സജ്‌നയും നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഇരുവരെയും തേടി എത്താറുണ്ട്. ഡിംപലിന് നേരെ നടത്തിയ പ്രശ്‌നങ്ങളില്‍ നിന്നാണ് തുടക്കം.

മഴയും വെള്ളവുമൊക്കെ കഴിഞ്ഞു, ഇനി ഹോട്ട് ഫോട്ടോഷൂട്ട്, സാക്ഷി അഗർവാളിൻ്റെ കിടിലൻ ഫോട്ടോസ് കാണാം

പിന്നീടിങ്ങോട്ട് തന്നെ മറികടക്കാന്‍ ആരുമില്ലെന്നും ബാക്കി എല്ലാവരും മുഖംമൂടി ഇട്ടാണ് നില്‍ക്കുന്നതെന്നും ഫിറോസ് ആരോപിച്ചു. വായില്‍ നിന്നും വരുന്ന വാക്കുകളുടെ പേരില്‍ പലപ്പോഴും അവതാരകനായ മോഹന്‍ലാലില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ എന്തിനാണ് ഫിറോസും സജ്‌നയും എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു ആരാധകന്‍ പറയുകയാണ്.

ഫിറോസും സജ്‌നയും എന്തിന് വന്നു?

'ഇത് വരെ ബിഗ് ബോസ് വീട്ടില്‍ നടന്ന ലക്ഷ്യൂറി ബജറ്റ് ടാസ്‌കുകളിലും, സ്‌പോണ്‍സേഡ് ടാസ്‌കുകളിലും, വിജയിച്ച ടീമുകളില്‍ ഉണ്ടായിരുന്ന നിറസാന്നിധ്യമാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. മാത്രമല്ല ഓരോ ടാസ്‌കിലും കഥാപാത്രമായി മാറാന്‍ ഉള്ള ഇവരുടെ കഴിവും പ്രശംസനീയമാണ്. (പീതാംബരന്‍ മാഷ്, കസ്തുരി, അലക്കുകാര്‍, എന്നിങ്ങനെ)

ഫിറോസും സജ്‌നയും എന്തിന് വന്നു?

ഇത് കൂടാതെ രണ്ട് തവണ ക്യാപ്റ്റന്‍സിയിലേക്കും ഇവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. 5 തവണ എവിക്ഷന്‍ നോമിനേഷനില്‍ വന്നു. 5 തവണയും പബ്ലിക് വോട്ടോടെ സേഫ് ആയി. കൊടുത്ത വീട്ടിലെ ജോലികള്‍ എല്ലാം വളരെ നന്നായി ചെയ്യുന്നു. (പ്രത്യേകിച്ച് കിച്ചന്‍ ഡ്യൂട്ടി). അവിടുള്ള എല്ലാവരെയും മത്സരരാര്‍ഥികളായി കണ്ട് ഗെയിം സ്പിരിറ്റോടെ അവരെ നേരിടുന്നു.

 ഫിറോസും സജ്‌നയും എന്തിന് വന്നു?

വീട്ടില്‍ പിടിച്ച് നില്‍ക്കുന്നതിന് വേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാറില്ല. സേഫ് സോണില്‍ കളിക്കുന്നവരെ പുറത്തു ചാടിച്ചു മത്സരം കൊഴുപ്പിക്കാന്‍ നോക്കുന്നു. വീട്ടിലെ കാര്യങ്ങളോ, സാമ്പത്തിക കാര്യങ്ങളോ, കുട്ടികളെ പറ്റിയോ സെന്റിമെന്റ്‌സ് ഒന്നും പറയാതെ സിംപതി വോട്ടുകള്‍ വേണ്ട എന്ന് പറഞ്ഞു തലയുയര്‍ത്തി മത്സരിക്കുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 ഫിറോസും സജ്‌നയും എന്തിന് വന്നു?

മറ്റുള്ളവര്‍ ഇന്ന ആളെ ഇവിടെ നിന്നും പുറത്താക്കണം എന്ന് ഗ്രൂപ്പായി പ്ലാന്‍ ഇടുമ്പോള്‍, ആ വീട്ടിലെ അവരുടെ യഥാര്‍ത്ഥ മുഖം മാത്രം പുറത്തു വരണം എന്ന് ആഗ്രഹിക്കുന്നവര്‍. ആരെയും അവിടെ നിന്നും കരുതി കൂട്ടി പുറത്താക്കാന്‍ ശ്രമിക്കുന്നില്ല. പ്രതികാര ബുദ്ധിയോടെ ഒരു തവണ പോലും ആരെയും എവിക്ഷന്‍ പ്രോസസ്സില്‍ നോമിനേറ്റ് ചെയ്യുന്നില്ല. ഇവര്‍ തമ്മില്‍ ഉള്ള സ്‌നേഹവും, കരുതലും പരസ്പര ബഹുമാനവും? 100 ശതമാനം തനി തങ്കമാണ്. എന്നൊക്കെയാണ് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X