For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ വില്ലന്‍ ഇയാളാണ്; ബാക്കി ആരെ മറന്നാലും ഇദ്ദേഹത്തെ മലയാളികള്‍ മറക്കില്ലെന്ന് ആരാധകര്‍

  |

  താല്‍കാലികമായി നിര്‍ത്തിവെച്ച ബിഗ് ബോസ് വീണ്ടും ആരംഭിക്കുമോ എന്നത് അനിശ്ചിതത്വത്തില്‍ നില്‍ക്കുകയാണ്. പോലീസ് പെട്ടെന്ന് സ്റ്റുഡിയോയിലേക്ക് കയറി വന്ന് ഷോ നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. വൈകാതെ മത്സരാര്‍ഥികളെ എല്ലാം ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.

  പ്രിയപ്പെട്ട പട്ടിക്കുട്ടിയ്ക്കൊപ്പം നടക്കാനിറങ്ങി ബോളിവുഡ് സുന്ദരി, മലൈക അറോറയുടെ പുത്തൻ ഫോട്ടോസ് കാണാം

  ഷോ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു സൈഡില്‍ നടക്കുമ്പോള്‍ താരങ്ങളുടെ പേരിലുള്ള താരതമ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കിടിലം ഫിറോസിനെ കുറിച്ചും അദ്ദേഹത്തിന്റെ കരുതലിനെ കുറിച്ചും ആരാധിക പറയുമ്പോള്‍ അതിന് എതിര്‍ത്ത് കൊണ്ടും നിരവധി പേരാണ് എത്തുന്നത്. വിശദമായി വായിക്കാം...


  സിനിമ അല്ലെങ്കില്‍ സീരിയല്‍ രണ്ടു പേര്‍ക്കാണ് കൂടുതല്‍ റോള്‍ മെയിന്‍ റോള്‍ ആരാണോ അവര്‍ക്കും പിന്നെ കഥയിലെ വില്ലനും. ബിഗ് ബോസ് കൊണ്ട് ഒരു ഉപകാരം ഉണ്ടായി. വെറും നെഗറ്റീവ് വീഡിയോ ക്ലിപ്പ് മാത്രം ഇട്ടു കൊണ്ട് ഇദ്ദേഹത്തെ വില്ലനാക്കി. സീസണ്‍ 3 ലെ ആരെ മറന്നാലും മലയാളികള്‍ ഈ വില്ലനെ മറക്കില്ല. കേരളം മൊത്തം ചിലപ്പോള്‍ അറിയില്ലായിരുന്നു ബിഗ് ബോസില്‍ വരുന്നതിനു മുന്‍പ്.

  എന്നാല്‍ ബിഗ് ബോസിന്റെ മനസ്സറിഞ്ഞ സഹായത്തോടെ കേരളം മൊത്തം അറിയിച്ചു തന്നു ഈ മനുഷ്യനെ. മലയാളത്തിലെ സൂപ്പര്‍ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രം ഇന്നും ഓര്‍മയില്‍ ഉണ്ടാകും. കൂടെ നായകനോ. എന്നാല്‍ ഈ സീസണ്‍ 3 യിലെ നായകനെ, അല്ലെങ്കില്‍ നായകിയെ ബിഗ് ബോസിനോ, പ്രേക്ഷകര്‍ക്കോ സംശയം ഉറപ്പില്ല. ആരാണ് ഇവര്‍ എന്ന്.

  ഒന്നുറപ്പുണ്ട് ഇദ്ദേഹം നല്ലൊരു വില്ലന്‍ റോള്‍ ആണ് ചെയുന്നത്. ഞങ്ങള്‍ മനപ്പൂര്‍വം കരിവാരി തേച്ചെങ്കില്‍ എന്താ. മറ്റുള്ളവരെ പോലെ അല്ല. സീസണ്‍ 3 യിലെ ആരെ മറന്നാലും ഈ മനുഷ്യനെ പ്രേക്ഷകര്‍ മറക്കില്ല എന്ന് ഉറപ്പായി. കിടിലം ഫിറോസിനെ സ്‌നേഹിക്കുന്നത് ഞങ്ങളുടെ അഭിമാനമാണ് ഈ മനുഷ്യന്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രകാശം പരക്കട്ടെ.

  എത്ര വെള്ള പൂശിയിട്ടും കാര്യമില്ല. പുറത്തയാള്‍ വലിയ നെന്മമരം ആയിരിക്കാം, അത് കണ്ട് നിങ്ങക്ക് വലിയ സംഭവവും ആയിരിക്കാം, എല്ലാരും ആ ആംഗിളില്‍ കൂടെ തന്നെ നോക്കി കാണണം എന്ന് പറഞ്ഞാല്‍ ശരിയാവില്ല. ഞങ്ങള്‍ ഒക്കെ ഷോ കണ്ടിട്ടാണ് വിലയിരുത്തുന്നത് അല്ലാതെ പുറത്തെ അയാളുടെ കാര്യങ്ങള്‍ നോക്കീട്ടല്ല, അതെങ്കിലും ഈ വെള്ള പൂശലുകാര്‍ ഓര്‍ത്താല്‍ നന്ന്.

  എന്തായാലും ഇയാള്‍ പറയുന്നതും ചെയ്യുന്നതുമല്ലേ ബിഗ് ബോസിന് കാണിക്കാന്‍ പറ്റൂ. ഇല്ലാത്തത് ഉണ്ടാക്കി കാണിക്കാന്‍ പറ്റില്ലല്ലോ. അതായത് ബിഗ്ബോസില്‍ കാണിച്ചിട്ടുള്ള കാര്യങ്ങളെല്ലാം ഇയാള്‍ പറഞ്ഞതും ചെയ്തതും തന്നെയാണ്. അത് ആളുകള്‍ക്ക് നല്ല കാര്യങ്ങളായി തോന്നാത്തതുകൊണ്ടാണ് ഇയാള്‍ക്ക് നെഗറ്റീവ് ഇമേജ് കിട്ടിയത്.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  ഫിറോസ് തമ്മിലടിപ്പിച്ചു എന്നു പറയുന്നവരോടാണ്. ഫിറോസിന് പ്രായപൂര്‍ത്തിയായ പക്വതയുള്ള ലോകവിവരമുള്ള ആളുകളെ തമ്മിലടിപ്പിക്കാന്‍ പറ്റുമെങ്കില്‍ അത് കക്ഷിയ്ക്ക് അവരിലുള്ള പ്രചോദനത്തിന്റെ ലക്ഷണമാണ്. അങ്ങനെ ഫിറോസ് പറഞ്ഞാലുടന്‍ അവര്‍ക്ക് തെറ്റും ശരിയും വിവേചിച്ചു മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ അതെങ്ങിനെ ഫിറോസിന്റെ കുഴപ്പമാകും. എന്ന് തുടങ്ങി നിരവധി പേരാണ് ഫിറോസിന് പിന്തുണയുമായി എത്തുന്നത്.

  English summary
  Bigg Boss Malayalam Season 3: Why Malayalees Will Never Forget Kidilam Firoz And His Strategies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X