For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്നാം സീസണിലെ വിജയി മണിക്കുട്ടൻ തന്നെ ആകാനാണ് സാധ്യത; കിടിലനും ഋതുവും ആദ്യ മൂന്നിൽ വരണം, പ്രവചനങ്ങളിങ്ങനെ

  |

  കിടിലം ഫിറോസിനും മണിക്കുട്ടനുമൊക്കെ ബിഗ് ബോസ് വിന്നര്‍ ആയേക്കും എന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നടക്കുകയാണ്. ശനിയാഴ്ച വരെ നീളുന്ന വോട്ടിങ്ങിന് ശേഷമായിരിക്കും ഗ്രാന്‍ഡ് ഫിനാലെയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്തുകയുള്ളു. ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും താരങ്ങള്‍ക്ക് വേണ്ടിയുള്ള പ്രചരങ്ങള്‍ നടക്കുകയാണ്.

  പ്രസവശേഷവും ബോഡി ഫിറ്റ്നെസ് നിലനിർത്തി എമി ജാക്സൺ, അതിശയിപ്പിക്കുന്ന നടിയുടെ ഫോട്ടോസ് കാണാം

  നിലവില്‍ മണിക്കുട്ടന്‍, കിടിലം ഫിറോസ്, എന്നിവര്‍ ജയിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് ഒരു ആരാധിക പ്രവചിക്കുന്നത്. അങ്ങനെ പറയാനുള്ള വ്യക്തമായ കാരണവും അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇരുവരും കഴിഞ്ഞാല്‍ ഋതു മന്ത്രയാണ് പ്രിയ മത്സരാര്‍ഥിയെന്നും ഇത് തികച്ചും വ്യക്തിപരമായ തന്റെ അഭിപ്രായമാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരാധിക പറയുന്നു.

  ബിഗ് ബോസ് ഏകദേശം എല്ലാ എപ്പിസോഡുകളും തന്നെ മുടങ്ങാതെ കണ്ടിട്ടുണ്ട്. വിജയിയെ തീരുമാനിക്കാന്‍ പ്രേക്ഷകര്‍ക്ക് പൂര്‍ണമായും സ്വാതന്ത്ര്യം കിട്ടിയിരിക്കുന്ന സ്ഥിതിക്ക് വളരെ വിവേകത്തോടെ തന്നെ നമ്മള്‍ വിജയിയെ തിരഞ്ഞെടുക്കണം. അത് ആ ഷോയോട് നമ്മള്‍ പ്രേക്ഷകര്‍ പുലര്‍ത്തേണ്ട നീതിയാണ്. ഇനി ബിഗ് ബോസ് ആദ്യം മുതല്‍ കണ്ട ഒരു സാധാപ്രേഷക എന്ന നിലയില്‍, എന്റെ അഭിപ്രായത്തില്‍ ആദ്യ 3 സ്ഥാനങ്ങളില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളിലേക്ക് വരാം. ഷോ തുടങ്ങിയപ്പോള്‍ ആകെ അതില്‍ പരിചിതമായ മുഖങ്ങളായി മുന്‍പ് കണ്ടിട്ടുള്ളത് നോബി മാര്‍ക്കോസ്, മണിക്കുട്ടന്‍, റംസാന്‍, കിടിലന്‍ ഫിറോസ് തുടങ്ങിയവരെ മാത്രമായിരുന്നു.

  അതില്‍ ആദ്യമേ ഒരു വിജയി ആയി മനസ്സില്‍ കണ്ടത് കിടിലന്‍ ഫിറോസിനെ തന്നെ ആയിരുന്നു. കാരണം അദ്ദേഹത്തെ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ പിന്തുടരാറുണ്ട്. അദ്ദേഹത്തിന് ആ സമയത്തൊക്കെ തന്നെ ജനങ്ങള്‍ക്കിടയില്‍ ഉള്ള പിന്തുണയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തിന് ബിഗ് ബോസ്സ് എന്ന മത്സരത്തിലും ഗുണം ചെയ്യുമെന്ന് തോന്നിയിരുന്നു. ആ തോന്നല്‍ ഒട്ടും തന്നെ തെറ്റിയിട്ടും ഇല്ല. ഒരു വലിയ യുവാക്കളുടെയും, യുവതികളുടെയും ആരാധകകൂട്ടം അദ്ദേഹത്തിനുണ്ട്. അതിപ്പോ അദ്ദേഹം ടൈറ്റില്‍ വിന്നര്‍ ആയാലും, ഇല്ലെങ്കിലും അങ്ങനെ തന്നെ ഉണ്ടാകുമെന്നതില്‍ സംശയമില്ല. പക്ഷെ ഒരു ഗെയിമര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് പൂര്‍ണമായും വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

  കാരണം, ഒരിക്കലും ഒരു വാചക കസര്‍ത്തു നടത്താനുള്ള സ്ഥലമല്ല ബിഗ് ബോസ്. തന്റെ വാക്കുകള്‍ കൊണ്ട് ആരെയും വീഴ്ത്താം എന്നൊരു അഹങ്കാരം നിറഞ്ഞ ആറ്റിട്യൂട് അദ്ദേഹത്തിന് ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കൂടെയുള്ളവരെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് പലപ്പോഴും അദ്ദേഹം തളര്‍ത്തിയിട്ടും ഉണ്ട്. പക്ഷെ ഇപ്പോള്‍ ഉള്ള 8 പേരില്‍ എന്തുക്കൊണ്ടും ആദ്യ 3 ല്‍ വരാനുള്ള മരുന്നൊക്കെ പുള്ളി അവിടെ കൊടുത്തിട്ടുണ്ട്. ആദ്യ 3 ല്‍ ഒരാളായി പുള്ളി വരും എന്നതിലും സംശയമില്ല. നല്ല ജനപിന്തുണ പുറത്ത് ഉള്ളതുകൊണ്ട് ടൈറ്റില്‍ വിന്നര്‍ ആകാനും സാധ്യത ഇല്ലാതില്ല.

  ഇതുവരെയുള്ള ജനപിന്തുണ നോക്കിയാലും, ബിഗ് ബോസ് വീടിനകത്തു ഉണ്ടായിരുന്നപ്പോള്‍ ഉള്ള മത്സരവിര്യം കണക്കിലെടുത്താലും മൂന്നാം സീസണിലെ വിജയി മണിക്കുട്ടന്‍ തന്നെ ആകാനാണ് സാധ്യത. കാരണം ഇപ്പോള്‍ ഈ മൂന്നാം സീസണ്‍ അറിയപ്പെടുന്നത് പോലും പുള്ളിയുടെ പേരില്‍ ആണ്. ബിഗ് ബോസ് കാണാത്ത ആളുകള്‍ക്ക് പോലും പുള്ളിയുടെ പിന്തുണ കണ്ടിട്ട് പുള്ളിയോട് ഒരു ചായ്വ് ഉണ്ട്. മാത്രമല്ല, സിനിമാ, സീരിയല്‍ രംഗത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും മണിക്കുട്ടന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്തുണ്ട്. അതൊക്കെ പുള്ളിക്ക് ഒരുപാട് റീച് കിട്ടാന്‍ സഹായിച്ചിട്ടുണ്ട്.

  ആകെ മണിക്കുട്ടനില്‍ ഒരു ഇഷ്ടക്കേട്, കല്ലുകടി ഒക്കെ തോന്നിയത് ഷോ ക്വിറ്റ് ചെയ്തപ്പോഴും, അവസാന ദിവസങ്ങളില്‍ ഡിംപല്‍ ഭാല്‍ ആയുള്ള സൗഹൃദവും കണ്ടപ്പോള്‍ മാത്രമാണ്. (ഡിംപല്‍ ആയുള്ള ആ അവസാന ദിവസങ്ങളിലെ സൗഹൃദം നല്ല ഓവര്‍ ആയിരുന്നു. എല്ലാവരും ഡിംപലിനെ പൊക്കി നടക്കുന്നത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.) സൂര്യക്ക് പുള്ളിയോട് ഉള്ള ഇഷ്ടമൊക്കെ പുള്ളി എത്ര മനോഹരം ആയിട്ടാണ് കൈകാര്യം ചെയ്തത്. 90% മണിക്കുട്ടന്‍ തന്നെയാകും വിജയി എന്നു തോന്നുന്നു. പുള്ളി അതിന് ഒരു പരിധിവരെ അര്‍ഹനായതുക്കൊണ്ട് ടൈറ്റില്‍ വിന്നര്‍ ആയാലും അതിനോട് ഒരു വിയോജിപ്പും ഇല്ല. യോജിപ്പ് മാത്രം.

  ഇനി എന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥി. ഈ സീസണില്‍ അത് ഋതു മന്ത്ര ആണ്. ആദ്യ 50 എപ്പിസോഡുകളില്‍ ഇവരോട് യാതൊരു താല്‍പര്യവും തോന്നിയിട്ടില്ല. പിന്നീട് ഏകദേശം 90 എപ്പിസോഡുകള്‍ കഴിഞ്ഞപ്പോ വെറുതെ ഋതുവിനെ ഒന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോള്‍ അവരുടെ സംസാര രീതികളോടും, ആറ്റിട്യൂടിനോടും ഓക്കെ ഒരു ഇഷ്ടം തോന്നി. പഴയ എപ്പിസോഡുകള്‍ വീണ്ടും കണ്ടുനോക്കി. മറ്റുള്ളവര്‍ ചൊറിയാനൊക്കെ ചെല്ലുമ്പോ എത്ര നൈസ് ആയിട്ടാണ്, ചിരിച്ചു കൊണ്ട് പുള്ളിക്കാരി അതിനെ കൈകാര്യം ചെയ്യുന്നത്.

  Mani Kuttan response after Bigg Boss got postponed

  ആകെ റംസാന്റെ അടിയും, തൊഴിയും ഇരുന്നു കൊള്ളുന്നത് കണ്ടപ്പോ മാത്രമാണ് അവരോട് ഒരു വിയോജിപ്പ് തോന്നിയിട്ടുള്ളത്. അവസ്ഥകള്‍ പറഞ്ഞു ആരുടെയും സിംപതി വാങ്ങാന്‍ പോയിട്ടില്ല, ഗെയിമുകളില്‍ എല്ലാം നല്ല പാര്‍ട്ടിസിപ്പേഷനും പുള്ളിക്കാരി നല്‍കിയിട്ടുണ്ട്. ആദ്യ മൂന്നില്‍ ഇവര്‍ വന്നിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുന്നു.. NB; എന്തുകൊണ്ടും ഡിംപല്‍ ഭാലിനെക്കാള്‍ ഈ ഷോയില്‍ മികച്ചത് ഋതു തന്നെയാണ്..

  English summary
  Bigg Boss Malayalam Season 3: Why Rithu, Manikuttan And Kidilam Firoz Comes In Top Three, A Viral Write-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X