For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫിസിക്കൽ ടാസ്ക്കുകളിൽ നിന്ന് മാറി നിൽക്കാൻ കാരണം ഇതാണ്, ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് നോബി

  |

  ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയാണ് നോബി മാർക്കോസ്. ഹൗസിൽ ഒന്നാമനായിട്ടാണ് നോബി എത്തിയത്. ഷോ നിർത്തുന്ന 95ാം ദിവസം വരെ താരം ഹൗസിൽ ഉണ്ടായിരുന്നു. അധികം നോമിനേഷനുകളിൽ ഇടം പിടിക്കാത്ത സീസൺ 3 ലെ മത്സരാർഥി കൂടിയായിരുന്നു നോബി. ചെന്നൈയിലെ മത്സരം അവസാനിപ്പിച്ചതിനെ തുടർന്ന് താരം കേരളത്തിൽ എത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് നോബി കൊച്ചിയിലെത്തിയത്.

  പുതിയ ഗെറ്റപ്പിൽ റായ് ലക്ഷ്മി, ചിത്രം നോക്കൂ

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തന്നെ പിന്തുണക്കുന്നവർക്ക് നന്ദി അറിയിച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. കൂടാതെ എല്ലാവരും വോട്ട് ചെയ്യണമെന്നും നോബി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ നോബിയുടെ വോയിസ് ക്ലിപ് പുറത്തു വന്നിരുന്നു. നാട്ടിലെത്തിയതിന് ശേഷമുള്ളതായിരുന്നു ഇത്. എല്ലാവരും നല്ല മത്സരാർഥികളാണെന്നും അടുത്ത സുഹൃത്തുക്കളാണെന്നും നോബി സന്ദേശത്തിൽ പറയുന്നുണ്ട്.

  നോബിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചുവടെ...പ്രിയപ്പെട്ടവരെ ,സംഭവബഹുലമായ കുറെ ദിവസങ്ങൾക്ക്‌ ശേഷം ഞാൻ ഇതാ നമ്മുടെ മണ്ണിൽ തിരിച്ചെത്തി. കൊറോണയും ബ്ലാക്ക്‌ ഫംഗസും യാസും പെരുമഴയുമൊക്കെ താളം ചവിട്ടുന്ന നമ്മുടെ സ്വന്തം നാട്ടിൽ . ഈ നശിച്ച കാലവും കടന്നു പോകും . സമാധാനത്തോടെ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്ന നല്ല കാലം ഇനി വരാനിരിക്കുന്നുണ്ടുറപ്പായും

  ജീവിതത്തിലെ തിളക്കം നിറഞ്ഞ ഒരു ചാപ്ടറായിരുന്നു എനിക്ക്‌ ബിഗ് ബോസ്‌ . നിങ്ങൾ ഓരോരുത്തരും എന്നിലേക്ക്‌ ചൊരിഞ്ഞ അളവറ്റ സ്നേഹമാണു ബിഗ്ബോസ്‌ ഹൗസിൽ എന്നെ ഇത്രയും നാൾ നിലനിർത്തിയത്‌ . ആ സ്നേഹം ഇനിയും തുടർന്നാൽ ബിഗ്ബോസിലെ വിജയം നമുക്കൊപ്പമുണ്ടാകും . ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിൽ വോട്ടിംഗ്‌ ആരംഭിച്ചിട്ടുണ്ട്‌ . സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം നോബി; ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നോബിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. എല്ലാവിധത്തിലുള്ള ആശംസയും പിന്തുണയും അർപ്പിച്ച് പ്രേക്ഷകരും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

  നോബിയുടെ ശബ്ദ സന്ദേശവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബിഗ് ബോസ് ഷോ നിർത്തിയതിനെ കുറിച്ചും വിജയിയെ കണ്ടെത്തുന്നതിനെ കുറിച്ചുമൊക്കെ പങ്കുവെച്ചിരുന്നു. കൂടാതെ തന്നോടൊപ്പം എത്തിയ എല്ലാവരും സുഖമായി ഇരിക്കുന്നുണ്ടെന്നും എല്ലാവരേടും അടുത്ത സൗഹൃദമാണ് ഉള്ളതെന്നും നോബി പറയുന്നു. ബിഗ് ബോസിലെ എല്ലാവരും വളരെ മികച്ച മത്സരാർഥികളാണെന്നാണ് താരം പറഞ്ഞു.

  Mani Kuttan response after Bigg Boss got postponed

  കൂടാതെ തനിക്ക് നേരെ ഉന്നയിക്കപ്പെട്ട വിമർശനത്തിന് മറുപടിയും താരം നൽകിയിട്ടുണ്ട്. ഫിസിക്കൽ ടാസ്ക്കിൽ അധികം പങ്കെടുക്കാത്തത് കാലിന് സുഖമില്ലാതിരുന്നത് കൊണ്ടാണ്. കാലിന്റെ പ്രശ്നം ഹൗസിൽ വെച്ച് വീണ്ടും ബാധിച്ചിരുന്നു. എന്തെങ്കിലും പറ്റി വീണ് കഴിഞ്ഞാൽ വീണ്ടും സർജറി ചെയ്ത് കിടക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് വലിയ ടാസ്ക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി നിന്നത്. തന്നെ കൊണ്ട് പറ്റുന്ന ചെറിയ ടാസ്ക്കുകൾ എല്ലാം ചെയ്തുവെന്നും നോബി പറയുന്നു.

  English summary
  Bigg Boss Malayalam Season 3 Why He Didn't engaged in physical Task, Noby Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X