For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തു കൊണ്ട് ഋതു മന്ത്ര? മറ്റ് മത്സരാര്‍ഥികള്‍ ഋതുവിന് താഴെയാണെന്ന് പറയാന്‍ കാരണമുണ്ട്, വിശദമാക്കി ഫാന്‍സ്

  |

  ബിഗ് ബോസിനൊരു ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. തൊണ്ണൂറ്റിയഞ്ച് ദിവസവും പൂര്‍ത്തിയായി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഷോ നിര്‍ത്തി വെക്കേണ്ടി വരുന്നത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ ബിഗ് ബോസ് വിജയിയെ തീരുമാനിക്കുമെന്നാണ് ചാനല്‍ പുറത്ത് വിട്ട വീഡിയോയില്‍ സൂചിപ്പിക്കുന്നത്.

  ഫാന്‍സ് പേജുകളില്‍ പല താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. അവിടെയും വിജയ സാധ്യത ഋതു മന്ത്രയ്ക്ക് ഉണ്ടെന്ന് പറയുകയാണ് ആരാധകര്‍. നിലവില്‍ ബിഗ് ബോസിനുള്ളിലെ മറ്റ് മത്സരാര്‍ഥികളുമായി താരതമ്യം ചെയ്തുള്ള എഴുത്താണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  ഒരു റിയാലിറ്റി ഷോ യില്‍ റിയല്‍ ആയി നിന്ന ഒരേ ഒരാള്‍. വോട്ട് കിട്ടാന്‍ വേണ്ടി ഒരു കള്ളത്തരവും കാണിക്കാത്ത നിലപാടുകള്‍ ആരോടും വ്യക്തമായി പറയുകയും തെറ്റുകള്‍ വന്നാല്‍ ക്ഷമ ചോദിക്കാന്‍ ഉള്ള മനസ്സും, പുറകെ നടന്ന് ചൊറിഞ്ഞാല്‍ വേണ്ടതിന് മാത്രം വ്യക്തമായ മറുപടി കൊടുക്കുകയും അല്ലാത്തത് അവഗണിക്കുകയും ചെയ്യുന്ന രീതി. പെര്‍ഫോമന്‍സില്‍ മണിക്കുട്ടന് ഒപ്പം പിടിച്ചു നിന്ന ഒരേ ഒരു മത്സരാര്‍ഥി. ഡേ ഒന്ന് മുതല്‍ 95 ദിവസവും ബിഗ് ബോസ് ഹൗസില്‍ നിന്ന ആള്‍.

   എന്തുകൊണ്ട് മറ്റുള്ളവര്‍ ഋതുവിന് താഴെ

  എന്തുകൊണ്ട് മറ്റുള്ളവര്‍ ഋതുവിന് താഴെ

  1. മണിക്കുട്ടന്‍ - ലാലേട്ടന്‍ വഴക്ക് പറഞ്ഞപ്പോള്‍ തന്റെ ഇമേജ് പോയി എന്ന് പേടിച്ച് ബിഗ് ബോസ് ഹൗസില്‍ നിന്ന് പോയി. തിരിച്ച് വന്ന് ഡിംപലിന്റെ നിഴലായി നിന്നു.

  2. ഡിംപല്‍ - സിംപതിയും വോട്ട് പിടിക്കാന്‍ ഉള്ള ചീപ്പ് സ്ട്രാറ്റജിയും എടുത്ത് കളിച്ച് പിആര്‍ ന്റെ ബലത്തില്‍ മാത്രം മുന്നോട്ട് പോയ മത്സരാര്‍ത്ഥി. പുറത്ത് പോയ ശേഷം ആളുകളെ അറിഞ്ഞ് കുറ്റം പറച്ചിലും പരദൂഷണവും ഗ്രൂപ്പ് കളിയിലും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായ മണിക്കുട്ടനെ അവസാന സ്ഥാനത്ത് എത്തിച്ചു.

  3. അനൂപ് - ഫിസിക്കല്‍ ടാസ്‌കും അടുക്കളയും മാത്രം അല്ലാതെ പറയാന്‍ ഒന്നും ഇല്ല. 33 വയസുള്ള ഒരു യുവാവ് മയിലിനെ വാങ്ങിയില്ല, അത് ചെയ്തില്ല, ഇത് ചെയ്തില്ല എന്ന രീതിയില്‍ നല്ല കരച്ചിലും പരാതി പറച്ചിലും സീരിയലിലെ അമ്മായിയമ്മ കഥാപാത്രം ആയി ജീവിച്ചു. ആദ്യ 50 ദിവസം ആള് അവിടെ ഉണ്ടൊ എന്ന് പോലും അറിഞ്ഞില്ല.

  4. നോബി - ഒന്നും പറയാനില്ല. നോബി ചേട്ടന്‍ നല്ല മനസ്സിന് ഉടമയാണ്. പക്ഷേ ബിഗ് ബോസില്‍ ആദ്യമേ പുറത്താകേണ്ട ഒരു വ്യക്തി. അവിടെയും ഇവിടെയും ചില പൊട്ടലും ചീറ്റലും പോലെ ഇടയ്ക്ക് എന്തെങ്കിലും പെര്‍ഫോമന്‍സ്. ഇക്കൂട്ടത്തില്‍ ഏറ്റവും ലാസ്റ്റ് വരേണ്ട ആള്‍.

  5. സായ് വിഷ്ണു - ആള് സാധാരണ കുടുംബത്തില്‍ നിന്നും വന്നു എന്ന് സിംപതിയും ചേര്‍ത്ത് മാര്‍ക്കറ്റ് ചെയ്തു. പരദൂഷണം ആയിരുന്നു പ്രധാന ആയുധം. സ്വന്തം നിലനില്‍പിന് പല ഗ്രൂപ്പിലും നിന്നു. എല്ലാവരും ഓടിച്ചു വിട്ടു. ലാസ്റ്റ് ഗ്രൂപ്പുകളെ വിമര്‍ശിച്ചു കൈയ്യടി നേടി. ടാസ്‌കുകള്‍ എടുത്താല്‍ ഏറ്റവും മോശം ഒരാള്‍ ആണ് സായ്. ഫിസിക്കല്‍ ടാസ്‌കില്‍ തന്നേക്കാള്‍ ആരോഗ്യം ഉള്ള ഒരാളോട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാവാത്ത വ്യക്തി. കൂടുതലും സ്ത്രീകള്‍ ആയിരുന്നു സായിയുടെ പ്രധാന ഇരകള്‍. നല്ല കരച്ചിലും പ്രധാന കൈമുതല്‍.

  6. റംസാന്‍ - ഒരു മെച്ചുരിറ്റി ഇല്ലാത്ത സ്വഭാവം. ഓവര്‍ ദേഷ്യം, വാശി, ഗ്രൂപ്പ് കളി. ലാലേട്ടന്‍ വരെ ശിക്ഷിച്ച ഒരു മത്സരാര്‍ത്ഥി. പെര്‍ഫോമന്‍സ്, ടാസ്‌ക് എന്നിവ നന്നായി ചെയ്താലും വികാരം കൂടി പലതവണ ടാസ്‌കുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. ആദ്യ 3 സ്ഥാനത്ത് ഒരാളായി പരിഗണിക്കാം.

  7. കിടിലന്‍ ഫിറോസ്- നല്ല പോലെ ഗെയിം കളിച്ച് മുന്നേറി എങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് ഇമേജ് ഉണ്ടാക്കി. രണ്ടു തവണ മോശം പ്രസ്താവന നടത്തി ഒരു ഘട്ടത്തില്‍ പുറത്ത് പോവേണ്ടിയിരുന്ന മത്സരാര്‍ഥി. വോട്ട് കിട്ടാന്‍ ചാരിറ്റിയെ കൂട്ട് പിടിച്ചു. പല കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും മാറ്റി പറയല്‍. ഒന്നും പറയാന്‍ ഇല്ലാതെ വന്ന ഋതുവിനെ പ്രായവ്യത്യാസം ഉള്ള ചേച്ചി ഒരു അനുജനെ പോലെ കൂടെ നിന്ന റംസാനെ മലയാളികളില്‍ ചിലരും പിആര്‍ വര്‍ക്കേഴ്‌സും കൂടി മോശമായി ചിത്രീകരിച്ചു.

  ഏറ്റവും മികച്ച മത്സരാര്‍ത്ഥിയെ എത്രയോ മോശമായി ഡീഡ്രേഡ് ചെയ്തു. എന്നിട്ടും അവിടെ നില്‍ക്കുന്നതും ലാലേട്ടന്‍ ക്യാപ്റ്റന്‍ ആക്കിയതും ഈ പറഞ്ഞ ഡീഗ്രേഡിനേക്കാള്‍ ഋതു ഏറ്റവും മികച്ച മത്സരാര്‍ത്ഥി ആണെന്ന് ജനങ്ങള്‍ക്ക് അറിയാവുന്നത് കൊണ്ട് ആണ്. അതുകൊണ്ട് നിങ്ങള്‍ ഋതുവിന് ചെയ്യുന്ന ഓരോ വോട്ടും സത്യത്തിന് ഉള്ള വോട്ട് ആണ്. യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നവരുടെ വോട്ട് ആണ്. അര്‍ഹതയുടെ വോട്ട് ആണ്. ഉറപ്പാണ് ഋതു മന്ത്ര...

  English summary
  Bigg Boss Malayalam Season 3: Why Rithu Deserves The Title, A Fan Group Point Out The Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X