സൂര്യയുടെ പ്രണയം ആത്മാര്‍ഥമാണെങ്കില്‍ മണിക്കുട്ടനെ കുറ്റം പറയുന്നത് കേട്ടുനില്‍ക്കില്ലായിരുന്നു, കുറിപ്പ്
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടനും സൂര്യയും. മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഇരുവരും ബിഗ് ബോസ് വീട്ടിലെ പ്രണയജോഡികളായത്. എന്നാല്‍ സൂര്യ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു മണിക്കുട്ടന്‍. തനിക്ക് സൂര്യയോട് പ്രണയമില്ലെന്നും ഇഷ്ടവും ബഹുമാനവുമാണ് ഉളളതെന്നാണ് മണിക്കുട്ടന്‍ മുന്‍പ് പറഞ്ഞത്.
ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.
എന്നാല്‍ ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ മണിക്കുട്ടനെ വിടാതെയാണ് സൂര്യ മുന്‍പോട്ട് പോവുന്നത്. മണിക്കുട്ടന് മുന്‍പ് സൂര്യ കവിത എഴുതി നല്‍കിയതെല്ലാം ശ്രദ്ധേയമായിരുന്നു. ഇനിയൊരു പ്രണയമുണ്ടായാല്‍ അതെന്തായാലും വിവാഹമായിരിക്കും എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. സൂര്യയെ അടുത്ത സുഹൃത്തായിട്ട് മാത്രമാണ് താന്‍ കാണുന്നതെന്ന സൂചനകളാണ് ഇതുവരെ മണിക്കുട്ടന്‍ നല്‍കിയത്.

കഴിഞ്ഞ ദിവസം മണിക്കുട്ടനെ കുറിച്ച് സൂര്യയോട് കിടിലം ഫിറോസ് സംസാരിച്ചിരുന്നു. മണിക്കുട്ടന്‍ തനിക്ക് പറ്റിയ ഏതിരാളി അല്ലെന്നും മീശമാധവന്‍ ടാസ്‌ക്കിന് ശേഷം വെറും സീറോയാണെന്നും കിടിലം പറഞ്ഞു. കൂടാതെ സൂര്യ മണിക്കുട്ടന്‌റെ പിആര്‍ വര്‍ക്കര്‍ ആണെന്നും സൂര്യയുടെ മുന്നില്‍ വെച്ച് കിടിലം പറഞ്ഞിരുന്നു. അതേസമയം മണിക്കുട്ടനെതിരെ കിടിലം പറഞ്ഞപ്പോഴും ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു സൂര്യ.

ഇതേകുറിച്ച് ബിഗ് ബോസ് ആരാധികയുടെതായി വന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ടീന ഷാജന്‍ ആണ് ഇതേകുറിച്ച് എഴുതിയിരിക്കുന്നത്. "ഇന്നലെ മണിക്കുട്ടനെ പറ്റി കിടിലം പറയുന്നത് എല്ലാം കേട്ട് തിരിച്ച് ഒരു വാക്ക് കൊണ്ട് പോലും എതിര്‍പ്പ് പ്രകടിപ്പിക്കാതെ ഇരിക്കുന്ന സൂര്യ, സൂര്യയുടേത് റിയല്‍ ലൗ ആണെന്ന് ഇപ്പോളും വിശ്യസിക്കുന്നവരോട് സൂര്യക്ക് മണിയോടുള്ള പ്രണയം ആത്മാര്‍ഥമായിരുന്നെകില്‍ ഒരിക്കലും മറ്റൊരാള്‍ അവനെ കുറ്റം പറയുന്നതും പുച്ഛിക്കുന്നതും കേള്‍ക്കാന്‍ ഇരുന്ന് കൊടുക്കില്ലായിരുന്നു എന്നാണ് ആരാധിക കുറിച്ചത്.

അതേസമയം മണിക്കുട്ടനോടുളള സൂര്യയുടെ ഇഷ്ടം ഗെയിമിന്‌റെ ഭാഗമാണെന്നാണ് മിക്കവരും പറയുന്നത്. ബിഗ് ബോസില്‍ പിടിച്ചുനില്‍ക്കാന്‍ സൂര്യ കണ്ടെത്തിയ മാര്‍ഗമാണ് മണിക്കുട്ടനോടുളള പ്രണയമെന്നാണ് പ്രേക്ഷകരെല്ലാം ഇപ്പോഴും വിശ്വസിക്കുന്നത്. മണിക്കുട്ടന്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയ സമയത്തെല്ലാം സൂര്യ കൂടൂതല്‍ അടുക്കാന്‍ ശ്രമിച്ചിരുന്നു. തമിഴ് ബിഗ് ബോസില്‍ ഓവിയ കളിച്ച ഗെയിം അതേപോലെ സൂര്യയും പിന്തുടരുന്നതെന്നാണ് ആദ്യം മുതല്‍ ബിഗ് ബോസ് ആരാധകരെല്ലാം പറഞ്ഞത്.

അതേസമയം ബിഗ് ബോസിലെ ഇത്തവണത്തെ സൈലന്റ് പ്ലെയറെന്നാണ് സഹമല്‍സരാര്‍ത്ഥികളെല്ലാം മണിക്കുട്ടനെ വിശേഷിപ്പിച്ചത്. വേറിട്ട ഗെയിം പ്ലാനുമായാണ് മണിക്കുട്ടന്‍ ഷോയില്‍ മുന്നേറുന്നത്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് മണിക്കുട്ടന്‍. രണ്ട് തവണയാണ് ബിഗ് ബോസ് ഹൗസില്‍ മണിക്കുട്ടന്‍ ക്യാപ്റ്റനായത്. ബിഗ് ബോസ് ഇതുവരെ നല്‍കിയ ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം ശ്രദ്ധേയ പ്രകടനം മണിക്കുട്ടന്‍ കാഴ്ചവെച്ചിരുന്നു.


Click it and Unblock the Notifications