ജിയ ഇറാനിയുമായുള്ള പ്രണയം ഋതു ഹൗസിൽ മറച്ചു വയ്ക്കുന്നത് എന്തിന്, മറുപടി വൈറലാകുന്നു

ബിഗ് ബോസ് മലയാളം സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയാണ് ഋതു മന്ത്ര. തുടക്കത്തിൽ സൈലന്റ് ആയിരുന്ന ഋതു ഈ അടുത്ത സമയത്താണ് ഗെയിമിൽ സജീവമായത്. ഗെയിമിൽ ആക്ടീവ് ആയിരുന്നില്ലെങ്കിലും ഹൗസിലെ എല്ലാവരുമായി വളരെ അടുത്ത ബന്ധമായിരുന്നു ഋതുവിന് ഉണ്ടായിരുന്നത്. മറ്റുള്ളവരുമായി അനാവശ്യ പ്രശ്നങ്ങൾക്ക് ഋതു പോകാറില്ലായിരുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ ശാന്തമായി സംസാരിച്ച് തീർക്കാനും ഋതു തയ്യാറാവാറുണ്ട്. ഗെയിം കൂടുതൽ മുറുകിയപ്പോഴാണ് ഋതു ടാസ്ക്കുകളിൽ ആക്ടീവ് ആയത്.

സാരിയിൽ ഗ്ലാമറസ് ആയി നടി, ചിത്രം കാണാം

ഋതുവന്റെ പേരിനോടൊപ്പം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്ന മറ്റൊരു പേരാണ് നടനും മോഡലുമായ ജിയ ഇറാനിയുടേത്. ഋതു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാൻ തുടങ്ങിയതിന് പിന്നാലെയാണ് ജിയ ഇറാനി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഋതുവിന്റെ കാമുകനാണെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് ഇയാൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ഋിതുവിനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ സ്ഥിരമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഋതു ഒരിക്കൽ പോലും ജിയ ഇറാനി എന്ന ആളെ കുറിച്ച് ബിഗ് ബോസ് ഹൗസിൽ പറഞ്ഞിട്ടില്ല. ഇത് പ്രേക്ഷകരുടെ ഇടയിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിത ഒരു ആരാധിക ഇതിനെ കുറിച്ച് ചോദിച്ചിരിക്കുകയാണ്.

ഋതുവിനോടൊപ്പമുള്ള  ചിത്രം

ഋതുവിനോടൊപ്പമുള്ള ചിത്രങ്ങളാണ് അധികവും ജിയ ഇറാനി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. ഋതുവുമായി ബന്ധമില്ലാത്ത പോസ്റ്റുകളിൽ പോലും ഇദ്ദേഹം താരത്തെ മെൻഷൻ ചെയ്യാറുണ്ട്. ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് ഋതുവിനോടൊപ്പമുള്ള ചിത്രം ഇയാളുടെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് പൂർണ്ണമായി പ്രേക്ഷകർ വിശ്വസിച്ചിട്ടില്ല.

കാത്തിരിക്കിക

ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ജിയ ഇറാനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ലേറ്റസ്റ്റായി ഋതുവിനോടൊപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിന്നു. ഇരുവരും കാറിൽ പോകുന്ന ചിത്രമായിരുന്നു ഷെയർ ചെയ്തിരുന്നത്. ഇതിന് ഒരു ആരാധിക നൽകിയ കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്തുകൊണ്ടാണ് ഋതു നിങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് ബിഗ് ബോസ് ഹൗസിൽ പറയാത്തത് എന്നായിരുന്നു ചോദ്യം. ഇതേ ചോദ്യം ഇതിനോടകം തന്നെ പലരും ഉന്നയിച്ചിട്ടുണ്ട് . രണ്ട് ആഴ്ചകൾ കൂടി കാത്തിരിക്കൂ എന്നായിരുന്നു ജിയയുടെ മറുപടി. തങ്ങൾ കാത്തിരിക്കുകയാണെന്നും ആരാധിക പറയുന്നുണ്ട്.

പ്രണയത്തെ  കുറിച്ച് ഋതു

കഴിഞ്ഞ ദിവസം തന്റെ പ്രണയത്തെ കുറിച്ച് ഋതു വെളിപ്പെടുത്തിയിരുന്നു. പ്രണയത്തെ കുറിച്ച് മോഹൻലാൽ മത്സരാർഥികളോട് ചോദിച്ചപ്പോഴായിരുന്നു തന്റെ മനസ്സിലുള്ളത് ഋതു വെളിപ്പെടുത്തിയത്. തനിക്ക് ഒരാളെ ഇഷ്ടമാണെന്നും . എന്നാൽ അത് എന്താകുമെന്ന് അറിയില്ല, താൻ തിരിച്ച് ചെല്ലുമ്പോൾ അതുണ്ടാകുമോ എന്നറിയില്ലെന്നും ഋതു പറഞ്ഞിരുന്നു. എന്നാൽ ആളുടെ പേരോ മറ്റ് /സൂചനയോ ഒന്നും ഋതു നൽകിയിരുന്നില്ല. എന്നാൽ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷം ജിയ ഇറാനി രംഗത്തെത്തിയിരുന്നു. തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ.. എന്നായിരുന്നു ഇയാളുടെ പ്രതികരണം.

Recommended Video

Bigg boss malayalam season 3 is going to end?
പ്രണയ കഥ

ഋതുവുമായി പ്രണയ കഥ ച് ജിയ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഒരു ഷൂട്ടിങ്ങിനിടയിലായിരുന്ന ഋതുവിനെ കണ്ടു മുട്ടുന്നത്. നീണ്ട സംഭാഷണത്തിന് ഒടുവിൽ തങ്ങൾക്ക് സമാനമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് മനസിലായതായും ജിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ തeൻ വിവാഹിതനാണെന്നും ഇപ്പോൾ വവാഹമോചിതനാണെന്നും ജിയ വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X