തന്ത്രശാലിയായ ബിഗ് ബോസ് താരം; ലക്ഷത്തില്‍ ഒന്നേ ഇതുപോലെ ഉണ്ടാവുകയുള്ളു, ചരിത്രത്താളുകളിലുണ്ടാവുമെന്ന് ആരാധകൻ
ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കുന്നത് വരെ പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമില്ല. വോട്ടിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഓരോ ഫാന്‍സ് അസോസിയേഷനും. അര്‍ഹതയുള്ളവര്‍ വിജയിക്കട്ടേ എന്നാണ് എല്ലാവര്‍ക്കും പറയാനുള്ളതും. അതേ സമയം ഇനി വരുന്ന ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കുന്ന ഏക മത്സരാര്‍ഥി കിടിലം ഫിറോസ് ആണെന്ന് പറയുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസിലെ തന്ത്രശാലിയായ പ്ലെയര്‍ കിടിലനാണോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായിട്ടാണ് ഫാന്‍സ് എത്തിയത്.
'കാലമെ ഇനിപ്പിറക്കുമോ ഇതുപോലൊരു അവതാരം. ലക്ഷത്തില്‍ ഒന്നേ കാണൂ ഇന്റെലിജന്റ് ഗെയിമിന്റെ മാന്ത്രികനായ ഈ മനുഷ്യനെ പോലൊരാള്‍. സീരിയലാണ് ചില സൈലന്റ് സിനിമക്കും അപ്പുറമാണ് ബിഗ് ബോസ് എന്ന് വിചാരിച്ച് വീക്ഷിച്ചു കൊണ്ടിരുന്ന മലയാളി പ്രേക്ഷകരെ എന്താണ് ബിഗ് ബോസ് ഷോ എന്ന് കാണിച്ചു തന്ന മൈന്റ് ഗെയിമര്‍.

കണ്ടന്റ് ക്രിയേഷനെ കുറിച്ച് യാതൊരു ബോധവും ഇല്ലാത്തവര്‍ ഇയാളുടെ വിരോദിയായി. എന്നാല്‍ ഇന്ന് ബിഗ്‌ബോസ് അവതരിപ്പിച്ച ചാനല്‍ വരെ പറയാതെ പറയുന്നു. അതെ കിടിലം ഫിറോസ് എന്ന മന്ത്രിക പ്ലെയറായിരുന്നു ബിഗ്‌ബോസ് സീസണ്‍ 3 യിലെ തന്ത്രജ്ഞന്‍ എന്ന്. ആദ്യം മുതല്‍ക്കുള്ള എപ്പിസോഡുകള്‍ വിലയിരുത്തി കാണുക. അറിയാം കിടിലത്തിന്റെ മാന്ത്രിക രീതി.
സാരിയിൽ വ്യത്യസ്തത പരീക്ഷിച്ച് ശ്രദ്ധ ദാസ്, നടിയുടെ മനോഹര ഫോട്ടോസ് കാണാം
Recommended Video
ഈ മനുഷ്യന്‍ വിജയിച്ചില്ലെങ്കിലും ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്താളുകളില്‍ വരുംകാല കണ്ടന്‍സ്റ്റന്‍സിനും പ്രേക്ഷകര്‍ക്കും മായത്ത ദൃഷ്ടാന്തമായി എന്നും ഓര്‍മയില്‍ ഉണ്ടായിരിക്കും. നല്ല ഗെയിമര്‍ക്കും പച്ചയായ മനുഷ്യ സ്‌നേഹിക്കുമാണ് നിങ്ങള്‍ വോട്ട് ചെയ്യുന്നതെങ്കില്‍ ഈ മനുഷ്യനാകട്ടെ നിങ്ങളുടെ ഓരോ വോട്ടും.


Click it and Unblock the Notifications











