For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്‍ സ്ത്രീകളോട് മിണ്ടിയാല്‍ അതിനെ മോശമായി കാണുന്നവരുണ്ട്, നല്ലൊരു കേള്‍വിക്കാരനാണ് എംക, കുറിപ്പ്

  |

  പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ ഇത്തവണ ബിഗ് ബോസില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ടാസ്‌ക്കുകളിലും മറ്റ് ഗെയിമുകളിലുമെല്ലാം തന്‌റെ കഴിവിന്റെ പരമാവധിയാണ് മണിക്കുട്ടന്‍ പുറത്തെടുത്തത്. ഏത് മല്‍സരമായാലും പ്രേക്ഷരെ രസിപ്പിക്കുന്ന തരത്തിലുളള ചില കാര്യങ്ങള്‍ മണിക്കുട്ടന്‍ ചെയ്യാറുണ്ട്. ആവശ്യമുളള കാര്യങ്ങളില്‍ മാത്രം കയറി ഇടപെടുന്നതാണ് മണിക്കുട്ടന്‌റെ സ്വഭാവം. എതിരെ നില്‍ക്കുന്ന ആളുകളുടെ തന്ത്രങ്ങള്‍ അറിഞ്ഞ് അവര്‍ക്കെതിരെ കരുക്കള്‍ നീക്കാറുമുണ്ട് മണിക്കുട്ടന്‍.

  സ്റ്റൈലിഷ് ലുക്കില്‍ പോസ് ചെയ്ത് മമ്മൂട്ടിയുടെ നായിക,ചിത്രങ്ങള്‍ കാണാം

  ബിഗ് ബോസിലെ സൈലന്‌റ് ഗെയിമറെന്നാണ് പൊതുവെ എംകെയെ കുറിച്ച് പലരും പറയാറുളളത്. അതേസമയം മണിക്കുട്ടന്‍ സ്ത്രീകളോട് മിണ്ടിയാല്‍ അതിനെ മോശമായി കാണുന്ന ആളുകള്‍ ഒരുപാടുണ്ടെന്ന് ബിഗ് ബോസ് ആരാധിക അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ടീന ഷാജന്‍ എന്ന പ്രേക്ഷകയാണ് ഇക്കാര്യം തന്‌റെ കുറിപ്പില്‍ പറയുന്നത്. ഒരു നല്ല ലിസ്റ്റെനെര്‍ എന്നതാണ് മണിക്കുട്ടന്റെ ഏറ്റവും നല്ല ക്വാളിറ്റിയെന്ന് പോസ്റ്റില്‍ പറയുന്നു.

  ഒരാള്‍ എത്ര നേരം ഇരുന്നു സംസാരിച്ചാലും അവരെ മാനിപുലറ്റ് ചെയ്യാതെ നല്ലൊരു കേള്‍വികാരന്‍ ആയി ഇരിക്കാന്‍ മണിക്കുട്ടന് സാധിക്കുന്നുണ്ട്. അതുകൊണ്ട് മണിക്കുട്ടന് മറ്റുള്ള മല്‍സരാര്‍ത്ഥികളേക്കാള്‍ കോമ്പോ ഫാന്‍സും കൂടുതല്‍ ആണ്. മണിക്കുട്ടന്‍ ഡിമ്പല്‍, മണി സൂര്യ, മണി സായി, മണി ഋതു, മണി അനൂപ് അങ്ങിനെ പോകുന്നു ലിസ്റ്റ്. ഇവരെല്ലാം തന്നെ നല്ലൊരു കംഫര്ട്ടബിള് സ്‌പേസ് മണിയുടെ അടുക്കല്‍ കണ്ടിട്ടും ഉണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ എന്ത് ചെയ്താലും അതില്‍ മണിക്കൂട്ടനും വന്ന് വീഴും എന്നത് സ്വാഭാവികം എന്ന് കുറിപ്പില്‍ പറയുന്നു.

  ഡിമ്പല്‍ ഋതു ഇവര്‍ തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം ഒട്ടുമിക്ക ആളുകള്‍ക്കും അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. സായിയെ ഒരു എതിരാളി ആയി കാണുന്ന കൊണ്ടാകും ഋതു അധികം ഡിമ്പലിനെ ശ്രദ്ധിക്കുന്നില്ല. പക്ഷെ ഡിമ്പല്‍ അവിടെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഋതുവിനെ പറ്റിയാണ്. ചിലപ്പോള്‍ വരും ദിവസങ്ങളില്‍ ഇവര്‍ തമ്മില്‍ ഒരു നല്ല അടിയും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഡിമ്പാലിനു കാര്യമായ എന്തോ തെറ്റിദ്ധാരണ ഋതു ആയിട്ടുണ്ടാകും അതവര്‍ പറഞ്ഞു തീര്‍ക്കുന്നതാണ് നല്ലത്.

  മണിക്കുട്ടന്‍ ഏത് മത്സരാര്‍ത്ഥിയോട് പ്രേത്യേകിച്ച് സ്ത്രീകളോട് മിണ്ടിയാല്‍ അതിനെ മോശമായി കാണുന്ന ആളുകള്‍ ഒരുപാടുണ്ട്. സ്ത്രീകള്‍ വളരെ കംഫര്‍ട്ട് ആയി അവരുടെ കാര്യങ്ങള്‍ തുറന്നു പറയുന്ന നല്ല സുഹൃത്തായി മണിയെ കണ്ടാല്‍ അതയാളുടെ സ്വഭാവത്തിന്റെ ഗുണമല്ലേ. മണിക്കുട്ടന്റെ പേര് ചേര്‍ത്ത് ഡിമ്പല്‍, രമ്യ, ഋതു, സൂര്യ ആങ്ങിനെ എല്ലാവരെയും വെച്ച് വളരെ മോശം കമെന്റുകള്‍ ആണ് വരുന്നത്.

  ഡിമ്പല്‍ മണിയെ കെട്ടിപിടിച്ചു, രമ്യ കയ്യില്‍ പിടിച്ചു എന്നൊക്കെ. എന്തുകൊണ്ട് പുരുഷന്മാരോട് മിണ്ടികൂടാ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്, ആങ്ങിനെ പുരുഷനും പുരുഷനും മാത്രം ചേര്‍ന്നാലേ സൗഹൃദം ഉണ്ടാകു എന്നില്ല, സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാല്‍ അത് പ്രണയവും അല്ല. സൗഹൃദങ്ങള്‍ ഉണ്ടാകട്ടെ, അത് ഒരു സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ വന്നാല്‍ അത്രയും നല്ലത്.. ഋതു ഒരുപാടു നാള്‍ റംസാനെ ഒരു നല്ല സുഹൃത്തായി കണ്ടെങ്കിലും ഒരുപക്ഷെ അത് അവനില്‍ നിന്നും തിരികെ കിട്ടാത്തകൊണ്ടാകും മണിക്കൂട്ടനോട് കൂട്ടുകുടുന്നെ.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  ഡിമ്പല്‍ ആണേല്‍ മജ്‌സിയ പോയതില്‍ പിന്നെ നല്ലൊരു സുഹൃത്തായി മണിക്കൊപ്പം ഉണ്ട്. ആള്‍കാര്‍ കുറഞ്ഞതുകൊണ്ട് ഇനിയും അവരുടെ സംഭാഷണങ്ങള്‍ കൂടുതല്‍ കാണുന്നതാകും. ഇത്രയും പിറകെ നടന്നു വെറുപ്പിച്ചിട്ടും സൂര്യയെ ഒരു വാക് കൊണ്ട് പോലും മണിക്കുട്ടന്‍ വേദനിപ്പിച്ചിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം. അവനവന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി ഉള്ള സഹൃദങ്ങള്‍ ഉണ്ടാകും. പക്ഷെ സ്വയം തേടി കണ്ടെത്തുന്ന സൗഹൃദങ്ങള്‍ നില നിന്ന് പോകണേല്‍ നല്ലൊരു കേള്‍വിക്കാരന്‍ കൂടി ആകണം..മണിക്കുട്ടന്‍ ഇഷ്ടം.

  English summary
  Bigg Boss Malayalam Season 3: Why Manikuttan Is Criticised When He Talk With Female Contestants, A Fan Girl Write-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X