സായ് വിഷ്ണു എന്ന മത്സരാർത്ഥി എന്ത്കൊണ്ട് വിജയം അർഹിക്കുന്നു? കുറിപ്പ് വൈറലാകുന്നു...

ബിഗ് ബോസ് സീസൺ 3 ലെ ശക്തനായ മത്സരാർഥിയാണ് സായ് വിഷ്ണു.ഷോയിൽ പുതുമുഖം ആയിരുന്നെങ്കിലും വളെര ചെറിയ സമയം കൊണ്ട് സായ് പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു തുടക്കത്തിൽ നെഗറ്റീവ് ഇമേജ് ലഭിച്ചിരുന്നുവെങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇമേജ് മാറി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു, തുടക്കത്തിൽ വമർശിച്ചിരുന്ന സഹമത്സരാർഥികൾ പോലും സായി വിഷ്ണുവിന്റെ മാറ്റത്തെ അഭിനന്ദിച്ചിരുന്നു.

നടി സാക്ഷി അഗർവാളിന്റെ പുതിയ ചിത്രം,കാണൂ

സ്വപ്നം കാണുന്നവരുടെ സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ 3. ഒരുപാട് സ്വപ്നങ്ങളുമായിട്ടായിരുന്നു സായ് ഹൗസിലെത്തിയത്. താരം തന്റെ സ്വപ്നങ്ങളെ കുറിച്ച് പല ടാസ്ക്കുകളിലും പറഞ്ഞിട്ടുമുണ്ട്. സായിയുടെ സ്വപ്നങ്ങൾക്കൊപ്പം പ്രേക്ഷകരും നിൽക്കുന്ന കാഴ്ചയായിരുന്നു ഷോയിലൂടെ കാണ്ടത്. ഇപ്പോൾ മത്സരം അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുകയാണ് പ്രേക്ഷകരുടെ വേട്ടിങ്ങിലൂടെയാണ് വിജയിയെ നിർണ്ണയിക്കുന്നത്.

 സായ് വിഷ്ണു  എന്ത്കൊണ്ട് വിജയം അർഹിക്കുന്നു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സായ് വിഷ്ണു എന്ന മത്സരാർഥിയെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പാണ്. സായ് വിഷ്ണു വിജയം അർഹിക്കുന്ന മത്സരാർഥിയാണെന്നാണ് ആരാധകൻ പറയുന്നത്. സായ് വിഷ്ണു എന്ന മത്സരാർത്ഥി എന്ത്കൊണ്ട് വിജയം അർഹിക്കുന്നു?? എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സ്വന്തം പോരായ്മകൾ തിരിച്ചറിഞ്ഞു അത് തിരുത്തി ബിഗ്‌ബോസ്സിലും പ്രേക്ഷകരുടെ മനസ്സിലും സായി മുന്നോട്ടു വന്നു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചവടെ

സാധരണക്കാരൻ

ഒരു സ്റ്റാർടവും സെലിബ്രറ്റി സ്റ്റാറ്റസും ഇല്ലാതെ സാധാരണ ജനങ്ങളുടെ ഇടയിൽ നിന്ന് ഒരുപാട് ജീവിത പ്രതിസന്ധികൾക്കിടയിൽ നിന്നു കുന്നോളം സ്വപ്നങ്ങളുമായി ബിഗ്ഗ്‌ബോസ്സ് എന്ന മത്സരത്തിൽ എത്തി ചേർന്ന വ്യക്തി ആണ് സായ് വിഷ്ണു. മറ്റുള്ള മത്സരാർത്ഥികൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത് മാറ്റി നിർത്തിയ വ്യക്തി. അവൻ സ്വന്തം പോരായ്മകൾ തിരിച്ചറിഞ്ഞു അത് തിരുത്തി ബിഗ്‌ബോസ്സിലും പ്രേക്ഷകരുടെ മനസ്സിലും മുന്നോട്ടു വന്നു.
അവന്റെ കുടുംബത്തെ ജീവിതത്തെ സ്വപ്നങ്ങളെ എല്ലാവരും പരിഹസിച്ചപ്പോഴും ഒറ്റപ്പെടുത്തി മാറ്റി നിർത്തിയപ്പോഴും അവൻ തളർന്നില്ല. വിട്ടു കൊടുക്കാൻ മനസ്സില്ലായിരുന്നു അവനു.

 സ്വപ്നം കാണാനുള്ള ഊർജ്ജം

തന്നോട് ശത്രുത കാണിച്ചവരെ പോലും സ്നേഹിച്ച് കൊണ്ട് അവരോട് ക്ഷമിച്ചുകൊണ്ടും അവൻ സ്‌നേഹത്തിന്റെ നന്മയുടെ ആൾ രൂപമായി മാറി.
ഏത് അവസ്ഥയിലും സ്വപ്നം കാണാനുള്ള ഊർജ്ജം മലയാളികൾക്ക് നൽകിയത് സായ് വിഷ്ണു ആണ്.എല്ലാവരും മത്സരത്തിന് വേണ്ടി തന്നിലെ മനുഷ്യത്വം മാറ്റി വച്ചപ്പോൾ അങ്ങനെ ചെയ്യാതെ ഒരു പച്ച മനുഷ്യനായി തന്നിലെ മനുഷ്യത്വം നഷ്ടപ്പെടുത്താതെ തന്നെ മത്സരിച്ചു സായ് വിഷ്ണു.ജനങ്ങൾ ഓരോരുത്തരും മനസ്സിൽ വിചാരിച്ചത് അതിനകത്ത് നിന്നുകൊണ്ട് മനസ്സിലാക്കി ചങ്കുറപ്പോടെ മുഖത്ത് നോക്കി പറഞ്ഞുകൊണ്ട്‌ കയ്യടി മേടിച്ചു. അവനല്ലേ യഥാർത്ഥ പോരാളി- ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
അവന്റെ കുടുംബത്തെ ജീവിതത്തെ സ്വപ്നങ്ങളെ എല്ലാവരും പരിഹസിച്ചപ്പോഴും ഒറ്റപ്പെടുത്തി മാറ്റി നിർത്തിയപ്പോഴും അവൻ തളർന്നില്ല. വിട്ടു കൊടുക്കാൻ മനസ്സില്ലായിരുന്നു അവനു.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
ബിഗ് ബോസിന്റെ അറിയിപ്പ്

ടോപ്പ് ഫൈവിൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രവചിച്ചിരുന്ന മത്സരാർഥിയായിരുന്നു സായ് വിഷ്ണു. മണിക്കുട്ടൻ, ഡിംപൽ എന്നിവരുട‍െ പേരിനോടൊപ്പമായിരുന്നു സായിയുടെ പേരും പ്രവചിച്ചത് .ടിക്കറ്റ് ടു ഫിനാലെയിൽ ആദ്യത്തെ അഞ്ചാം സ്ഥാനത്ത് സായി ഉണ്ടായിരുന്നു.സീസൺ3 യിൽ വിജയി ഉണ്ടാകുമെന്നുള്ള പ്രഖ്യാപനം വന്നതോടെ ഫാൻസ് ഗ്രൂപ്പുകൾ വീണ്ടഡും സോഷ്യൽ മീഡിയയ പേജുകളിൽ സജീവമായിരിക്കുകയാണ്.തിങ്കളാഴ്ച രാത്രി 11 മണി മുതൽ ശനിയാഴ്ച രാത്രി 11 മണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X