റംസാന് വളം വെച്ച് കൊടുക്കുന്നത് കിടിലവും നോബിയും, റംസാന്‍ ഒരു പാവയായി മാറിക്കൊണ്ടിരിക്കുന്നു

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. ഇത്തവണ ഷോയിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് റംസാന്‍. ടോപ്പ് ഫൈവില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് റംസാന്‍. നിലവില്‍ കിടിലം ഫിറോസ്, നോബി എന്നിവരെ കൂട്ടുപിടിച്ചാണ് റംസാന്‍ ഷോയില്‍ മല്‍സരിക്കുന്നത്. അഡോണി പോയശേഷം ഇവര്‍ക്കൊപ്പമാണ് കൂടുതല്‍ സമയവും റംസാനെ കണ്ടത്. നോബിക്ക് തുടക്കം മുതല്‍ ഏറെ പ്രിയപ്പെട്ട സഹമല്‍സരാര്‍ത്ഥിയാണ് റംസാന്‍. അതിനാല്‍ തന്നെ നോബിക്കെതിരെ റംസാന്‍ കളിക്കാറില്ല.

kidilam-ramzan-noby

കഴിഞ്ഞ ദിവസം റംസാനും മണിക്കുട്ടനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വഴക്കിന് പിന്നാലെ ഇത് കിടിലത്തിന്‌റെ തന്ത്രമാണെന്നാണ് പലരും പറഞ്ഞത്. മണിക്കുട്ടന്‍-റംസാന്‍ വാക്കേറ്റത്തിനിടെ തന്‌റെ കുടുംബത്തെ കുറിച്ച് പറഞ്ഞതിന് കിടിലം ഫിറോസും ഇടപെട്ട് സംസാരിച്ചിരുന്നു. അതേസമയം ഇത്രയും ടോക്‌സിക് ആയ റംസാന് വളം വെച്ച് കൊടുക്കുന്നത് കിടിലവും നോബിയും ആണെന്ന് ബിഗ് ബോസ് ആരാധികയുടെ കുറിപ്പ് വന്നിരുന്നു.

പുതിയ ലുക്കില്‍ ഹന്‍സിക, താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ശ്രൂതി പ്രസൂണ്‍ എന്ന പ്രേക്ഷകയാണ് റംസാനെ കുറിച്ചുളള എഴുത്തുമായി എത്തിയത്. "ഇത്രയും ടോക്‌സിക് ആയ റംസാന് വളം വെച്ച് കൊടുക്കുന്നത് കിടിലവും നോബിയും ആണ്. ഋതുവിനോടുള്ള പെരുമാറ്റം തൊട്ട്, ചെറുപ്പേര്‍ വരെ എത്രയോ കാരണങ്ങള്‍ ഉണ്ട്....അവനെ ആവശ്യമില്ലാത്തതിന് പറഞ്ഞു വിടുന്നതിനു പകരം അവനെ ഒന്ന് ഉപദേശിച്ചൂടെ ഈ അണ്ണന്മാര്‍ക്...യുവജനങ്ങളെ പ്രതിനിധീകരിച്ചു ബിഗ്ഗ്ബോസ്സില്‍ വന്നതാണ് റംസാന്‍. ശെരിക്കും ഇങ്ങിനെ ആണോ ഒരു പുതു തലമുറ ആകേണ്ടത്. റംസാന്‍ ഒരു പാവയായി മാറിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X