For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോബിയെ വിടാതെ പിടിച്ച് വെച്ചിരിക്കുകയാണ്; ആ ചിന്ത ഉണ്ടെങ്കിലും എല്ലാം തേഞ്ഞ മറ്റൊരു മത്സരാർഥി ഇല്ല, കുറിപ്പ്

  |

  നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് ഷോ രണ്ട് ആഴ്ച കൂടി നീട്ടുകയാണ് എന്നുള്ള കാര്യം മത്സരാര്‍ഥികളെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഇതോടെ പ്രേക്ഷകരും ആവേശത്തിലാണ്. പുറത്ത് പോയി തിരിച്ച് വന്ന ഡിംപല്‍ കൂടി വലിയൊരു ശക്തിയായി മാറിയതോടെ കിടിലം ഫിറോസിന് ചില ആശങ്കകള്‍ ഉടലെടുത്തിരിക്കുകയാണ്.

  വേറിട്ട ഫോട്ടോഷൂട്ട് ഒരുക്കി രശ്മി ആർ നായർ, പുത്തൻ ചിത്രങ്ങൾ കാണാം

  തുടക്കം മുതല്‍ പലതരം സ്ട്രാറ്റര്‍ജി പ്രയോഗിക്കുന്ന ഏകവ്യക്തി കിടിലം ഫിറോസാണ്. എല്ലാവര്‍ക്കും അവരുടേതായ സ്ട്രാറ്റര്‍ജി ഉണ്ടെങ്കിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാട് മാറ്റുന്നത് കിടിലനായിരുന്നു. കഴിഞ്ഞ എപ്പിസോഡ് കണ്ടവര്‍ക്ക് ഇക്കാര്യങ്ങള്‍ വീണ്ടും വ്യക്തമായിട്ടുണ്ടാവുമെന്ന് പറയുകയാണ് ഒരു ആരാധകന്‍.

  എല്ലാം തേഞ്ഞു പോയ മത്സരാര്‍ഥി

  എല്ലാം തേഞ്ഞു പോയ മത്സരാര്‍ഥി

  സത്യം പറഞ്ഞാല്‍ വന്ന അന്ന് മുതല്‍ ഇന്ന് വരെ ഇറക്കിയ സ്ട്രാറ്റര്‍ജിയും നടത്തിയ പ്രെഡിക്ഷനും എല്ലാം തേഞ്ഞു പോയ ഇതുപോലൊരു മത്സരാര്‍ഥി ഉണ്ടോ? താന്‍ എന്തോ വലിയ സംഭവമാണെന്നും ബാക്കി ഉള്ളവരെല്ലാം തന്നെ ആശ്രയിച്ചു നില്‍ക്കണമെന്നും, താന്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കണമെന്നും കരുതി ഓരോരോ കാര്യങ്ങള്‍ ചെയ്തു കൂട്ടുന്ന മഹാന്‍.

   ഡിംപലിന്റെ ആരോഗ്യം ആയുധമാക്കി

  ഡിംപലിന്റെ ആരോഗ്യം ആയുധമാക്കി

  വന്ന അന്ന് മുതല്‍ തന്റെ ആശയങ്ങള്‍ കൂടെ നില്‍ക്കുന്നവരില്‍ അടിച്ചേല്‍പ്പിച്ചു അവരെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. ഡിംപലിനെതിരെ ഹെല്‍ത്ത് പറഞ്ഞായിരുന്നു അക്രമണമെങ്കില്‍, സായി അവരുടെ ഗ്രൂപ്പില്‍ നിന്ന് മാറിയതിന്റെ ചൊരുക്ക് തീര്‍ക്കാന്‍ വേണ്ടി ആയിരുന്നു. പൊളി ഫിറോസിനെ കൊണ്ട് ദേഹത്ത് കൈ വെപ്പിച്ചു പുറത്താക്കാന്‍ ആയിരുന്നു സ്ട്രാറ്റര്‍ജി.

   സ്വന്തം തലയില്‍ വീഴ്ത്തിയ സ്ട്രാറ്റര്‍ജി

  സ്വന്തം തലയില്‍ വീഴ്ത്തിയ സ്ട്രാറ്റര്‍ജി

  മക്കളോട് വാപ്പച്ചി ഇവിടെ ഒറ്റപ്പെടുന്നത് കണ്ട് വിഷമിക്കരുത് എന്ന് പറഞ്ഞു കോര്‍ണറിങ് എന്നൊരു ആശയം പുറത്തേക്ക് വിടാന്‍ ശ്രമിച്ചു എങ്കിലും അതും മണിക്കുട്ടന്‍ കഴിഞ്ഞ ദിവസം പൊളിച്ചു കയ്യില്‍ കൊടുത്തു. അവസാനം സ്ട്രാറ്റര്‍ജി ആയിരുന്നു എന്ന് സമ്മതിക്കേണ്ടിയും വന്നു. രസകരമായ കാര്യം എന്തെന്നാല്‍ ഇതൊന്നും വര്‍ക്കൗട്ട് ആയില്ല എന്ന് മാത്രമല്ല തിരിച്ചു സ്വന്തം തലയില്‍ വീഴുകയും ചെയ്തു.

   മണിക്കുട്ടനെതിരെ തിരിഞ്ഞു

  മണിക്കുട്ടനെതിരെ തിരിഞ്ഞു

  മണിക്കുട്ടനെതിരെ വന്ന ദിവസം മുതല്‍ പലതും പ്ലാന്‍ ചെയ്തു എങ്കിലും ഒന്നും ഏറ്റതുമില്ല. പുള്ളിയുടെ പ്രെഡിക്ഷന്‍ ആണ് പ്രധാന കോമഡി. 13 ആഴ്ചകളിലും 13 കലങ്ങിയ പ്രെഡിക്ഷന്‍സ് നടത്തി. പുള്ളിയുടെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ വന്നതില്‍ ഇനി പുറത്തു പോവാനുള്ളത് നോബിയും റംസാനും ആണ് താനും. പുറത്തെ പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതല്‍ ഉള്ളത് നോബിക്കാണ് എന്നാണ് മറ്റൊരു പ്രെഡിക്ഷന്‍. ആ ഒരു ചിന്ത ഉള്ളതുകൊണ്ട് തന്നെയാവും റംസാനും പുള്ളിയും നോബിയെ വിടാതെ പിടിച്ചിരിക്കുന്നത്.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
   മണിയുടെ അച്ഛനെ മോശക്കാരനാക്കി

  മണിയുടെ അച്ഛനെ മോശക്കാരനാക്കി

  ഏറ്റവും പുതിയ സ്ട്രാറ്റര്‍ജി മണിക്കുട്ടന്‍ അച്ഛനെയും വളര്‍ത്തിയ വീട്ടുകാരെയും മോശക്കാരാക്കി കാണിക്കുന്നു. അച്ഛന്‍ മദ്യപിക്കും എന്നൊക്കെ പറഞ്ഞിട്ട് കഴിഞ്ഞ ദിവസം അച്ഛനോട് സ്‌നേഹത്തോടെ സംസാരിച്ചു എന്ന്. അച്ഛന്‍ മദ്യപിക്കുന്ന കാരണത്താല്‍ മക്കളാരും അച്ഛനോട് സ്‌നേഹം കാണിക്കാനോ പ്രകടിപ്പിക്കാനോ പാടില്ല എന്നാണ് വെഞ്ഞാറമ്മൂട് മഹാരാജ്യത്തിന്റെ രാജാവിന്റെ പുതിയ കല്‍പന. ഇതും നേരിട്ട് മണിടെ അടുത്ത് എത്തുമ്പോള്‍ തീരും. അദ്ദേഹത്തിന്റെ പുതിയ സ്ട്രാറ്റര്‍ജിക്കും പ്രെഡിക്ഷനുമായി കട്ട വെയിറ്റിംഗ്.

  English summary
  Bigg Boss Malayalam Season 3: Why Kidilam Firoz's Plans Are Not Working Even Though He Has Support Of Noby
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X