സുചിത്രയ്ക്കും ധന്യയ്ക്കും കിട്ടാന്‍ പോകുന്നത് ഉഗ്രന്‍ പണി, സൂചന നല്‍കി മത്സരാര്‍ത്ഥികള്‍...

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയകരമായി അഞ്ച് ആഴ്ചകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മാര്‍ച്ച് 27 ന് 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 14 പേരാണുള്ളത്. ശക്തമായ മത്സരമാണ് ഇവര്‍ കാഴ്ച വയ്ക്കുന്നത്. ബിഗ് ബോസ് ഗെയിം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് എല്ലാവരും വീട്ടില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തി ബന്ധങ്ങളെക്കാള്‍ നിലനില്‍പ്പിനാണ് പ്രാധാന്യം നല്‍കുന്നത്.

ഹൗസില്‍ നില്‍ക്കാന്‍ വേണ്ടി പലതരത്തിലുള്ള സ്ട്രറ്റജിയാണ് മത്സരാര്‍ത്ഥികള്‍ പയറ്റുന്നത്. ചിലര്‍ ഇമേജ് നോക്കാതെ മത്സരത്തെ നേരിടും. മറ്റ് ചിലര്‍ ഫേക്കായി നിന്നു കൊണ്ട് ഗെയിം കളിക്കും ഒരു കൂട്ടര്‍ സെയ്ഫ് ഗെയിം കളിച്ച് മുന്നോട്ട് പോകും. എന്നാല്‍ ഒരു സമയംവരെ മാത്രമേ സെയ്ഫ് ഗെയിം കളിക്കാന്‍ സാധിക്കുകയുളളൂ. ഏകദേശം സെയ്ഫ് ഗെയിമിന്റെ സമയം ബിഗ് ബോസ് സീസണ്‍ 4 ല്‍ കഴിഞ്ഞിരിക്കുകയാണ്‌.

ബിഗ് ബോസ് സീസണ്‍ 4 ആറാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ ഇതുവരെ ഒറ്റ നോമിനേഷന് പോലും ഇടംപിടിക്കാത്ത മത്സരാര്‍ത്ഥികളുണ്ട്. ഇപ്പോഴിതാ അവരെ കയ്യോടെ പിടിച്ചിരിക്കുകയാണ് അവതാരകനായ മോഹന്‍ലാല്‍. സുചിത്രയും ധന്യയുമാണ് ഇതുവരെ നോമിനേഷനില്‍ ഇടംപിടിച്ചിട്ടില്ലാത്തത്. ധന്യയുടെ പേര് നോമിനേഷനില്‍ വരാറുണ്ടെങ്കിലും അധികം വോട്ട് ലഭിക്കാറില്ല. പോയ ആഴ്ചയിലെ നോമിനേഷനില്‍ ഒരു വോട്ട് ധന്യയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ എവിക്ഷന് എത്തിയില്ല. സുചിത്ര ഇതുവരെ നോമിനേഷനില്‍ വന്നിട്ടില്ല. ഇപ്പോഴിതാ ഇതിനുള്ള കാരണം ചോദിക്കുകയാണ് മോഹന്‍ലാല്‍.

ധന്യയോടും സുചിത്രയോടും തന്നെയാണ് ഇതിന്റെ കാരണം മോഹന്‍ലാല്‍ ആദ്യം തിരക്കിയത്. സുചിത്ര നോമിനേഷനില്‍ വരാത്തത് എന്തെന്ന് ധന്യയോടും ധന്യ വരാത്തതെന്തെന്ന് സുചിത്രയോടുമാണ് ചോദിച്ചത്. ടാസ്‌കുകളും ഏല്‍പ്പിക്കുന്ന ജോലികളുമൊക്കെ കൃത്യമായി ചെയ്യുന്ന, അഭിപ്രായങ്ങള്‍ കൃത്യമായി പറയുന്ന ആളാണ് സുചിത്രയെന്നായിരുന്നു ധന്യയുടെ മറുപടി. ഇതേകാര്യം തന്നെയാണ് മറ്റൊരു രീതിയില്‍ ധന്യയെ കുറിച്ച് സുചിത്രയും പറഞ്ഞത്.

ഇവിടെയുള്ളവര്‍ അങ്ങനെ അഭിപ്രായമില്ലാത്തവരാണെന്നാണോ ഉദ്ദേശിക്കുന്നതെന്ന സുചിത്രയോട് മോഹന്‍ലാല്‍ ചോദിച്ചു. ഇതിന് മറുപടി ധന്യയാണ് പറഞ്ഞത്. ഇവിടെ അനാവശ്യ കാര്യങ്ങളിലും ഇടപെട്ട് പലരും അഭിപ്രായം പറയാറുണ്ട്. എന്നാല്‍ ആവശ്യമുള്ളതിനു മാത്രം അഭിപ്രായുകയും അല്ലാത്തപ്പോള്‍ ഇടപെടാതെ ഇരിക്കുന്നതാണ് തന്റെ രീതിയെന്ന് ധന്യ പ്രതികരിച്ചു.

പിന്നീട് മറ്റു മത്സരാര്‍ഥികളോടും ഇവര്‍ ഇതുവരെ നോമിനേഷനില്‍ വരാത്തതിന്റെ കാരണം മോഹന്‍ലാല്‍ ചോദിച്ചു. ഇരുവരും സേഫ് ഗെയിം കളിക്കുകയാണെന്നാണ് നവീന്‍, ഡെയ്‌സി, റോബിന്‍ എന്നിവര്‍ പറഞ്ഞത്. ഇവരുടെ ഗെയിം താന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത വാരം ഹൗസില്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് പണി കൊടുക്കുമെന്ന് ഡോക്ടര്‍ റോബിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നോമിനേഷനില്‍ വരാന്‍ താന്‍ റെഡിയാണെന്നും എല്ലാവരും തന്നെ നോമിനേറ്റ് ചെയ്യണമെന്ന് സുചിത്ര പറയുന്നുണ്ട്.

റോബിന്‍, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, അപര്‍ണ, ദില്‍ഷ, ജാസ്മിന്‍, ഡെയ്‌സി, റോണ്‍സണ്‍, നവീന്‍ എന്നിവരാണ് ഇത്തവണ എലിമിനേഷനില്‍ എത്തിയിരിക്കുന്നത്. ഇതില്‍ റോണ്‍സണും അപര്‍ണ്ണയും സെയ്ഫ് ആയിട്ടുണ്ട്. അപര്‍ണ്ണയായിരുന്നു ആദ്യം ഭാഗ്യപരീക്ഷണത്തിന് പോയത്. ബാക്കി ഏഴ് പേരില്‍ ആരൊക്കെ പുറത്താകുമെന്നുളള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ഡെയ്‌സി, നവീന്‍ എന്നിവരുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇരുവർ പോകുന്നതോടെ ഗെയിം ആകെ മാറും. അങ്ങനെയാണെങ്കില്‍ ഈ എവിക്ഷന്‍ മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് കൂടിയായിരിക്കും. ഇപ്പോഴും ഗെയിമിലേയ്ക്ക് പ്രവേശിക്കാത്തവരുണ്ട്. ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാര്‍ത്ഥികളാണ് ഡെയ്‌സിയും നവീനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X