For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മത്സരം മറന്ന് കൂടെയുള്ളവർക്ക് കിടിലൻ ഫിറോസ് ആശ്വാസവും പ്രചോദനവും ആകുന്നു....

  |

  ഗെയിം മുറുകുന്നതിനോടൊപ്പം കിടിലൻ ഫിറോസിന്റ പേരും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഹൗസിൽ വളരെ സമാധാനമായിട്ടാണ് കിടിലൻ ഫിറോസിനെ കാണുന്നത്. മറ്റുള്ളവരോട് പൊട്ടിത്തെറിക്കുന്നത് വളരെ വിരളമാണ്. ടാസ്ക്കിനിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും ഹൗസിനുള്ളിൽ അനാവശ്യ പ്രശ്നങ്ങൾ ഫിറോസ് പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല.

  അതീവ സുന്ദരിയായി അസ്മിത, ചിത്രം കാണാം

  ക്യാമറ സ്പെയിസ് കിട്ടാൻ പലരും ശബ്ദം ഉയർത്തുമ്പോഴും വീടിന് പുറത്തെ സോഫയിൽ ചിരിച്ചിരിക്കുന്ന ഫിറോസിനെയാണ് അധികവും പ്രേക്ഷകർ കാണുന്നത്. തുടക്കത്തിലെ ഫിറോസിന്റെ തണുപ്പൻ പ്രകൃതം ഹൗസിന് അകത്തും പുറത്തും ചർച്ചയായിരുന്നു. എന്നാൽ ഫിറോസിന്റ വാക്കുകൾ സംഭവിക്കാൻ തുടങ്ങിയപ്പോഴാണ് മറ്റുള്ളവർ ഫിറോസിനെ ശ്രദ്ധിച്ച് തുടങ്ങിയതും അദ്ദേഹത്തിനുള്ളിലെ ഗെയിമറിനെ തിരിച്ചറിഞ്ഞതും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഫിറോസിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ്. ഫിറോസ് മികച്ച ഗെയിമർ മാത്രമല്ല ബിഗ് ബേസ് ഹൗസിലെ മികച്ച മനുഷ്യനാണെന്നും പോസ്റ്റിലൂടെ വരച്ചു കാട്ടുന്നത്. കുറിപ്പ് വായിക്കാം

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റ്

  വീക്കിലി ടാസ്കുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഒരു തവണ അദ്ദേഹം ക്യാപ്റ്റൻസി ടാസ്കിൽ തിരഞ്ഞെടുക്കപ്പെട്ടു.ഒരു തവണ അദ്ദേഹം ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ആരും കരയേണ്ടി വരുന്ന അവസ്ഥ ഉണ്ടായില്ല. തീർച്ചയായും അദ്ദേഹത്തിന്റെ നേതൃ ഗുണം തന്നെയാണ്. ഹൗസിൽ അനാവശ്യമായ വഴക്കുകൾ ഉണ്ടായില്ലെന്നും പോസ്റ്റിൽ പറയുന്നു

  മികച്ച കഴിവുകൾ ഉള്ള ആളാണ് ഫിറോസ്. പലപ്പോഴും അവിടെ നന്നായി കവിത ആലപിക്കാറുണ്ട്. രാജമാണിക്യം ആയി നന്നായി ഡാൻസ് ചെയ്തു. സഖാവ് രാജേന്ദ്രൻ നായരായി നന്നായി അഭിനയിച്ചു.ടാലെന്റ്റ് ഷോയിൽ വ്യത്യസ്തമായും നന്നായി തുള്ളൽ ചെയ്തു. ഒപ്പം നന്നായി സ്ക്രിപ്റ്റ് സ്വയം തയ്യാറാക്കി മിമിക്രി അവതരിപ്പിച്ചു. അവാർഡുമായി ബന്ധപ്പെട്ട ഷോ യിൽ നല്ല അവതാരകനായി. മറ്റൊരു ടാസ്കിൽ നന്നായി ചിത്രം വരച്ചു.

  കൂടെ ഉള്ള മത്സരാർഥികളോട് ക്രൂരമായി പെരുമാറുകയോ മാനസികമായി മുറിവേൽപ്പിക്കുകയോ ചെയ്തിട്ടില്ല, തനിക്കു നേരെയുള്ള വാക്കുകൾ കൊണ്ട് ഉള്ള ആക്രമങ്ങളെ അദ്ദേഹം തന്റെ നിലപാടുകൾ ഉറക്കെ പറഞ്ഞു കൊണ്ട് ശക്തമായി എതിർത്തു ജയിച്ചിട്ടുണ്ട്. ഒപ്പം കൂടെ ഉള്ള മത്സരാർഥികൾ തളർന്നു പോയപ്പോൾ ഒരു ഏട്ടനെ പോലെ അനിയനെ പോലെ ആശ്വാസിപ്പിച്ചു പ്രചോദനം നൽകിയിട്ടുമുണ്ട്- കുറിപ്പിൽ പറയുന്നു.

  Poli Firoz and Sajna Evicted | Audience Response | Filmibeat Malayalam

  ഫിറോസിന് മികച്ച സോഷ്യൽ മീഡിയ സപ്പോർട്ടാണ് ലഭിക്കുന്നത്. എന്നാൽ മറ്റു ചിലർ പറയുന്നത്, ഇത് കിടിലത്തിന്റെ ഗെയിം പ്ലാൻ ആണെന്നാണ്. ഹൗസ് അംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തന്റെ എതിരാളിയെ മോശക്കാരനാക്കി ചിത്രീകരിച്ച് പ്രേക്ഷകരെ അവർക്ക് എതിരാക്കുകയാണ് ചെയ്യുന്നതെന്നാണ് ഒരു കൂട്ടർ പറയുന്നത്. ഫിറോസ്-സജ്ന ദമ്പതിമാരോട് ഇതാണ് കാണിച്ചതെന്നും ഇവർ പറയുന്നു. ഇപ്പോൾ ഡിംപൽ, മണിക്കുട്ടൻ എന്നിവരാണ് കിടിലത്തിന്റെ പ്രധാന എതികരാളികളെന്നും ഇവർക്കെതിരേയും പുറത്താക്കൽ തന്ത്രങ്ങൾ തുടങ്ങിയെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

  English summary
  Bigg Boss Malayalam Season 3: Why Kidilam Firoz Is A Good Gamer, A Write-up About His Pro's,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X