For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് സീസൺ 3യുടെ അടിത്തറ എന്നത് മണിക്കുട്ടൻ തന്നെയാണ്, തെളിവ് പുറത്ത്...

  |

  ബിഗ് ബോസ് സീസണൻ 3 ലെ മികച്ച മത്സരാർഥിയാണ് മണിക്കുട്ടൻ . സാധ്യത ലിസ്റ്റിൽ പോലും ഇടം പിടിക്കാതിരുന്ന മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. താരജാഡകളില്ലാതെ ബിഗ് ബോസ് ഹൗസിലും ടാസ്ക്കിലുമെല്ലാം മണിക്കുട്ടൻ സജീവമായിരുന്നു. ഇത് താരത്തിന് ആരാധകരെ കൂട്ടിയിട്ടുണ്ട്. തുടക്കത്തിൽ ഹൗസിനുള്ളിൽ പോലും മണിക്കുട്ടന് ആരാധകരുണ്ടായിരുന്നു. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടന്നപ്പോഴാണ് താരത്തിന് നേരെ വിമർശനങ്ങൾ തല പൊക്കാൻ തുടങ്ങിയത്.

  ഗ്ലാമറസ് ലുക്കിൽ രശ്മി നായർ, ചിത്രം വൈറലാകുന്നു

  തുടക്കത്തിൽ ടാസ്ക്കുകളിലും ആക്ടിവിറ്റികളിലും ആദ്യ സ്ഥാനത്തായിരുന്നു മണിക്കുട്ടൻ. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് എത്തിയപ്പോൾ താരം അൽപം പിന്നിലേയ്ക്ക് പോയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മണിക്കുട്ടനെതിരെ പറയാനുളള ഒരു ആയുധമാക്കി ഇത് എടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മണിക്കുട്ടനെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണ്. മണിക്കുട്ടനെ അങ്ങു ഒതുക്കി കളായമെന്നു വിചാരിക്കേണ്ട എന്നാണ് മണിക്കുട്ടൻ ആരാധകർ പറയുന്നത്. ബിഗ് ബോസ് ഹൗസിൽ മണിക്കുട്ടൻ നൽകിയത് പോലെയുള്ള ഒരു ബെസ്റ്റ് ഗെയിം ഹൗസിലുള്ള മറ്റാരും നൽകിയിട്ടില്ലെന്നാണ് ആരാധകൻ കുറിപ്പിൽ പറയുന്നത്.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  മണിക്കുട്ടനെ അങ്ങു cക് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.
  ബിഗ് ബോസ്ഡ് സീസൺ 3 തുടങ്ങിയ അന്ന് തൊട്ടു മോർണിംഗ് ടാസ്‌ക് ,ഡെയിലി ടാസ്‌ക് ,വീക്കിലി ടാസ്‌ക് ഏതുമായിക്കോട്ടെ മണിക്കുട്ടന്റെ ബെസ്റ്റ് അവടെ കൊടുത്തിട്ടുണ്ട്. മറ്റൊരു കണ്ടസ്റ്റന്റിനും അതിനെ മറികടന്നു മണിക്കുട്ടനെ വെല്ലുവിളിക്കാൻ ഉള്ള പെർഫോമൻസ് അവിടെ ചെയ്തിട്ടില്ല എന്നത് പകലുപോലെ സത്യമാണ്...ജനങ്ങൾടെ മനസ്സിൽ ഇത്രയും ആഴത്തിൽ കയറിയ മത്സരാർഥി വേറെ ഇല്ല 15 വർഷത്തെ സിനിമ ജീവിതത്തിൽ അയാൾക്ക്‌ ലഭിക്കാത്ത ആരാഥകരെയാണ് സ്വന്തം വ്യക്തിത്വവും കഴിവും കൊണ്ട് മണിക്കുട്ടൻ നേടിയെടുത്തത്.

  ആ വീട്ടിലേക്കു കാലെടുത്തു വെക്കുമ്പോൾ ഒരു ഫാൻസും ഇല്ലാതെയാണ് അയാൾ കയറിയത്. എംകെ ആർമി എന്നത് മണിക്കുട്ടൻ നേടി എടുത്തതാണ്.
  ഇനി അദ്ദേഹത്തിന് തന്റെ കഴിവും വ്യക്തിത്വവും ആരുടെയും മുന്നിൽ പ്രൂവ് ചെയ്യണ്ട കാര്യമില്ല. .പിന്നെ ടിക്കറ്റ് ടു ഫിനാലെ വെച്ചു മണിക്കുട്ടനെ അങ്ങു ഒതുക്കാന്നു വിചാരികണ്ട മക്കളെ. ഗെയിമിൽ ജയം, തോൽവി എല്ലാം സ്വഭാവികം ആണ്. പക്ഷേ ഇന്നുവരെ ഒരു വെല്ലുവിളികളും അദ്ദേഹം ഏറ്റെടുക്കാതിരുന്നിട്ടില്ല.ഒരു സബ്സ്റ്റിട്യൂട്ടിനെയും വെച്ചു കളിച്ചിട്ടില്ല. അതോണ്ട് ചൊറിയുന്നവന്മാര് ചൊറിഞ്ഞോ.. പക്ഷേ കടലിൽ കല്ലെറിയുന്നത് പോലെ ആണ് മണിക്കുട്ടൻ എന്ന ജനപ്രീയനെ താഴ് ത്തികേട്ടൻ നോക്കുന്നത്.

  മണികുട്ടനെന്ന പ്രതിഭയെ പലരും ടാർജറ്റ് ചെയുന്നു ഭയക്കുന്നു . അതിനുള്ള തെളിവ് ; അനൂപിന്റെ തിരിച്ചു വരവ്. .റംസാൻ നോമിനേഷൻ കാർഡ് കൊടുക്കിലെന്നു മനസിലായ അനൂപ് മണിക്കൂട്ടനുമായി അടുക്കുന്നു. മണിക്കുട്ടന്റെ കൂടെ നിന്നിട്ടെ കാര്യം ഒള്ളു എന്നു മനസിലാക്കിയതിനാൽ, സൂര്യയുടെ പ്രണയനാടകം , ഫിറോസ് ,റംസാൻ നോബി എന്നിവർ അയൽകൂട്ടം കൂടി മണിക്കുട്ടനെ ടാർജറ്റ് ചെയ്തു കളിക്കുന്നു.സ്‌ട്രോങ് ആണെന് മനസിലായപ്പോൾ, .സായി വിഷ്ണു അയൽകൂട്ടം വിട്ടു മണികുട്ടനുമായി അടുക്കുന്നു.ഇപ്പോ മണികുട്ടൻ ചേട്ടാ എന്നു വിളിച്ചു നടക്കുന്നു.

  Bb 3 എന്ന പ്രോഗ്രാമിന്റെ അടിത്തറ എന്നതു മണിക്കുട്ടൻ തന്നെയാണ്. അതിനുളള തെളിവ്. മണിക്കുട്ടൻ ബിബി വിട്ടു കണ്ണീരോടെ ഇറങ്ങിപോയപ്പോൾ തകർന്നത് ലക്ഷകണക്കിന് പ്രേക്ഷകരുടെ ഹൃദയമാണ്. ഇത്രയധികം ജനങ്ങൾ ഒരു വ്യക്തിയുടെ തിരിച്ചു വരവിനായി കാത്തിരുന്നിട്ടില്ലാ. BB cafe കണ്ട എല്ലാവർക്കും അതു മനസിലായി കാണും.10 K മുകളിൽ view ഉള്ള ലൈവ് അവരുടെ പ്രോഗ്രാമിൽ ആദ്യമായി. മണിക്കൂട്ടനു വേണ്ടി അദ്ദേഹത്തിന്റെ ആരാധകർ അവിടെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. മൂന്നാം നാൾ അയാൾ ഉയർത്തെഴുന്നേൽകും എന്ന വാക്കിൽ വിശ്വസിച്ചു കാത്തിരുന്നതു ലക്ഷങ്ങളാണ്. ഏഷ്യാനെറ്റിന് പോലും അതു സമ്മതിക്കാതെ ഇരിക്കാൻ സാധിക്കില്ല.

  എംകെ ഇല്ലെങ്കിൽ ബിബി ഇല്ല എന്നു പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞു. തിരിച്ചു വരുന്ന വീഡിയോ യൂട്യൂബിൽ രണ്ടു ദിവസം കൊണ്ട് കണ്ടതു 2M ആളുകളാണ്. അതു ചരിത്രം തന്നെയായിരുന്നു.മക്കളെ എംകെയും എംകെ ഫാൻസും സ്‌ട്രോങ്ങാണ്. ഒരുതീയാണ് ..അതു ആളികത്തും.കെടുത്താൻ ആവില്ല
  നിങ്ങൾക് ഒരു മണിക്കുട്ടനെയെ കളിയാക്കാൻ പറ്റു.. എന്നാൽ ഇവിടെ പുറത്തു അദേഹത്തിന് വേണ്ടി ചങ്ക് പറിച്ച് കൊടുക്കാൻ ലക്ഷകണക്കിന് മണിക്കുട്ടന്മാർ റെഡി ആണ്; ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

  ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

  English summary
  Bigg Boss Malayalam Season 3: Why Manikuttan Is The Biggest Gamer Of This Season, A Fan Write-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X