എംകെയും ഡിംപലുമില്ല, ആദ്യത്തെ മൂന്ന് സ്ഥാനം ഋതുവിനും അനൂപിനും കിടിലത്തിനും, കാരണം ഇതാണ്..

ബിഗ് ബോസ് സീസൺ 3 താൽക്കാലികമായി നിർത്തി വെച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. ഷോ അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴായിരുന്നു ഹൗസിന് പൂട്ട് വീണത്. ഉടനെ തന്നെ ഷോ സംപ്രേക്ഷണം ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് പ്രേക്ഷകർ. ബിഗ് ബോസ് സീസൺ 3ക്ക് താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണെങ്കിലും ഷോയെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ കനക്കുകയാണ്.

ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായുളള മത്സരങ്ങളായിരുന്നു 14ാം ആഴ്ച ഹൗസിൽ നടന്നുകൊണ്ടിരുന്നത്. ഈ സമയത്താണ് ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സീസൺ3 ടോപ്പ് ത്രീ വിന്നേഴ്സിനെ കുറിച്ചാണ് .ഋതു, അനൂപ്, കിടിലൻ ഫിറോസ് എന്നിവരുടെ പേരാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലേയ്ക്ക് ഉന്നയിക്കപ്പെടുന്നത്.

ടോപ്പ് ത്രി

വ്യക്തമായ കാരണങ്ങളോടെയാണ് ഒരു ബിഗ് ബോസ് സീസൺ ആരാധകൻ ടോപ്പ് 3 ലേക്ക് താരങ്ങളുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. ഋതു, അനൂപ്, കിടിലൻ ഫിറോസ് എന്നവർ ബിഗ് ബോസിലെ മികച്ച മത്സരാർഥികളാണ് . ഷോ അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് വരുമ്പോൾ ഇവരുടെ പേരുകൾ ഹൗസിന് അകത്തും പുറത്തു ചർച്ചയാകുന്നുണ്ട്. ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ഋതു

ഋതുവിനെയാണ് ആദ്യ സ്ഥാനത്തിന് അർഹയായി നിർദ്ദേശിക്കുന്നത്. നല്ല വ്യക്തിത്വം, എപ്പോഴും pleasant, സഹജീവികളോട്‌ സ്നേഹം, കലാപരമായ കഴിവുകൾ(Singer, dancer), സ്ട്രോങ്ങായിട്ടുള്ള അഭിപ്രായങ്ങളും നിലപാടുകളും ശബ്ദം ഉയർത്തി ആരോചകമാക്കാതെ അവതരിപ്പിക്കാനുള്ള കഴിവ്‌ and of course beautiful. എന്നാണ് ആരാധകൻ പറയുന്നത്. ബിഗ് സീസൺ3 ലെ ശക്തമായ മത്സരാർഥിയാണ് ഋതു മന്ത്ര. ഡിംപലും ഋതുമന്ത്രയുമാണ് സീസൺ 3 ലെ സ്ത്രീ മത്സരാർഥികൾ

അനൂപ്

ആരാധകന്റെ പോസ്റ്റിൽ രണ്ടാം സ്ഥാനത്ത് നടൻ അനൂപ് കൃഷ്ണയുടെ പേരാണ് പറയുന്നത്. ടാസ്ക്ക് നല്ല സ്പിരിറ്റിൽ ചെയ്യും, സ്നേഹം കെയറിങ്ങ് , മറ്റുള്ളവരുടെ വിഷമങ്ങളുമൊക്കെ മനസിലാക്കാനുള്ള കഴിവ്‌(empathy), പരദൂഷണം കുറവ്‌, പേടിയില്ലാതെ ശക്തമായി പ്രതികരിക്കാനുള്ള്‌ മനോധൈര്യം എന്നിവയാണ് അനൂപിനെ കുറിച്ച് പറയുന്നത്. ഹൗസിലും പുറത്തും വളരെ കുറച്ച് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ.

കിടിലൻ ഫിറോസ്

മൂന്നാം സ്ഥാനത്തിന് അർഹനായ വ്യക്തിയായി കിടിലൻ ഫിറോസിന്റെ പേരാണ്ആരാധകൻ ഉന്നയിക്കുന്നത്. ഫിറോസ് Firoz: overall rounded personality, clear ആയി അഭിപ്രായങ്ങൾ പറയാനുള്ള കഴിവ്‌, സമൂഹത്തിന്‌ positive ആയിട്ടുള്ള നിലപാടുകൾ, കലാപരമായ കഴിവുകൾ (പ്രസംഗം കവിതകൾ ) എന്നിവയെ ചൂണ്ടി കാണിച്ച് കൊണ്ടാണ് കിടിലൻ ഫിറോസിന്റെ പേര് മൂന്നാം സ്ഥാനത്തേയ്ക്കായി നിർദ്ദേശിക്കുന്നത്. ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. കൂടാതെ ഡിംപൽ, സായ് , മണിക്കുട്ടൻ, റംസാൻ, നോബി എന്നിവരുടെ പേരുകളും ആദ്യത്തെ മൂന്ന് പേരുടെ സ്ഥാനങ്ങളിലേയ്ക്ക് പ്രേക്ഷകർ നിർദ്ദേശിക്കുന്നുണ്ട്.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

ഫേസ്ബുക്ക് പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X