നോബിയെ നോമിനേറ്റ് ചെയ്യാൻ മറ്റുള്ളവർക്ക് പേടിയാണ്, സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു....

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 100 ദിവസം പൂർത്തിയാക്കാൻ ആഴ്ചകൾ മാത്രമാണ് ഇനിയുളളത്. 19 പേരുണ്ടായിരുന്ന ഹൗസിൽ ഇപ്പോൾ 9 പേർ മാത്രമാണ് അവശേഷിക്കുന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഇവർ 9 പേരും ഹൗസിൽ കാഴ്ച വെയ്ക്കുന്നത്.

noby

അതീവ ഗ്ലാമറസായി നടി സാനിയ അയ്യപ്പൻ, ചിത്രം കാണാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തിങ്കളാഴ്ച ഹൗസിൽ നടന്ന നോമിനേഷനെ കുറിച്ചാണ്. സായ് വിഷ്ണു, ഋതു , സൂര്യ, രമ്യ, മണിക്കുട്ടൻ, റംസാൻ എന്നിവരാണ് 12ാം വാരത്തിലെ എവിക്ഷനിൽ എത്തിയിരിക്കുന്നത്. ഇവർ ആറു പേരും ടോപ്പ് ഫൈവിൽ ഇടം പിടിക്കാവുന്ന മത്സരാർഥികളുമാണ്. കിടിലവും നോബിയും ക്യാപ്റ്റനായ അനൂപുമാണ് ഇത്തവണ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്.

നേമിനേഷനിൽ വരാതെ നോബി

കിടിലൻ മികച്ച ഗെയിമറാണ്. സാധാരണ എവിക്ഷനിൽ എത്താറുമുണ്ട്. എന്നാൽ നോബി അധികം നോമിനേഷനിൽ എത്താറില്ല. ഇപ്പോഴിത ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നോബിയെ നോമിനേറ്റ് ചെയ്യാത്തതിൽ ഹൗസ് അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനമണ് ഉയരുന്നത്. താരതമ്യേനെ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കുറച്ച് നോമിനേഷനിൽ വന്നിരിക്കുന്ന മത്സരാർഥിയാണ് നോബി മാർക്കോസ്. എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് നോബിക്കുള്ളത്.ഈ സൗഹൃദമാണ നോബിയെ നോമിനേഷനിൽ നിന്ന് രക്ഷപ്പെടുത്തുന്നതത്രേ.

ഹൗസിൽ നിന്നിട്ട് കാര്യമില്ല

നോബി ഇനിയും ഹൗസിൽ നിന്നിട്ട് കാര്യമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഷോ അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉളളത്. ഇനിയുള്ള ദിവസങ്ങളിൽ കടുത്ത കടമ്പകളാകും മത്സരാർഥികൾക്ക് മറി കടക്കേണ്ടി വരുക. എന്നാൽ നോബിക്ക് മത്സരത്തിനോടൊപ്പം നീങ്ങാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഹൗസിലെ മറ്റ് അംഗങ്ങളുടെ കരുണ്യം കൊണ്ടാണ് താരം നിലനിൽക്കുന്നതെന്നു പ്രേക്ഷകർ പറയുന്നു.

ഭയം

നോബിക്കെതിരെ വ്യക്തമായ കാരണങ്ങൾ ഉണ്ടായിട്ടും നോമിനേറ്റ് ചെയ്യാത്ത മത്സരാർഥികൾക്ക് നേരേയും വിമർശനം ഉയരുന്നുണ്ട്. ഇമേജിനെ ഭയന്നാണ് നോബിയെ നോമിനേറ്റ് ചെയ്യാത്തത് എന്നാണ് പ്രേക്ഷകർ പറയുന്നത്. നോബിയെ നോമിനേറ്റ് ചെയ്താൽ അത് തങ്ങളെ നെഗറ്റീവ് ആയി ബാധിക്കുമോ എന്ന ഭയവും മറ്റുള്ളവർക്കുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. അടുത്ത ആഴ്ച എല്ലാരേയും നോമിനേഷനിൽ ഇടട്ടെ എറ്റവും ബസ്റ്റ് ആയവരെ പ്രേക്ഷകർ ഫൈനലിലേക്ക് തീരുമാനിക്കട്ടെ എന്നും സോഷ്യൽ മീഡിയയിൽ കമന്റ് ഉയരുന്നുണ്ട്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
നോബിക്ക് പിന്തുണ

അതേസമയം നോബിയെ പിന്തുണക്കുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അവിടെ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന വ്യക്തി നോബിയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. നോബിയ്ക്ക് നിരവധി സപ്പോർട്ടേഴ്സ് ഉണ്ടെന്നും അവര് ആരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നില്ല എന്നെ ഒള്ളൂ പക്ഷെ വോട്ട് ചെയ്യണ്ടി വന്നാൽ ഏറ്റവും കൂടുതൽ ആളുകൾ നോബിക്ക് ആവും ചെയ്യുക എന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X