twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടിലത നിറഞ്ഞ സ്ട്രാറ്റജി കിടിലത്തിനാണ്; ബിഗ് ബോസില്‍ വരുന്നതിന് മുന്നെ അദ്ദേഹം തയ്യാറെടുത്തിരുന്നു, കുറിപ്പ്

    |

    പ്രേക്ഷകരുടെ സകല പ്രതീക്ഷകളും മാറ്റി മറിക്കുന്ന കാഴ്ചയാണ് ബിഗ് ബോസില്‍ കാണുന്നത്. അച്ഛന്റെ അപ്രതീക്ഷിതയ വിയോഗത്തെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പുറത്ത് പോയ ഡിംപല്‍ മടങ്ങി എത്തിയിരിക്കുകയാണ്. അതേ സമയം കിടിലം ഫിറോസിന്റെ ചില തന്ത്രങ്ങള്‍ ഇവിടെ പാളി പോകാന്‍ സാധ്യതയുള്ളതായിട്ടാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

    മുന്‍പൊരു ടാസ്‌കില്‍ ഡിംപലുമായി ഏറ്റുമുട്ടിയ ഫിറോസിന് അവതാരകനായ മോഹന്‍ലാലില്‍ നിന്നും തിരിച്ചടി ലഭിച്ചിരുന്നു. ശേഷം സൈലന്റ് ആയെങ്കിലും നോബിയ്ക്കും റംസാനുമൊപ്പം ചേര്‍ന്ന് പുതിയൊരു ഗ്രൂപ്പ് തുടങ്ങിയിരിക്കുകയാണ്. ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഗെയിമിന് വേണ്ടിയുള്ള എല്ലാ സ്ട്രാറ്റര്‍ജിയും കിടിലം ഫിറോസ് നടത്തിയിരുന്നതായി പറയുകയാണ് ഒരു ആരാധകന്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

    bigg-boss-malayalam-season-3-

    'ബിഗ് ബോസില്‍ ഏറ്റവും കുടിലത നിറഞ്ഞ സ്ട്രാറ്റജി ഉള്ളത് കിടിലം ഫിറോസിന് തന്നെയാണ്. അതിന്റെ ആദ്യ ഘട്ടം എന്ന രീതിയില്‍ ഷോ തുടങ്ങുന്നതിന് മുന്നേ പുറത്ത് നല്ല ഫാന്‍ ബെയ്‌സ് ഉണ്ടായിരുന്ന നോബി & റംസാന്‍ കൂടെ നിര്‍ത്തി. നാളിതുവരെ എതിര്‍ക്കേണ്ട പല സമയം ഉണ്ടായപ്പോളും ഈ രണ്ടുപേരെയും എന്നും വെള്ള പൂശി.

    വേറിട്ട ഫോട്ടോഷൂട്ട് ഒരുക്കി രശ്മി ആർ നായർ, പുത്തൻ ചിത്രങ്ങൾ കാണാം

    Recommended Video

    Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

    ഫിറോസിന്റെ ഫൈനല്‍ ഫൈവില്‍ നോബി ഇല്ല. നോബിയെ വെറുപ്പിക്കാതെ നിര്‍ത്തിയാല്‍ അയാളുടെ ഫാന്‍സ് വോട്ട് സ്വാഭാവികമായും കിടിലത്തിന് ലഭിക്കും. മണിയേക്കാള്‍ കൂടുതല്‍ പുറത്താക്കാന്‍ ശ്രമിക്കുന്നത് റംസാനെ തന്നെയാണ്. ചെരുപ്പേറിന് ശേഷം പുറത്ത് നെഗറ്റീവ് ആയിട്ടുണ്ടാകും എന്ന് അയാള്‍ക്ക് ഊഹിക്കാം. മണിക്ക് ഒപ്പം റംസാനെയും നെഗറ്റീവ് ആക്കുക. മണി ഫൈനല്‍ ഫൈവില്‍ ഉണ്ടാകുമെന്ന് ഫിറോസ് തന്നെ പറഞ്ഞിട്ടുണ്ട്. റംസാന്‍ പുറത്തായാല്‍ ആ വോട്ടും ഫിറോസിന് സ്വന്തം. ഇത് മനസിലാകാത്ത മണ്ടന്‍ റംസാന്‍ വീണുകൊടുത്തിട്ടുണ്ട്. അവന്റെ കാര്യം കണ്ടറിയാം..

    English summary
    Bigg Boss Malayalam Season 3: Why Kidilam Firoz Support Noby Marcose And Ramzan, A Write-up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X