twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്രാവിശ്യം ഒരു വനിതയാകുമോ വിജയിക്കുക; മണിക്കുട്ടൻ ആശ മാറ്റിവെച്ചതാണ്, ഇമേജ് കളഞ്ഞവർ കിടിലനും നോബിയും,കുറിപ്പ്

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഷോ പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഒരു വിന്നര്‍ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ തീരുമാനിക്കുന്നത്. അതേ സമയം ടൈറ്റില്‍ വിന്നറവാന്‍ യോഗ്യതയുള്ളത് ആര്‍ക്കാണെന്ന ചോദ്യം ഉയര്‍ന്ന് വരികയാണ്.

    എന്തൊരു ക്യൂട്ട് ആണ്, പ്രിയങ്ക ശർമ്മയുടെ മനോഹരമായ ചിത്രങ്ങൾ വൈറലാവുന്നു

    ഏട്ട് മത്സരാര്‍ഥികളും ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ച വെച്ചവര്‍ ആയത് കൊണ്ട് തന്നെ ഭാഗ്യം ആരെ തുണക്കുമെന്ന് കാത്തിരുന്ന് കാണാം. അതേ സമയം ഓരോ മത്സരാര്‍ഥികള്‍ക്കും വിജയ സാധ്യത ഉണ്ടോന്ന് പരിശോധിച്ച് നീണ്ട റിവ്യൂവുമായി എത്തിയിരിക്കുകയാണ് ഗീവര്‍ഗീസ് എന്ന ബിഗ് ബോസ് നിരൂപകന്‍. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

     ബിഗ് ബോസ് വിന്നര്‍ ആരാണ്

    ബിഗ് ബോസ് മലയാളം സീസണ്‍ 3 ഷോ കോവിഡ് മൂലം നിര്‍ത്തിവെയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍ വിജയിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. സീസണ്‍ 3 ല്‍ ഒരു വിജയിയെ ഉണ്ടാകൂ എന്നതിനാല്‍ വോട്ട് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതായിട്ടുണ്. ഏതായാലും 95 ദിവസങ്ങളോളം അവിടെ തുടരാന്‍ സാധിച്ചത് തന്നെ ഇപ്പോഴുള്ള 8 മത്സരാര്‍ത്ഥികളുടെയും വിജയമായി കരുതണം. അവര്‍ എല്ലാവരും ഫൈനല്‍ വോട്ടെടുപ്പില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഡിംപലിന്റെയോ മണിക്കുട്ടന്റെയോ വിജയസാധ്യത വളരെ കൂടുതല്‍ ആണെന്ന് ഞാന്‍ കരുതുന്നു.

     ബിഗ് ബോസ് വിന്നര്‍ ആരാണ്

    ഇപ്രാവശ്യം ഒരു വനിതയാകും വിജയി എന്ന കാര്യം അന്തരീക്ഷത്തില്‍ ഇപ്പോഴും കറങ്ങുന്നതു കൊണ്ടാകാം മണിക്കുട്ടന്‍ പോലും തന്റെ ആശ മാറ്റിവെച്ച് അര്‍ഹതയുള്ളവര്‍ ജയിക്കട്ടെ എന്നു പറയാന്‍ തുടങ്ങിയിരിക്കുന്നത്. സായി വിഷ്ണു ഒരുപക്ഷേ അട്ടിമറി വിജയത്തിലൂടെ കിരീടം നേടിയെന്നുമിരിക്കും. അത്രയും വലിയ വോട്ടിങ് മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സായിക്ക് ഉണ്ടായിരിക്കുന്നത്. തന്റെ എല്ലാ തന്ത്രങ്ങളും പിഴച്ചതു കണ്ട് കിടിലന്‍ ഫിറോസ് കപ്പലണ്ടി കൈയില്‍ നിന്നു പോയ അണ്ണാന്‍മാതിരി മൂലക്ക് ഒതുങ്ങിപ്പോയതു കണ്ടിട്ടും ഒട്ടും സഹതാപം തോന്നുന്നില്ല.

     ബിഗ് ബോസ് വിന്നര്‍ ആരാണ്

    അത്രയ്ക്ക് കുടിലതന്ത്രങ്ങളാണ് വിജയിക്കാന്‍ വേണ്ടി അയാള്‍ അവിടെ പയറ്റിയത്. കിടിലന്റെ കൂടെ കൂടി റംസാന്റെ ഗതി അധോഗതിയായി. ഋതുവിന്റെ കാര്യം പറയുകയും വേണ്ടാ. നോബിയെപ്പറ്റി പറയുകയാണെങ്കില്‍ ഫൈനലില്‍ അടുപ്പിക്കാന്‍ യോഗ്യതയില്ലാത്ത വെറുമൊരു ഉറക്കം തൂങ്ങിയെപ്പോലെയാണ് അയാള്‍ എപ്പോഴും കാണപ്പെട്ടത്. അനൂപ് നല്ലപോലെ മത്സരിച്ചുവെങ്കിലും ജനഹൃദയങ്ങളില്‍ കയറിപ്പറ്റാനുള്ള മിടുക്കോ ടാസ്‌കുകളിലും പ്രകടനങ്ങളിലും അതിന്റേതായ ജീവനോ ഉള്‍പ്പെടുത്തിയില്ല. ഇപ്പോള്‍ അവിടെ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍ മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, കിടിലന്‍ ഫിറോസ്, റംസാന്‍, അനൂപ്, ഋതു മന്ത്ര, നോബി എന്നിവരാണ്.അവര്‍ ഈ ഷോയിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ചുരുക്കമായി താഴെ കൊടുക്കുന്നു.

     1..മണിക്കുട്ടന്‍:

    1..മണിക്കുട്ടന്‍:

    ആത്മാര്‍ത്ഥതയും നീതിബോധവും ഉള്ള മണിക്കുട്ടന്‍ നേരത്തെ ഒരു ഷോ എപ്പിസോഡില്‍ പറഞ്ഞതു പോലെ, 'എല്ലാം നേടിയിട്ട് സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ ആ വിജയംകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്ന തിരിച്ചറിവ് അയാളിലെ നന്മയുടെ ഉറവിടമാണ്. ഏതു ടാസ്‌കും ചെയ്യാന്‍ ശാരീരികവും ബുദ്ധിപരവും തന്ത്രപരവുമായ ശക്തിയും കഴിവും ഉള്ളവന്‍ എന്ന് അയാള്‍ തെളിയിച്ചിട്ടുമുണ്ട്. മാനസികമായ പെട്ടെന്ന് തളരുന്ന വ്യക്തിത്വം ഒരു പോരായ്മ ആണെങ്കിലും ഇപ്പോഴുള്ളവരിലെ മികച്ച മത്സരാര്‍ത്ഥി തന്നെയാണ് അയാള്‍.

    ഉറച്ച തീരുമാനം എടുക്കാന്‍ കഴിവുള്ളവനും സ്ത്രീകള്‍ക്ക് വേണ്ട എല്ലാ പരിഗണനയും ബഹുമാനവും നല്‍കുന്നവനും ആണെന്നത് സ്ത്രീപ്രേക്ഷകരുടെ ഹൃദയത്തില്‍ കടന്നുകൂടാന്‍ അയാളെ വളരെയധികം സഹായിച്ചിട്ടുമുണ്ട്. തികഞ്ഞ മത്സരബോധവും പെരുമാറ്റത്തില്‍ മാത്രമല്ല, ഉപയോഗിക്കുന്ന ഭാഷയിലും മത്സരത്തില്‍പോലും മാന്യതയും മിതത്വവും കാത്തുസൂക്ഷിച്ചിരുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

     2..ഡിംപല്‍ ഭാല്‍:

    2..ഡിംപല്‍ ഭാല്‍:

    ഡിംപല്‍ അവിടുത്തെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു. ആരോടും പടവെട്ടാന്‍ മാനസികമായി കെല്‍പ്പുള്ളവളും തന്റെ ശാരീരിക പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തി ടാസ്‌കുകളില്‍ വളരെ ഊര്‍ജ്ജസ്വലയായി മത്സരിക്കുന്നവളും തന്നെ. ഒരേയൊരു പ്രശ്‌നം അവര്‍ക്കുള്ള ചില മുന്‍വിധിയോട് കൂടിയ ആശയങ്ങളാണ്. അവയില്‍ പലതും കേരളത്തിന് യോജിച്ചതല്ല എന്ന കാര്യം തിരിച്ചറിയാതെ പോകുന്നുണ്ട് എന്നുള്ളത് ഒന്നാം സ്ഥാനത്ത് എത്താന്‍ ഡിംപലിന് വിലങ്ങു തടിയാകുമോ എന്നറിയില്ല.

    എങ്കിലും തന്റെ പോരാട്ടവീര്യവും ശാരീരികദൗര്‍ബല്യത്തിന്‍മേലുള്ള മനോധൈര്യത്തിന്റെ മേല്‍ക്കോയ്മയും പ്രേക്ഷക വോട്ടുകള്‍ ആകര്‍ഷിക്കുന്നവയാണ്. മറ്റുള്ളവര്‍ തന്നെ ആക്രമിച്ചപ്പോഴൊക്കെ മാനസിക നിലയില്‍ വെളിപ്പെട്ട അസന്തുലിതാവസ്ഥ എടുത്തുപറയാതിരിക്കാന്‍ വയ്യാ. എങ്കിലും ഫൈനല്‍ വിജയി ആകാന്‍ എന്തു കൊണ്ടും യോഗ്യയായ വനിതയാണ്.

     3..സായ് വിഷ്ണു:

    3..സായ് വിഷ്ണു:

    പ്രത്യേകിച്ച് ഒന്നിലും മികവ് കാണിക്കാതെ വീട്ടിലെ ഇല്ലായ്മയുടെ ലിസ്റ്റ് പറഞ്ഞതില്‍ നിന്നുണ്ടായ ഒരു സഹതാപ തരംഗത്തില്‍ നിന്ന് ജനഹൃദയങ്ങളില്‍ കടന്നു കൂടിയ സായ് വിഷ്ണു ഇന്ന് മികച്ച മുന്നേറ്റം നടത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബിബി ഹൗസ്സില്‍ ഈ സീസണില്‍ മത്സരിച്ചവരില്‍ ഏറ്റവും വലിയ പരിവര്‍ത്തനം ഉണ്ടായ വ്യക്തികൂടിയാണ് അയാള്‍. ഇത്രയും നാള്‍ നിന്നു പിഴച്ചത് തന്റെ തന്ത്രങ്ങള്‍ കൊണ്ടല്ല, സുതാര്യമായ തുറന്ന ഹൃദയം കൊണ്ടാണ് എന്നത് പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു. അത് അയാളെ വിജയത്തില്‍ കൊണ്ടെത്തിച്ചാല്‍ ബിബി ഹൗസില്‍ നടന്ന ഒരു അട്ടിമറി കൂടിയായി അതിനെ രേഖപ്പെടുത്താവുന്നതാണ്.

    ഓസ്‌കാര്‍, ഓസ്‌കാര്‍ എന്നു പറയുന്നതല്ലാതെ അതിനു തക്ക പ്രകടനമോ ഓസ്‌കാര്‍ ലെവല്‍ പോയിട്ട് ഒരു സാദാ മലയാള നടന്റെ അഭിനയം കാണിക്കേണ്ട ആക്ടിവിറ്റികളില്‍ പോലും അയാള്‍ അഭിനയമികവ് കാണിച്ചിട്ടില്ല എന്നത് പ്രേക്ഷകരെ വളരെയധികം നിരാശപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇപ്പോഴത്തെ സാഹചര്യം വെച്ചു നോക്കിയാല്‍ സായ് ഒരു അട്ടിമറി വിജയം പോലും നേടിയേക്കാം. ഈ അവസ്ഥയില്‍തന്നെ അവിടെ ഏറ്റവും വലിയ നേട്ടം കൊയ്ത വ്യക്തി സായ് ആണ്.

      4.കിടിലന്‍ ഫിറോസ്:

    4.കിടിലന്‍ ഫിറോസ്:

    കിടിലന്‍ ഫിറോസ് ആദ്യത്തെ 50 ദിവസങ്ങള്‍ ഉണ്ടും ഉറങ്ങിയും ടിക്കറ്റ് എടുക്കാതെ ബി ബി വീട്ടിലെ കാഴ്ചകള്‍ നേരില്‍ കണ്ടു കഴിയുകയായിരുന്നു. എന്നാല്‍ പൊളി ഫിറോസിന്റെ ആക്രമണങ്ങള്‍ സഹിക്ക വയ്യാതെ കിടിലന്‍ അയാളെ നിര്‍ത്തിപ്പൊരിക്കുന്ന കാഴ്ച കണ്ട് പ്രേക്ഷകര്‍ പോലും ഞെട്ടിപ്പോയിരുന്നു. അന്നായിരുന്നു കിടിലത്തിന്റെ കിടിലന്‍ മുഖം വെളിപ്പെട്ടത്. താന്‍ നല്ലൊരു പോരാളിയാണെന്നും അതോടെ അയാള്‍ തെളിയിച്ചു. ബുദ്ധിയും വാക്ചാതുര്യവും സാമര്‍ത്ഥ്യവും ഉണ്ടെങ്കിലും ബിബി ഹൗസില്‍ വന്ന് അധികം താമസിയാതെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി കുതന്ത്രങ്ങള്‍ മെനയുകയും തന്റെ ഗ്രൂപ്പില്‍ കൂടെക്കൂടിയവരുടെ ഉള്ളില്‍ മികച്ച എതിരാളികള്‍ക്കെതിരെ വിഷം കയറ്റുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ തികച്ചും പരിഹാസ്യനായി തീര്‍ന്ന് ധാരാളം പ്രേക്ഷരുടെ ഉള്ളില്‍ വെറുക്കപ്പെട്ടവനായി മാറി, കിടിലന്‍ ഫിറോസ്.

    തനിക്ക് മത്സരിച്ചു തോല്‍പ്പിക്കാന്‍ കഴിയാത്തവരെ പിന്നില്‍ നിന്നുവെട്ടുക എന്ന വൃത്തികെട്ട കുതന്ത്രക്കളി പയറ്റിത്തുടങ്ങിയതോടെ അയാളുടെ ഗ്രാഫ് കുത്തനെ താഴേക്ക് വന്നു. അതിനായി അയാള്‍ ഒരു വണ്‍വേ പ്രണയത്തെപോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് കരുവാക്കിയത് അയാളുടെ പതനം ഉറപ്പിച്ചു. അല്ലായിരുന്നെങ്കില്‍ ബി ബി സീസണ്‍ 3 വിജയി ആകുമെന്ന് മനസ്സില്‍ കണ്ടിരുന്ന വ്യക്തിയായിരുന്നു അയാള്‍. അത്രയും മികവും കഴിവും അയാളില്‍ ഉണ്ടായിരുന്നു. മാനസികബലവും ധൈര്യവും ആവശ്യത്തിലധികം ഉണ്ടായിരുന്നു.

    ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. എതിരാളിയെന്നു കാണുന്നവരെ മാനസികമായി തളര്‍ത്തുന്ന ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അയാളുടെ ആക്രമണരീതി പ്രേക്ഷകര്‍ വെറുക്കുമെന്ന് മനസ്സിലാക്കാതെ പോയതാണ് അയാളുടെ തോല്‍വി. ഹൃദയത്തില്‍ ഒന്നു വെച്ച് ചിരിച്ചുകൊണ്ട് മറ്റൊന്ന് പറയുന്ന ഒരു ദാദാ കുറുക്കന്‍ ബുദ്ധിയുടെ ഉടമകൂടിയയാണ് കിടിലന്‍ ഫിറോസ് എന്നത് പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. അങ്ങനെ തെറ്റായ ഗെയിം തന്ത്രങ്ങളിലൂടെ ഈ സീസണില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട വ്യക്തി കിടിലന്‍ ഫറോസ് തന്നെ.

    Recommended Video

    Mani Kuttan response after Bigg Boss got postponed
     5, റംസാന്‍:

    5, റംസാന്‍:

    നല്ല പോരാട്ടവീര്യവും ജയിക്കണം എന്നുള്ള ദൃഢനിശ്ചയവും കൈമുതലായുള്ള ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയെന്ന നിലയില്‍ ബി ബി മലയാളം സീസണ്‍ 3 ല്‍ റംസാന്‍ ശ്രദ്ധേയനായിരുന്നു. അയാളുടെ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ട് കേരളമാകെ ഞെട്ടുക മാത്രമല്ല, മുമ്പ് കോരിത്തരിച്ചിരുന്നിട്ടുമുണ്ട്. വളരെ ചെറുപ്പത്തില്‍ ഉന്നതമായ സ്റ്റാര്‍ പദവി നേടിയ റംസാനില്‍ നിന്ന് ഉണ്ടായ ചില സംസാരങ്ങളും തെറ്റായ രീതിയില്‍ അവന്‍ മനസ്സിലാക്കി ബിബി ഹൗസിലേക്ക് കൊണ്ടു വന്ന ഏറ്റുമുട്ടല്‍തന്ത്രവും കാണികളെ നിരാശയില്‍ ആഴ്ത്തിയിരുന്നു.

    തന്റെ അഹന്തയും സ്വാര്‍ത്ഥതയും അവിടെ പ്രായമുള്ളവരോട് ഉപയോഗിക്കുന്ന എടീ പോടീ എടാ പോടാ ഭാഷയും (ഋതുവിനോട് മാത്രമല്ല, അമ്മയുടെ പ്രായമുള്ള സന്ധ്യയോട് പോലും) തന്റെ ജയത്തിനുവേണ്ടി ആരെയും തള്ളി പറയാനുള്ള മടിയില്ലായ്മയും തന്നോടടുത്ത സ്ത്രീയുടെമേല്‍ കാട്ടുന്ന യജമാനമനോഭാവവും എല്ലാവരോടുമുള്ള പുച്ഛഭാവവും ചെറുപ്പത്തിലെ അപ്രതീക്ഷിതമായി ഉന്നതി കൈവരിക്കുന്ന പലരെയും ഗ്രസിക്കുന്ന മൂല്യച്യുതിയാണ്. മറ്റു മത്സരാര്‍ത്ഥികള്‍ക്കു നേരെയുള്ള ശാരീരികാക്രമണവും ഓഫന്‍സും ആണ് ബിബി കളികളുടെ വിജയത്തിന് ഉപയോഗിക്കേണ്ടത് എന്ന മിഥ്യാധാരണയോടെ ഗെയിം കളിച്ച റംസാനില്‍ ഡാന്‍സ് മികവും ആക്രമണ സ്വഭാവവും അല്ലാതെ മറ്റൊന്നും അവിടെ കാണാന്‍ സാധിച്ചില്ല.

    ആരെയും കൂസാത്ത, എല്ലാവരോടും ഒരുതരം പുച്ഛഭാവം പുലര്‍ത്തുന്ന സ്വഭാവം തന്നെ വിജയത്തില്‍ എത്തിക്കുമെന്ന് അയാള്‍ കരുതിയത് എങ്ങനെയാണെന്ന് അറിയില്ല. ഒരു ടാസ്‌കിലും ആക്ടിവിറ്റിയിലും അയാള്‍ മാന്യമായ പ്രകടനം കാട്ടിയിട്ടില്ല എന്നതും പ്രത്യേകം പറയേണ്ടിയിരിക്കുന്നു. എപ്പോഴും ഏതെങ്കിലും ഒരു ഗ്രൂപ്പില്‍കൂടി സ്വന്ത ഇമേജ് നശിപ്പിച്ചു കൊണ്ടിരുന്നെങ്കിലും തന്നെക്കാള്‍ മികച്ചൊരു മത്സരാര്‍ത്ഥി അവിടെയില്ല എന്ന ഭാവം തലക്കു പിടിച്ചത് അയാളുടെ വീഴ്ചക്ക് ആക്കം കൂട്ടി. ആരോടും യാതൊരുവിധ ആത്മാര്‍ത്ഥതയും കാട്ടിയിട്ടില്ല എന്നത് അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുന്നതിന്റെ ലക്ഷണം അല്ലാതെന്താണ്? ബുദ്ധിപരമായ ഒരു പ്രകടനം അയാളില്‍ കണ്ടിട്ടില്ല എന്നതും ഇവിടെ പ്രസ്താവയോഗ്യം ആകുന്നു. ഒരു സ്റ്റാര്‍ ആയി വന്ന് ഈ സീസണില്‍ ഏറ്റവും വലിയ നഷ്ടം കൊയ്ത വ്യക്തി റംസാന്‍ തന്നെ.

     6.. അനൂപ്:

    6.. അനൂപ്:

    നല്ല ആത്മാര്‍ത്ഥതയും മല്‍സരബുദ്ധിയുമുള്ള വ്യക്തിയാണ് അനൂപെങ്കിലും ഇതുവരെയുള്ള പ്രകടനങ്ങള്‍ വെച്ചു നോക്കിയാല്‍ ബിബി ഷോയില്‍ ഫൈനല്‍ വിജയം നേടാനുള്ള മികവ് കാട്ടിയിട്ടില്ല. ആള്‍ മിടുക്കനും മാന്യനും തന്നെ. എങ്കിലും ഇതുപോലെയുള്ള ഷോകളില്‍ പ്രേക്ഷക മനസ്സില്‍ കടന്നു കൂടാന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലത കാട്ടേണ്ടിയിരുന്നു എന്നത് അയാള്‍ മനസ്സിലാക്കാതെ പോയത് ഒരു കുറവ് ആയി കണക്കാക്കണം.

     7..ഋതു മന്ത്ര:

    7..ഋതു മന്ത്ര:

    50 ദിവസംവരെ റംസാന്റെ പുറകെ നടന്ന് പ്രയോജന രഹിതമായി ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നില്ലെങ്കില്‍ ഇപ്പോഴുള്ളതിലും മികച്ചൊരു സ്ഥാനം ഋതുവിനു അവിടെ കിട്ടുമായിരുന്നു എന്ന് പിന്നീടുള്ള അവരുടെ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു. അവസാന ആഴ്ചകളില്‍ മികച്ച പോരാട്ടം ആണ് അവര്‍ നടത്തിയത്. നല്ല ധൈര്യശാലിയും കഴിവുള്ളവളും ആണ് താനെന്ന് അവര്‍ തെളിയിച്ചും കഴിഞ്ഞു. അതോടെ റേറ്റിംഗില്‍ വലിയ മുന്നേറ്റം ഉണ്ടാക്കി. എങ്കിലും ബിബി വിജയിയാകുന്നത് അസാദ്ധ്യം ആണെന്ന് അവര്‍ മനസ്സിലാക്കിയതായി തോന്നുന്നു.

      8..നോബി:

    8..നോബി:

    വെറുതെ തിന്നും കിടിച്ചും ബിബി വീട്ടിലൊരു കാഴ്ചക്കാരനായി കഴിഞ്ഞത് നോബിയുടെ ഇമേജിനെ വല്ലാതെ ബാധിച്ചതായി കാണുന്നു. ആരെയും പിണക്കാതെ നടന്ന് പല ആഴ്ചകളും നോമിനേഷനില്‍ നിന്ന് രക്ഷപ്പെട്ടത് അയാളുടെ കഴിവ് തന്നെയാണ്. ഫൈനല്‍ 5 ല്‍ കടക്കാനുള്ള യോഗ്യത ഒട്ടുമില്ലെങ്കിലും അവിടെ വരെ എത്തിയത് വെറും ഭാഗ്യം എന്നേ പറയുന്നുള്ളൂ. മത്സരിക്കാന്‍ വന്നയാള്‍ മത്സരിച്ചു ജയിക്കാന്‍ ശ്രമിക്കണം. ആ ഉത്സാഹം ഇല്ലാതെ പോയതാണ് അയാളുടെ പോരായ്മ.

    ഇതുപോലെയുള്ള ഷോകളില്‍ പങ്കെടുത്ത് പ്രേക്ഷകരുടെ ഇഷ്ടക്കേട് വാങ്ങിക്കൂട്ടുന്നതിലും ഭേദം ഒരു കലാകാരന്‍ വീട്ടില്‍ ഇരിക്കുന്നതായിരുന്നില്ലേ എന്നും അയാളുടെ അവിടുത്തെ തണുപ്പന്‍ രീതികള്‍ കണ്ടപ്പോള്‍ തോന്നിപ്പോയി. ഇനിയും ഏതാനും ദിവസങ്ങള്‍ക്കകം വിജയി ആരെന്ന് അറിയാന്‍ സാധിക്കും. അതുവരെ കാത്തിരിക്കുക തന്നെ എങ്കിലും ചോദിക്കട്ടെ, നിങ്ങളുടെ മനസ്സിലെ ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആരാണ്? എന്നുമാണ് ഗീവര്‍ഗീസ് ചോദിക്കുന്നത്.

    English summary
    Bigg Boss Malayalam Season 3: Will Be A Woman Win The Title In Third Season A Viral Write-up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X